AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ പഴയ തട്ടകത്തിലേക്കോ? പന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍ട്ടില്‍

Sanju Samson to DC rumors sparks: സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുമോ? താരത്തെ സ്വന്തമാക്കാന്‍ ഡല്‍ഹി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ട്രേഡിങിന് ചില വെല്ലുവിളികളും നേരിട്ടേക്കാം

Sanju Samson: സഞ്ജു സാംസണ്‍ പഴയ തട്ടകത്തിലേക്കോ? പന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍ട്ടില്‍
സഞ്ജു സാംസണ്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Oct 2025 10:15 AM

ഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ഏത് ഫ്രാഞ്ചെസിക്ക് വേണ്ടി കളിക്കുമെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രാജസ്ഥാന്‍ റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സഞ്ജു തീരുമാനിച്ചെന്ന് പല തവണയാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താരമോ റോയല്‍സോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്തിമ സ്ഥിരീകരണം ഉണ്ടാകുന്നതുവരെ സഞ്ജു റോയല്‍സ് വിടുന്നുവെന്ന വാര്‍ത്ത അഭ്യൂഹം മാത്രമായി തുടരും. തന്നെ റിലീസാക്കുകയോ, ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജു റോയല്‍സിനോട് ആവശ്യപ്പെട്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സഞ്ജു റോയല്‍സ് വിട്ടാല്‍ റാഞ്ചാന്‍ പല ഫ്രാഞ്ചെസികളും വരുമെന്ന്‌ ഉറപ്പ്. ഏത് പൊസിഷനിലും തിളങ്ങാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ മാത്രമല്ല, ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ കൂടിയാണ് സഞ്ജു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചെസികളാണ് സഞ്ജുവിനെ നോട്ടമിടുന്നത്. ഒടുവില്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് ഡല്‍ഹി ഫ്രാഞ്ചെസിക്കാണ്. സഞ്ജുവിന്റെ മുന്‍ തട്ടകം കൂടിയാണ് ഡല്‍ഹി. രാജസ്ഥാന്‍ റോയല്‍സ് വിലക്ക് നേരിട്ടപ്പോള്‍ സഞ്ജു ഡല്‍ഹിക്കായി കളിച്ചിരുന്നു.

ഡല്‍ഹിയിലേക്കുള്ള ട്രേഡിങിനുള്ള നീക്കങ്ങള്‍ സജീവമാണെന്നാണ് സൂചനകള്‍. എന്നാല്‍ അതത്ര എളുപ്പമാകില്ല. കാരണം പകരം താരത്തെ ഡല്‍ഹിക്ക് റോയല്‍സിന് നല്‍കേണ്ടി വരും. ആ ഡീല്‍ റോയല്‍സ് അംഗീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ അന്തിമ വാക്ക് റോയല്‍സിന്റേതാകും. അതുകൊണ്ട് പന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍ട്ടിലാണെന്ന് നിസംശയം പറയാം.

Also Read: പല തവണ കൈവിട്ട അവസരം, ഇത്തവണ സഞ്ജു സാംസണ്‍ ആ റെക്കോഡ് നേടുമോ?

സഞ്ജുവിനായി ഏത് താരത്തെ വിട്ടുനല്‍കുമെന്നതാകും ഡല്‍ഹിയെ അലട്ടുന്ന പ്രശ്‌നം. സഞ്ജുവിന് പകരം റോയല്‍സിന് സ്വീകാര്യമായ താരങ്ങള്‍ ഡല്‍ഹി നിരയില്‍ കുറവാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കുല്‍ദീപ് യാദവ് തുടങ്ങിയ ചില ഓപ്ഷനുകളാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്.  എന്നാല്‍, കെഎല്‍ രാഹുലിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ താരങ്ങളെ വിട്ടുനില്‍ക്കുന്നതില്‍ കരുതലോടെ മാത്രമാകും ഡല്‍ഹിയുടെ നീക്കം. എന്തായാലും സഞ്ജുവിന്റെ ട്രേഡിങ് അഭ്യൂഹങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്തത വരും.