AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’

Xi Jinping India Visit: ഉച്ചകോടിക്കിടെ മോദിയും, ഷീ ജിന്‍പിങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ചൈനീസ് സ്ഥാനപതി വ്യക്തമാക്കി. പ്രസിഡന്റ് ഷീയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയും ഇന്ത്യയും ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് സൂ ഫെയ്‌ഹോങ്.

മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
Narendra Modi and Xi Jinping File PicImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Sep 2026 | 09:19 AM

ന്യൂഡല്‍ഹി/ബീജിങ്: ഇന്ത്യയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൂ ഫെയ്‌ഹോങ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് സ്ഥാനപതി വ്യക്തമാക്കിയത്. ഉച്ചകോടിക്കിടെ മോദിയും, ഷീ ജിന്‍പിങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ചൈനീസ് സ്ഥാനപതി വ്യക്തമാക്കി. പ്രസിഡന്റ് ഷീയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയും ഇന്ത്യയും ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് സൂ ഫെയ്‌ഹോങ് എക്‌സില്‍ കുറിച്ചു.

2020 ലെ സന്ദർശനത്തിന് ശേഷം ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഷീ ജിൻപിങ് ഇന്ത്യയിലെത്തിയത്. കസാനിലെയും ടിയാൻജിനിലെയും കൂടിക്കാഴ്ചകൾക്ക് ശേഷം ഇരു നേതാക്കളും തുടർച്ചയായ മൂന്നാം വർഷമാണ് പരസ്പരം കണ്ടുമുട്ടുന്നതെന്ന് ചൈനീസ് അംബാസഡർ പറഞ്ഞു.

പരസ്പര സഹകരണവും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കലും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൂ ഫെയ്‌ഹോങ് എക്‌സില്‍ കുറിച്ചത്:

“ഇരു നേതാക്കളുടെയും തന്ത്രപരമായ മാർഗ്ഗനിർദ്ദേശപ്രകാരം പ്രവർത്തിക്കാനും, തന്ത്രപരമായ ചര്‍ച്ചകളിലൂടെയും ദീർഘകാല കാഴ്ചപ്പാടുകളിലൂടെയും ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്യാനും, ആശയവിനിമയം ശക്തമാക്കാനും, സഹകരണം മെച്ചപ്പെടുത്താനും, ഭിന്നതകൾ ശരിയായ രീതിയിൽ പരിഹരിക്കാനും, നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുന്നതിനും ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും,” എക്സിലെ കുറിപ്പിൽ ക്സൂ വ്യക്തമാക്കി.

Also Read: BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം

2020-ൽ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനുശേഷം ഇതാദ്യമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. കസാനിലും ടിയാൻജിനിലും ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായി.

കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി മോദിയും ഷീയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം 5:45-ന് നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ ഓഫീസ് ഡയറക്ടറുമായ സായ് ക്വി, പൊളിറ്റ് ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവര്‍ ഷീയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്.

കസാനിലെയും ടിയാൻജിനിലെയും കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുനേതാക്കളും തുടർച്ചയായ മൂന്നാം വർഷമാണ് കണ്ടുമുട്ടുന്നതെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് ആരംഭിക്കും.

English Summary

Chinese President Xi Jinping is visiting New Delhi for the 18th BRICS Summit. Ahead of his arrival, Beijing promised to properly handle all bilateral differences with India. Prime Minister Narendra Modi and President Xi are scheduled to hold a bilateral meeting today. This marks Xi’s first visit to India since the 2020 Galwan Valley border clashes.

Follow Us