AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tuesday Astro Remedies: എന്നും ഓരോ അസുഖമാണോ? ചൊവ്വാഴ്ചകളിൽ ഇങ്ങനെ ചെയ്താൽ മതി

Tuesday Astro Remedies to get relief from sick:ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് എന്തെങ്കിലുമായി എപ്പോഴും അസുഖം. എത്ര മരുന്നു കഴിച്ചാലും അവർക്ക് രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകുന്നില്ല. അത്തരത്തിൽ ശാരീരികവും മാനചര്യവുമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിന് ചൊവ്വാഴ്ചകളിൽ പറയുന്ന ചില വഴിപാടുകളും കർമ്മങ്ങളും ചെയ്യുകയാണെങ്കിൽ ജീവിതത്തെ രോഗങ്ങളിൽ നിന്നും ആശ്വാസം..........

Tuesday Astro Remedies: എന്നും ഓരോ അസുഖമാണോ? ചൊവ്വാഴ്ചകളിൽ ഇങ്ങനെ ചെയ്താൽ മതി
Lord Hanuman Image Credit source: Tv9 Network
Ashli C
Ashli C | Published: 19 May 2026 | 08:19 AM

ഹിന്ദു വിശ്വാസത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദൈവതയ്ക്കോ വേണ്ടി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ ചൊവ്വാഴ്ച ദിവസങ്ങളിൽ ഭഗവാൻ ഹനുമാനെയാണ് ഭജിക്കേണ്ടത്. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ജീവിതത്തിലെ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിവസം ഹനുമാൻ സ്വാമിയെ ഭക്തിയോടെ ഭജിക്കുന്നത് രോഗ ദുരിതങ്ങളിൽ നിന്നും മോക്ഷം ലഭിക്കും.

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് എന്തെങ്കിലുമായി എപ്പോഴും അസുഖം. എത്ര മരുന്നു കഴിച്ചാലും അവർക്ക് രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകുന്നില്ല. അത്തരത്തിൽ ശാരീരികവും മാനചര്യവുമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിന് ചൊവ്വാഴ്ചകളിൽ പറയുന്ന ചില വഴിപാടുകളും കർമ്മങ്ങളും ചെയ്യുകയാണെങ്കിൽ ജീവിതത്തെ രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.

ALSO READ:ആരോഗ്യത്തിൽ നല്ല കരുതൽ വേണം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

ഹനുമാൻ ചാലിസ പാരായണം ചെയ്യുക

ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാൻ ചാക് ഭക്തിയോടെയും വൃത്തിയോടെയും ശുദ്ധിയോടെയും പാരായണം ചെയ്യുന്നത് ജീവിതത്തിൽ സങ്കടങ്ങളിൽ നിന്നും അതോടൊപ്പം തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്നും മുക്തി നേടും എന്നാണ് വിശ്വാസം.പ്രത്യേകിച്ചും രോഗമുക്തിക്കായി “നാസൈ രോഗ് ഹരൈ സബ് പീരാ, ജപത് നിരന്തർ ഹനുമത് ബീരാ” എന്നാ ഈ വരി ദിനവും ഭക്തിയോടെ ലഭിക്കുകയാണെങ്കിൽ പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ആകും എന്നാണ് വിശ്വാസം.

സിന്ദൂര സമർപ്പണവും അവൽ നിവേദ്യവും

ഹനുമാൻ സ്വാമിക്ക് സിന്ദൂരം സമർപ്പിക്കുകയും നിവേദ്യമായി അർപ്പിക്കുകയും ചെയ്യുന്നത് രോഗമുക്തി നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് സിന്ദൂരം ചാർത്തൽ. കൂടാതെ ചൊവ്വാഴ്ചകളിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ സിന്ദൂരം സമർപ്പിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു. കൂടാതെ ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ട സിന്ദൂരം ചൊവ്വാഴ്ച ദിവസങ്ങളിൽ നെറ്റിയിൽ തൊടുന്നതും നെഗറ്റീവ് എനർജി അകറ്റാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. കൂടെ നിവേദ്യമായ അവൽ, പഴം ശർക്കര, കൽക്കണ്ടം, കടലപ്പരിപ്പ്, ലഡു എന്നിവയും സമർപ്പിക്കാം.

വെറ്റിലമാല സമർപ്പിക്കുക

കാര്യാ സിദ്ധിക്കും നല്ല ആരോഗ്യത്തിനും വേണ്ടി വെറ്റില മാല ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ എത്തി ഭഗവാനെ വെറ്റിലമാന സമർപ്പിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് ജീവിത വിജയത്തിനും രോഗമുക്തിക്കും വളരെ നല്ലതാണ്.

നെയ്യ് അല്ലെങ്കിൽ നല്ലെണ്ണ ദീപം

ഹനുമാൻ സ്വാമിക്ക് നെയ്യ് അല്ലെങ്കിൽ നല്ലെണ്ണ കൊണ്ട് ദീപം കത്തിക്കുന്നത് നല്ലതാണ്. കൂടാതെ ചെറുനാരങ്ങ വാങ്ങിച്ച് അത് രണ്ടായി മുറിക്കുക ശേഷം അതിനകത്തുള്ള നീര് കളഞ്ഞ് അത് പിളർത്തി ഒരു ചിരാതി രൂപത്തിലാക്കുക. ശേഷം അതിൽ നെയ്യ് ഒഴിച്ച് തിരിയിട്ട് കത്തിക്കുന്നതും ഹനുമാനും വളരെ പ്രിയപ്പെട്ടതാണ്.

ENGLISH SUMMARY

In hindu culture Lord Hanuman should be worshipped on Tuesdays. It is believed that worshipping Lord Hanuman will give you relief from the sorrows and sufferings of life. Worshipping Lord Hanuman with devotion on Tuesday will give you relief from the sufferings of diseases.

Follow Us