ഇരട്ട ഗോളുമായി മാസ് കാട്ടി എംബാപ്പേ; എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്

Real Madrid defeat Barcelona in El Clasico: 2026-27 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി റയൽ മാഡ്രിഡ്. യൂറോപ്പിലെ മുൻനിര ലീഗുകളിലൊന്നിൽ തുടർച്ചയായി 10 വിജയങ്ങളോടെ സീസൺ ആരംഭിക്കുന്ന ആദ്യ ടീമായി മാറാൻ ലക്ഷ്യമിട്ടായിരുന്നു ബാഴ്സ ഇറങ്ങിയത്. എന്നാൽ ആ നീക്കം പരാജയപ്പെട്ടു. ബാഴ്സയുടെ സൂപ്പർതാരം ലാമിൻ യമാലിനെ കൃത്യമായി പൂട്ടിയിടാൻ റയൽ പ്രതിരോധത്തിന് കഴിഞ്ഞു എന്നത് മത്സരത്തിൽ നിർണായകമായി.

ഇരട്ട ഗോളുമായി മാസ് കാട്ടി എംബാപ്പേ; എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്

Real Madrid Defeat Barcelona In El Clasico

Published: 

26 Oct 2026 | 07:44 AM

മാഡ്രിഡ്: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലാ ലിഗയിലെ 2026-27 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ, ഇരട്ട ഗോളുകളോടെ കിലിയൻ എംബാപ്പേ റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എംബാപ്പേ തന്റെ കരിയറിലെ 100-ാം ഗോൾ തികച്ചു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിറ്റിൽ കിലിയൻ എംബാപ്പേയിലൂടെ റയൽ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. ബോക്സിലേക്ക് കൃത്യമായ മുന്നേറ്റം നടത്തിയ എംബാപ്പേ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് മുൻതൂക്കം നിലനിർത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്‌സലോണ ശക്തമായി തിരിച്ചുവന്നു. 61-ാം മിനിറ്റിൽ ക്യാപ്റ്റൻ റാഫിഞ്ഞയിലൂടെ ആതിഥേയരായ ബാഴ്സ സമനില പിടിച്ചു. അ‌തോടെ മത്സരം കൂടുതൽ ആവേശകരമായി. പെഡ്രിയുടെ പാസിൽ നിന്നായിരുന്നു റാഫിഞ്ഞയുടെ ഗോൾ. തുടർന്നങ്ങോട്ട് ബാഴ്‌സലോണ ആക്രമണം കടുപ്പിച്ചെങ്കിലും റയൽ പ്രതിരോധം ഉറച്ചുനിന്നു.

Also Read: കോലിയെ താങ്ങാൻ സഞ്ജുവിന് പറ്റില്ല! കയ്യീന്ന് പോയപ്പോൾ എല്ലാം നിർത്തിയെന്ന് താരം

തുല്യ ശക്തികളുടെ പോരാട്ടമായി മത്സരം അ‌വസാനിച്ചേക്കും എന്ന് കരുതിയ ഘട്ടത്തിലാണ് കളിയിലെ വിധി നിർണയിച്ച നിമിഷമെത്തിയത്. 87-ാം മിനിറ്റിൽ കമാവിംഗ നൽകിയ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച എംബാപ്പേ തന്റെ രണ്ടാം ഗോളും റയലിന്റെ വിജയഗോളും കണ്ടെത്തി. അ‌തോടെ എൽ ക്ലാസിക്കോയിൽ വിജയം മൗറീന്യോയുടെയും സംഘത്തിന്റെയും ഒപ്പമായി.

ഈ സീസണിൽ ലാ ലിഗയിൽ ബാഴ്‌സലോണയുടെ ആദ്യ തോൽവിയാണിത്. യൂറോപ്പിലെ മുൻനിര ലീഗുകളിലൊന്നിൽ തുടർച്ചയായി 10 വിജയങ്ങളോടെ സീസൺ ആരംഭിക്കുന്ന ആദ്യ ടീമായി മാറാൻ ലക്ഷ്യമിട്ടായിരുന്നു ബാഴ്സ ഇറങ്ങിയത്. എന്നാൽ ആ നീക്കം പരാജയപ്പെട്ടു. ബാഴ്സയുടെ സൂപ്പർതാരം ലാമിൻ യമാലിനെ കൃത്യമായി പൂട്ടിയിടാൻ റയൽ പ്രതിരോധത്തിന് കഴിഞ്ഞു എന്നത് മത്സരത്തിൽ നിർണായകമായി.

ഞായറാഴ്ചത്തെ മത്സരത്തിന് മുൻപ് റയൽ മാഡ്രിഡിനേക്കാൾ ആറ് പോയിന്റ് ലീഡുമായി മുന്നിലായിരുന്നു ബാഴ്‌സലോണ. എന്നാൽ ഈ ജയത്തോടെ ഹാൻസി ഫ്ലിക്കിന്റെ ബാഴ്‌സലോണയും മൗറീന്യോയുടെ റയൽ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. 2021-ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ക്യാമ്പ് നൗവിൽ ബാഴ്‌സലോണയെ തോൽപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

English Summary

Real Madrid secured a stunning victory against arch-rivals Barcelona, ​​defeating them 2-1 in the first El Clásico of the 2026-27 La Liga season. In an action-packed encounter, Kylian Mbappé led Real Madrid to victory by scoring two goals.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: കോലിയെ താങ്ങാന്‍ സഞ്ജുവിന് പറ്റില്ല! കയ്യീന്ന് പോയപ്പോള്‍ എല്ലാം നിര്‍ത്തിയെന്ന് താരം
Kerala Blasters vs Mumbai City: വല്ലാത്തൊരു വിധി തന്നെ; ആഞ്ഞടിച്ചിട്ടും വിജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്‌
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: വനിതാ സിംഗിൾസ് കിരീടം ആൻ സേ യങ്ങിന്; ആദ്യ സെറ്റ് നേടിയെങ്കിലും കീഴടങ്ങി സിന്ധു
Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം
Kerala Blasters: ഗാലറികള്‍ നിറയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു! പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ
ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ