AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu 2026: ഡല്‍ഹിയിലാണോ? നാട്ടില്‍ വരേണ്ടാ, അവിടെ തന്നെ വിഷുക്കണി കാണാം; സ്ഥലമിതാണ്‌

Vishu 2026 in Delhi Check Top Places to See Vishu Kani and Celebrate Like Kerala: വിഷുവാണ് വരാനിരിക്കുന്നത്. എവിടെ ആയാലും വിഷുവും നമുക്ക് ആഘോഷിച്ചല്ലേ പറ്റൂ. ഡല്‍ഹിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വിഷുക്കണി കാണാം. വീടുകളില്‍ വെക്കുന്നതിന് പുറമെ നിങ്ങള്‍ക്ക് വിഷുക്കണി കാണാനായി പോകാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.

Vishu 2026: ഡല്‍ഹിയിലാണോ? നാട്ടില്‍ വരേണ്ടാ, അവിടെ തന്നെ വിഷുക്കണി കാണാം; സ്ഥലമിതാണ്‌
വിഷു Image Credit source: Veena Nair/Moment/Getty Images
Shiji M K
Shiji M K | Published: 12 Apr 2026 | 12:20 PM

മലയാളികള്‍ക്ക് ഏതുനാടും വീടും സ്വന്തമാണ്, അവര്‍ ലോകത്തിന്റെ ഏതുകോണിലാണെങ്കിലും അവിടേക്ക് എല്ലാ ആഘോഷങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട്. കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുന്ന ധാരാളം മലയാളികളുണ്ട്. നമ്മുടെ നാട്ടിലെ ആഘോഷങ്ങള്‍ക്ക് ലീവെടുത്ത് നാട്ടില്‍ വരാന്‍ പലര്‍ക്കും സാധിക്കാറുമില്ല. ഇനിയിതാ വിഷുവാണ് വരാനിരിക്കുന്നത്. എവിടെ ആയാലും വിഷുവും നമുക്ക് ആഘോഷിച്ചല്ലേ പറ്റൂ.

ഡല്‍ഹിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വിഷുക്കണി കാണാം. വീടുകളില്‍ വെക്കുന്നതിന് പുറമെ നിങ്ങള്‍ക്ക് വിഷുക്കണി കാണാനായി പോകാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.

ശ്രീ കേരളശ്വേരം ക്ഷേത്രം

വിഷുക്കണി കാണാന്‍ പോകാന്‍ തിരഞ്ഞെടുക്കാവുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കേരളേശ്വരം ക്ഷേത്രം. മയൂര്‍ വിഹാറിലുള്ള ഈ ക്ഷേത്രം കേരളതനിമയില്‍ തീര്‍ത്തതാണ്. അതിനാല്‍ തന്നെ മലയാളവും മലയാളനാടും നന്നായി മനസിലോര്‍ത്ത് നല്ലൊരു വിഷുക്കണി ഇവിടെ കാണാം.

ശ്രീ അയപ്പ ക്ഷേത്രം

ആര്‍കെ പുരത്തുള്ള ഈ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും വിഷുക്കണി ഒരുക്കാറുണ്ട്. മാത്രമല്ല, വിഷുവിനോട് അനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടത്തുന്നതിലും ഈ ക്ഷേത്രം പ്രസിദ്ധം തന്നെ.

Also Read: Rice and Dal combination: വിഷു സദ്യ കഴിക്കുമ്പോൾ ചോറിനേയും പരിപ്പിനേയും പ്രത്യേകം ശ്രദ്ധിച്ചോളൂ… ചില ചിട്ടകളുണ്ട്

ഉത്തര ഗുരുവായൂരപ്പ ക്ഷേത്രം

മയൂര്‍ വിഹാറിലെ ക്ഷേത്രമാണിത്. വിഷുക്കണിക്കൊപ്പം അന്നേദിവസം വൈകിട്ട് 6.30 ഉത്തരാ സ്വയംവരം കഥകളിയും ഇവിടെ നിന്ന് കാണാനാകുന്നതാണ്.

എപ്പോള്‍ പോകണം?

പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 7 മണി വരെയായിരിക്കും പല സ്ഥലങ്ങളിലും വിഷുക്കണി കാണാനായി പോകാന്‍ ഉത്തമം. വൈകിട്ട് വരെ കണി അതുപോലെ വെക്കുമെങ്കിലും അതിരാവിലെ പോയി കണി കാണുന്നതാണ് നല്ലത്. മാത്രമല്ല, അന്നേദിവസം ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണവും കഴിക്കാവുന്നതാണ്.

Follow Us