Yograj Singh: ‘എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ഉപദ്രവിച്ചവരോട് കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുന്നു’
Yograj Singh apologises: കണ്ണീരോടെയാണ് യോഗ്‌രാജ് മാപ്പ് ചോദിച്ചത്. ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ് ചോദിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് യോഗ്‌രാജ്
യുവരാജ് സിങിനോടും, യുവരാജിന്റെ മാതാവും തന്റെ ആദ്യ ഭാര്യയുമായ ഷബ്‌നത്തോടും മാപ്പ് ചോദിച്ച് യോഗ്‌രാജ് സിങ്. കൈകള്‍ കൂപ്പി കണ്ണീരോടെയാണ് യോഗ്‌രാജ് മാപ്പ് ചോദിച്ചത്. ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ് ചോദിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് യോഗ്‌രാജ് സമ്മതിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. അന്ന് ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുമെന്ന് തോന്നി. ആ അനുഭവം മനസിനെ മാറ്റിമറിച്ചു. മോക്ഷം ലഭിക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹമെന്നും ഒരുപാട് തെറ്റുകള്‍ തനിക്ക് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും, ഒരു കാര്യത്തിലും പശ്ചാത്തപമില്ലെന്നും യോഗ്‌രാജ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നാണ് അദ്ദേഹത്തിന്റെ മനംമാറ്റം.
ജീവിതത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും അമ്മ മരിച്ചപ്പോൾ കരഞ്ഞിട്ടേയുള്ളൂവെന്നും പഴയ അഭിമുഖങ്ങളില്‍ യോഗ്‌രാജ് പറഞ്ഞിട്ടുണ്ട്. യുവരാജിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും, ഭാര്യയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടുണ്ടെന്നും, തന്റെ അനുവാദമില്ലാതെ പുറത്തുപോകാന്‍ അവരെ സമ്മതിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.
ഒരുപാട് കാര്യങ്ങളില്‍ ഖേദമുണ്ട്. താന്‍ ഉപദ്രവിച്ചവരോടെല്ലാം മാപ്പ് ചോദിക്കുന്നു. അത് കുടുംബത്തിനുള്ളിലോ പുറത്തോ ഉള്ള ആരായാലും അവരോടെല്ലാം ക്ഷമ ചോദിക്കുകയാണ്. മക്കളോടും, ഭാര്യയോടും, യുവിയുടെ അമ്മയോടും മറ്റുള്ളവരോടും മാപ്പ് അപേക്ഷിക്കുകയാണ്. എല്ലാം തന്റെ തെറ്റായിരുന്നു. തന്റെ മോശം പെരുമാറ്റത്തോട് ക്ഷമിക്കണം. തനിക്ക് കുറവുകള്‍ മാത്രമേയുള്ളൂ. ജീവിതത്തില്‍ നല്ലതൊന്നും ചെയ്തിട്ടില്ലെന്നും യോഗ്‌രാജ് ആവര്‍ത്തിച്ചു. ഫൈവ്‌വുഡ് പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിച്ചത്. വിവാദപരമായ പരാമര്‍ശങ്ങളിലൂടെ യോഗ്‌രാജ് സിങ് പലതവണ ശ്രദ്ധ നേടിയിട്ടുണ്ട്.