AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wednesday Astro Remedies: ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ആഗ്രഹിക്കുന്നുണ്ടോ? ബുധനാഴ്ചകളിൽ ഇവ ചെയ്യുക

Wednesday Astro Remedies to please lord ganesh:അത്തരത്തിൽ ബുധനാഴ്ച സമർപ്പിച്ചിരിക്കുന്നത് ഭഗവാൻ ഗണപതിക്ക് വേണ്ടിയാണ്. കൂടാതെ ബുധനാഴ്ച ബുധൻ ഗ്രഹത്തിനു വേണ്ടിയും സമർപ്പിച്ചിരിക്കുന്നു. ജ്യോതിഷപ്രകാരം ബുധൻ ഒരു വ്യക്തിയുടെ ബുദ്ധിശക്തി ആശയവിനിമയത്തിനുള്ള കഴിവുകൾ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ്..........

Wednesday Astro Remedies: ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ആഗ്രഹിക്കുന്നുണ്ടോ? ബുധനാഴ്ചകളിൽ ഇവ ചെയ്യുക
Lord GaneshImage Credit source: PTI Photos
Ashli C
Ashli C | Published: 20 May 2026 | 09:10 AM

ജ്യോതിഷത്തിൽ ആഴ്ചയിലെ ഏഴു ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ ബുധനാഴ്ച സമർപ്പിച്ചിരിക്കുന്നത് ഭഗവാൻ ഗണപതിക്ക് വേണ്ടിയാണ്. കൂടാതെ ബുധനാഴ്ച ബുധൻ ഗ്രഹത്തിനു വേണ്ടിയും സമർപ്പിച്ചിരിക്കുന്നു. ജ്യോതിഷപ്രകാരം ബുധൻ ഒരു വ്യക്തിയുടെ ബുദ്ധിശക്തി ആശയവിനിമയത്തിനുള്ള കഴിവുകൾ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ്.

അതിനാൽ തന്നെ ജാതകത്തിൽ ബുധൻ ദുർബലൻ ആണെങ്കിൽ നിങ്ങളുടെ കരിയറിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. കൂടാതെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. അത്തരത്തിൽ ബുധനാഴ്ചകളിൽ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും ബുധൻ ഗ്രഹത്തെ ജാതകത്തിൽ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഇനി പറയുന്ന പരിഹാരങ്ങൾ ചെയ്യുക.

പച്ചനിറം

ബുധൻ ഗൃഹത്തിന്റെ പ്രതിനിധിയായാണ് പച്ചനിറത്തെ കണക്കാക്കുന്നത്. അതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പച്ച വസ്ത്രങ്ങൾ ധരിക്കുകയോ ജോലിസ്ഥലത്ത് പച്ച നിറത്തിലുള്ള വസ്തുക്കൾ പ്രത്യേകിച്ച് ചെറിയ ഇൻഡോർ സസ്യങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ മേശപ്പുറത്ത് ഒരു ചെറിയ ചെടി നിങ്ങളുടെ ചുറ്റുപാടുകൾക്കും പുതുമ നൽകും മാത്രമല്ല മാനസികമായി ഏകാഗ്രത വർധിപ്പിക്കാനും ഇത് നല്ലതാണ്.

ALSO READ:ചിങ്ങം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! മിഥുനം രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കുന്നു

ജോലിസ്ഥലത്തെ ശുചിത്വം

വൃത്തിഹീനമായതും അലങ്കോലമായതുമായ ജോലിസ്ഥലം നെഗറ്റീവ് എനർജിയെ ആകർഷിക്കുന്നു. നിങ്ങളുടെ ഫയലുകൾ കമ്പ്യൂട്ടർ ടെസ്റ്റ് വർക്ക് ടേബിൾ എന്നിവ എപ്പോഴും വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കുക. കൂടാതെ ടേബിളിന്റെ സൈഡിൽ ഒരു ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ജോലിയിലെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ഗണപതി സ്തോത്രം

ബുധനാഴ്ച ദിവസങ്ങളിൽ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ഗണപതി സ്ത്രോത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഗണപതി ക്ഷേത്രങ്ങളിൽ ദർശന നടത്തുകയും ഭഗവാൻ ഗണപതിക്ക് ഇഷ്ടമുള്ള ലഡു പായസം പഴം എന്നിവ നിവേദ്യമായി സമർപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ഗണപതിയെ പതിവായി ആരാധിക്കുന്നത് തീരുമാനമെടുക്കുന്നതിലെ ആശയക്കുഴപ്പം കുറയ്ക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദിശ പ്രധാനം

വാസ്തു ശാസ്ത്ര പ്രകാരം, വടക്ക് ദിശ പുതിയ അവസരങ്ങളുടെയും പ്രൊഫഷണൽ വളർച്ചയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ജോലി ചെയ്യുമ്പോൾ വടക്കോട്ട് അഭിമുഖമായി ഇരിക്കുന്നത് നിങ്ങളുടെ ചിന്തയുടെ വ്യക്തത വർദ്ധിപ്പിക്കും. അത് സാധ്യമല്ലെങ്കിൽ, വടക്കോട്ട് അഭിമുഖമായി നിങ്ങളുടെ മേശപ്പുറത്ത് ഒരു ചെടിയോ വസ്തുവോ വയ്ക്കുക. ഇത് ഊർജ്ജ പ്രവാഹത്തെ സന്തുലിതമാക്കാനും നിങ്ങളുടെ കരിയറിൽ പുതിയ അവസരങ്ങൾ ആകർഷിക്കാനും സഹായിക്കും.

ദാനധർമ്മങ്ങൾ ചെയ്യുക. ദാനധർമ്മം ജ്യോതിഷത്തിൽ ജീവിതത്തിൽ ഐശ്വര്യം വരാനുള്ള ഏറ്റവും ശക്തമായ പ്രതിവിധിയാണ്. ബുധനാഴ്ച ദരിദ്രർക്ക് പച്ചക്കറികൾ, പുതിയ പഴങ്ങൾ അല്ലെങ്കിൽ മധുരപലഹാരങ്ങൾ ദാനം ചെയ്യുന്നത് ബുധന്റെ സ്വാധീനത്തെ ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങൾക്ക് മാനസിക സംതൃപ്തി നൽകുക മാത്രമല്ല, സാമൂഹികമായി നല്ല അംഗീകാരവും നൽകുമെന്നാണ് പറയപ്പെടുന്നത്.

ENGLISH SUMMARY

In astrology, seven days of the week is dedicated to any god or goddess. For example, Wednesday is dedicated to Lord Ganesha. Wednesday is also dedicated to the planet Mercury. According to astrology, Mercury is a planet that influences a person’s intelligence, communication skills, and decision-making ability

Follow Us