AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല

India vs Brazil Football Preview : സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്.

India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
India vs BrazilImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Sep 2026 | 10:32 AM

ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുടീമുകളും സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനെതിരെ ശക്തമായ പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ബ്ലൂ ടൈഗേഴ്‌സ്. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വിന്യസ്, റാഫിന്യ അടക്കമുള്ള ശക്തമായ നിരയെയാണ് ബ്രസീല്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറക്കുന്നത്. സാങ്കേതിക തികവും, അന്താരാഷ്ട്ര പരിചയസമ്പത്തും മുന്‍നിര്‍ത്തി പോകുമ്പോള്‍ ഇരുടീമുകളുടെയും സ്‌ക്വാഡുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

എത്ര ശക്തമായ പ്രതിരോധ നിരയെ പോലും അനായാസമായി മറികടക്കാന്‍ സാധിക്കുന്ന വിനീഷ്യസ് ജൂനിയറും, റാഫിന്യയും അടങ്ങുന്ന മികച്ച മുന്നേറ്റ നിരയാണ് ബ്രസീലിന്റെ കരുത്ത്. സാങ്കേതിക തികവിലും മത്സരപരിചയത്തിലും ബ്രസീല്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

ഗോൾകീപ്പർമാർ

  • ഇന്ത്യ: ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ്‌ സന്ധു, പ്രഭ്സുഖൻ സിങ്‌ ഗിൽ, സോം കുമാർ
  • ബ്രസീല്‍: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ

പ്രതിരോധ താരങ്ങൾ

  • ഇന്ത്യ: ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്ചം, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, റിക്കി മീതേയ് ഹൂബാം, ബിജോയ് വർഗീസ്, പ്രംവീർ
  • ബ്രസീല്‍: മാത്യുസിഞ്ഞോ, വെസ്‌ലി, മൗറോ ജൂനിയർ, മാർക്വിന്യസ്, യായീർ കുൻഹ, വിറ്റോർ റൈസ്, ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്

Also Read: India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?

മിഡ്‌ഫീൽഡർമാർ

  • ഇന്ത്യ: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, റിക്കി ഷാബോങ്‌, മുഹമ്മദ് സനൻ, മക്കാർട്ടൺ നിക്‌സൺ, ലാലെങ്‌മാവിയ റാൾട്ടെ, സഹല്‍ അബ്ദുല്‍ സമദ്, ഫാറൂഖ് ചൗധരി
  • ബ്രസീല്‍: ഗബ്രിയേൽ ബോണ്ടെമ്പോ, ഡഗ്ലസ് ലൂയിസ്, ഡാനിലോ, ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്

മുന്നേറ്റ താരങ്ങൾ

  • ഇന്ത്യ: എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിങ്‌, റഹീം അലി, ഇർഫാൻ യാദ്വാദ്, വിക്രം പർതാപ് സിങ്‌, റഹീം അലി
  • ബ്രസീല്‍: എസ്തേവാവോ, ജോവോ പെഡ്രോ, റാഫിന്യ, എൻഡ്രിക്, റയാൻ, സാമുവൽ ലിനോ, പെഡ്രോ, വിനീഷ്യസ് ജൂനിയർ

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് സെപ്തംബര്‍ 25-ന് ഇന്ത്യ പനാമയെയും, ഒക്ടോബര്‍ ആറിന് യുറുഗ്വെയയും നേരിടും.

English Summary

India will face Brazil in a friendly football match on October 3 at Kolkata’s Salt Lake Stadium. This historic clash marks the very first time the two nations are meeting on the pitch. Brazil features a star-studded squad, including Vinicius Junior, Raphinha, and Marquinhos. Prior to this match, India will play Panama on September 25 and Uruguay on October 6.

Follow Us