AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monetise Temple Gold: ആരാധനാലയങ്ങളിലെ സ്വര്‍ണം സര്‍ക്കാരിലേക്ക്? കേന്ദ്രം പറയുന്നത് കേള്‍ക്കൂ

Government Rejects Social Media Rumours on Temple Gold Monetisation: തീരുവ ഉയര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന് പകരമായി ബോണ്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്ഷേത്ര ഗോപുരങ്ങള്‍, വാതിലുകള്‍, മറ്റ് ഘടനകള്‍ എന്നിവ അലങ്കരിക്കുന്ന സ്വര്‍ണ ഫലകങ്ങളെ ഇന്ത്യയുടെ തന്ത്രപരമായ സ്വര്‍ണ ശേഖരമായി കണക്കാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Monetise Temple Gold: ആരാധനാലയങ്ങളിലെ സ്വര്‍ണം സര്‍ക്കാരിലേക്ക്? കേന്ദ്രം പറയുന്നത് കേള്‍ക്കൂ
പ്രതീകാത്മക ചിത്രം Image Credit source: OsakaWayne Studios/Getty Images Creative 2026
Shiji M K
Shiji M K | Published: 20 May 2026 | 09:32 AM

സ്വര്‍ണവുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങളും ചര്‍ച്ചകളും ഉണ്ടാകുന്ന സമയമാണിത്. അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങിക്കുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു.

തീരുവ ഉയര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന് പകരമായി ബോണ്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്ഷേത്ര ഗോപുരങ്ങള്‍, വാതിലുകള്‍, മറ്റ് ഘടനകള്‍ എന്നിവ അലങ്കരിക്കുന്ന സ്വര്‍ണ ഫലകങ്ങളെ ഇന്ത്യയുടെ തന്ത്രപരമായ സ്വര്‍ണ ശേഖരമായി കണക്കാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2015ലാണ് സ്വര്‍ണ ധനസമ്പാദ പദ്ധതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള നിഷ്‌ക്രിയമായ സ്വര്‍ണം ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിനും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതും ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍ ഇത് ഖജനാവിന് വലിയ ചെലവുണ്ടാക്കിയതോടെ 2024ല്‍ പദ്ധതി നിര്‍ത്തലാക്കി. എന്നാല്‍ ഇതിനകം നല്‍കിയ ബോണ്ടുകളെല്ലാം സാധുവായി തുടരുന്നുണ്ട്.

സ്വര്‍ണ നിക്ഷേപ പദ്ധതിയെയും സ്വര്‍ണ ലോഹ വായ്പാ പദ്ധതിയെയും ഒരൊറ്റ ചട്ടക്കൂടിലേക്ക് ഏകീകരിച്ചായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. എന്നാല്‍ ഈ പദ്ധതി ഒരിക്കലും ക്ഷേത്രങ്ങളിലെ സ്വര്‍ണം ലക്ഷ്യമിട്ടിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിര്‍ദേശവും അന്ന് പുറപ്പെടുവിടച്ചതുമില്ല.

പ്രചരിക്കുന്ന വാര്‍ത്ത ഇപ്രകാരം

ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും മറ്റ് ട്രസ്റ്റുകളിലുമുള്ള സ്വര്‍ണം ശേഖരിച്ച് പ്രത്യേക ഗോള്‍ഡ് ബോണ്ടുകള്‍ സൃഷ്ടിക്കാനോ അല്ലെങ്കില്‍ ഇത്തരം സ്വര്‍ണം നിര്‍ബന്ധിത നിക്ഷേപ പദ്ധതികളിലേക്ക് മാറ്റാനോ കേന്ദ്രം നീങ്ങുന്ന എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി രാജ്യത്തെ ക്ഷേത്രങ്ങളിലെയും ട്രസ്റ്റുകളിലെയും സ്വര്‍ണം സര്‍ക്കാര്‍ ബോണ്ടാക്കി മാറ്റാന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്ഷേത്ര ഗോപുരങ്ങള്‍, വാതിലുകള്‍ തുടങ്ങിയവ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണ പാളികള്‍ ഉള്‍പ്പെടെ സ്വര്‍ണ ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നുവെന്നായിരുന്നു പ്രചാരണം.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയിലൂടെ കേന്ദ്രം വ്യക്തമാക്കി.

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണം ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിന്റെ കീഴിലേക്ക് കൊണ്ടുവരാന്‍ നിലവില്‍ ഉദ്ദേശമില്ല. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമുകളിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയ നിക്ഷേപം നടത്തേണ്ടതാണ്. അതിനാല്‍ തന്നെ ആരെയും നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും കേന്ദ്രം.

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ ഒരിക്കലും വിശ്വസിക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളെ മാത്രമേ ശരിയായ വിവരങ്ങള്‍ക്കായി ആശ്രയിക്കാവൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

English Summary

The Government of India has denied viral claims circulating on social media regarding a proposed gold bond scheme for temples. Officials clarified that no such scheme has been announced by the government.

Follow Us