Asian Para Games 2026: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ വിജയയാത്ര, 100 മെഡലുകൾ

ഏഷ്യൻ പാരാ ഗെയിംസ് 2026 ൽ ഇന്ത്യൻ അത്ലറ്റുകൾ ലോക റെക്കോർഡ് സ്ഥാപിച്ചു പുരുഷന്മാരുടെ 400 മീറ്ററിൽ 52.28 സെക്കൻ്റിൽ ഫിനിഷ് ചെയ്ത സന്ദീപ് സിങ് മാന് ലോക റെക്കോർഡ് സ്ഥാപിച്ചു. ജാവലിൻ ത്രോയിൽ 60.49 മീറ്റർ എറിഞ്ഞ് 2008 ലെ ലോക റെക്കോർഡ് ഹണി തകർത്തു. അവരുടെ വിജയത്തോടെ ഇന്ത്യയുടെ മെഡൽ സംഖ്യ 100 കടക്കുകയും സ്വർണ്ണ മെഡലുകളുടെ എണ്ണം 25 ൽ എത്തുകയും ചെയ്തു.

Asian Para Games 2026: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ വിജയയാത്ര, 100 മെഡലുകൾ

Asian Para Games 2026

Published: 

23 Oct 2026 | 12:08 PM

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 100 കടന്നു. ലോകറെക്കോർഡ് നേട്ടങ്ങളോടെ സന്ദീപും ഹനിയും സ്വർണം കരസ്ഥമാക്കിയതോടെയാണ് മത്സരത്തിൽ ഇന്ത്യയുടെ മെഡൽ നില ഉയർന്നത്. നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിലാണ് ലോക റെക്കോർഡോടെ ഇരുവരും സ്വർണം നേടിയത്. സൗദി അറേബ്യയുടെ നൂർ അൽസാനയെ (53.13 സെക്കൻഡ്) പിന്നിലാക്കിയായിരുന്നു സന്ദീപിന്റെ ജയം. ഇതേ ഇനത്തിൽ 53.61 സെക്കൻഡിൽ ഗെയിംസ് റെക്കോർഡ് കുറിച്ചുകൊണ്ട് ഇന്ത്യയുടെ തന്നെ അജയ് കുമാർ വെങ്കല മെഡൽ സ്വന്തമാക്കി. അതേസമയം ജാവലിൻ ത്രോയിൽ ലോകറെക്കോർഡ് പ്രകടനവുമായാണ് ഹനി സുവർണ നേട്ടം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ എഫ്37/38 (F37/38) ജാവലിൻ ഫൈനലിൽ 60.49 മീറ്റർ ദൂരം എന്ന പുതിയ ലോകറെക്കോർഡിനൊപ്പം 1,116 റാസ പോയിന്റോടെ സ്വർണം പിടിച്ചെടുത്തു. 2008-ൽ ചൈനയുടെ സിയാ ഡോങ് സ്ഥാപിച്ച 57.81 മീറ്റർ എന്ന ലോക റെക്കോർഡാണ് അദ്ദേഹം തകർത്തത്. ഹാനിയുടെ 60.49 മീറ്റർ ദൂരം അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ഇത് ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാമത്തെ ലോക റെക്കോർഡ് സ്വർണ്ണം കൂടിയാണ് നേടിക്കൊടുത്തത്.

Also Read: സഞ്ജുവിന്റെ അ‌ടിയിൽ ​ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യ തകർത്തത് നിരവധി റെക്കോർഡുകൾ; ​ധൈര്യം കൊണ്ട് സ്റ്റാറായി നമൻ ധീർ

ആരാണ് സന്ദീപ് സിംഗ് മാൻ?

1993 ജൂലൈ 16 ന് ജനിച്ച സന്ദീപ് സിംഗ് മാൻ, രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ അന്താരാഷ്ട്ര പാരാ അത്‌ലറ്റാണ്. ഇടതുകൈയുടെ ചലന ശേഷി കുറവാണ് അദ്ദേഗത്തിന്. പാരാ അത്‌ലറ്റിക്സിൽ മത്സരിക്കുന്ന അദ്ദേഹം 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ലോംഗ് ജമ്പ് എന്നിവയുൾപ്പെടെയുള്ള സ്പ്രിന്റ് ഇനങ്ങളിലും തൻ്റെ കരിയർ ഉയർത്തിയിട്ടുണ്ട്.

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ദേശീയ അത്‌ലറ്റിക്സ് പരിശീലകനായ സത്യപാൽ സിങ്ങിന്റെ കീഴിൽ സന്ദീപ് തൻ്റെ അത്ലറ്റിക് പരിശീലനം നടത്തി വരികയായിരുന്നു. 2010-ൽ ഗ്വാങ്‌ഷൂവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ അദ്ദേഹം വെള്ളി നേടിയിരുന്നു, 2014-ൽ ഇഞ്ചിയോണിൽ നടന്ന മത്സരത്തിലും അദ്ദേഹം നേട്ടം ആവർത്തിച്ചു. 2018-ൽ ജക്കാർത്തയിൽ നടന്ന ഗെയിംസിൽ വെങ്കല മെഡൽ നേടി. 2009 ലും 2011 ലും ഐവാസ് വേൾഡ് ഗെയിംസിലും സന്ദീപ് വിജയം നേടി. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതികളിലൊന്നായ അർജുന അവാർഡ്, മഹാറാണ പ്രതാപ് അവാർഡ്, ആരവലി അവാർഡ് എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ആരാണ് ഹാനി?

ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ പാരാ-അത്‌ലറ്റാണ് ഹാനി, ജാവലിൻ, ഡിസ്കസ് എന്നിവയാണ് ഹാനിയുടെ ഇവൻ്റുകൾ. ഹൈപ്പർടോണിയ, ചലന വൈകല്യങ്ങളിലുമുള്ള അത്‌ലറ്റുകളെ ഉൾക്കൊള്ളുന്ന F37 കാറ്റഗറിയിലാണ് ഹാനി മത്സരിക്കുന്നത്. റോഹ്തക്കിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പരിശീലകനായ സുനിൽ ഫോഗട്ടിന്റെ കീഴിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. ഹാങ്‌ഷൗ എഡിഷനിൽ പുരുഷന്മാരുടെ ജാവലിൻ F37/38 ഇനത്തിൽ അദ്ദേഹം സ്വർണ്ണം നേടി, ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഡിസ്കസിൽ നാലാം സ്ഥാനവും ഹാനിയുടെ നേട്ടമാണ്.

English Summary

Asian Para Games 2026 Indian Medal Counts Increased to 100 after two gold achieved by Sandeep Singh Man and Hani in two different Events with World record and Game Record

Loading...
Unable to load recommendations.
Follow Us
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി