AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Commonwealth Games 2030 : കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യൻ മണ്ണിലേക്ക്; ഗെയിംസിൻ്റെ ശതാബ്ദിക്ക് അഹമ്മദാബാദ് വേദിയാകും

Ahmedabad Commonwealth Games 2030 : നവംബർ 26-ാം തീയതി ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പോർട്ട് ജനറൽ അസംബ്ലി യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുക

Commonwealth Games 2030 : കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യൻ മണ്ണിലേക്ക്; ഗെയിംസിൻ്റെ ശതാബ്ദിക്ക് അഹമ്മദാബാദ് വേദിയാകും
Ahmedabad Narendra Modi StadiumImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 15 Oct 2025 | 11:01 PM

കോമൺവെൽത്ത് ഗെയിംസിൻ്റെ ശതാബ്ദിക്ക് (2030) ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദബാദിനെ 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാക്കാൻ ശിപാർശ ചെയ്തുയെന്ന് കോമൺവെൽത്ത് സ്പോർട്ടിൻ്റെ എക്സിക്യൂട്ടീവ് ബോർഡ് അറിയിച്ചു. അഹമ്മദബാദിന് വേദിയാക്കുന്നതിന് വേണ്ടിയുള്ള അന്തിമ തീരുമാനം നവംബർ 26ന് ഗ്ലാസ്ഗോയിൽ വെച്ച് ചേരുന്ന കോമൺവെൽത്ത് സ്പോർട്ട് ജനറൽ അസംബ്ലി യോഗത്തിൽ എടുക്കും. ഇതിന് മുമ്പ് 2010ലാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. രാജ്യതലസ്ഥാനമായ ന്യൂ ഡൽഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ച നഗരം.

ഇന്ത്യക്ക് പുറമെ കോമൺവെൽത്ത് ഗെയിംസിൻ്റെ ശതാബ്ദിക്ക് വേദിയാകാൻ നൈജീരിയുമുണ്ട്. എന്ന് കോമൺവെൽത്ത് സ്പോർട്ട് ആഫ്രിക്കൻ രാജ്യത്തെ അതിഥേയത്വം വഹിക്കാൻ 2034 ലേക്കാണ് പരിഗണിക്കുക. 1930ൽ കാനഡയിലെ ഹാമിൽട്ടണിൽ വെച്ചാണ് ബ്രിട്ടീഷ് എംപയർ ഗെയിംസ് എന്ന പേരിൽ കോമൺവെൽത്ത് ഗെയിംസിന് തുടക്കമാകുന്നത്.

കോമൺവെൽത്ത് ഗെയിംസിൻ്റെ ശതാബ്ദിക്ക് അഹമ്മദാബാദ് വേദിയാകുന്നത് ഇന്ത്യക്ക് ലഭിക്കുന്ന വലിയ ഒരു ബഹുമതിയായിരിക്കും. കോമൺവെൽത്ത് ഗെയിംസിലൂടെ ഇന്ത്യയുടെ ലോകോത്തര നിലവാരത്തിലുള്ള കായിക സംവിധാനങ്ങൾ മാത്രമല്ല പ്രദർശിപ്പിക്കുക ഒപ്പം 2047ലെ വികസിത ഭാരതത്തിലേക്ക് രാജ്യത്തിൻ്റെ യാത്രയും പ്രധാന ഭാഗമാകും. 2030 ഗെയിംസ് പുതിയ തലമുറകൾക്ക് അവസരവും ആവേശവും ഒരുക്കുമെന്ന് ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ പറഞ്ഞു.

Follow Us