ഐഡിയ ഏറ്റാൽ 2027 ലോകകപ്പ് ഇന്ത്യയിലിരിക്കും! ഗംഭീറിന്റെയും ഗില്ലിന്റെയും അഭ്യർഥന നിറവേറ്റിക്കൊടുക്കാൻ BCCI
BCCI in talks with South Africa to fulfill Gambhir and Gill's request: ലോകകിരീടം ഒരിക്കൽ കൂടി ഇന്ത്യയിലെത്തിക്കാൻ ടീമിന് എല്ലാ വിധ പിന്തുണയുമായി ബിസിസിഐയും സജീവമായി രംഗത്തുണ്ട്. 2027 ലോകകപ്പ് സ്വന്തമാക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, ഏകദിന ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ ബിസിസിഐക്ക് മുന്നിൽ ഒരു പ്രത്യേക അഭ്യർഥന വയ്ക്കുകയും ഈ ആവശ്യം നിറവേറ്റിക്കൊടുക്കാൻ ബിസിസിഐ നടപടികൾ ആരംഭിക്കുകയും ചെയ്തതായി റിപ്പോർട്ട്.
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് വേൾഡ് കപ്പിനായി ഇന്ത്യൻ ടീം ഇതിനകം തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതാണ്. ലോകകിരീടം ഒരിക്കൽ കൂടി ഇന്ത്യയിലെത്തിക്കാൻ ടീമിന് എല്ലാ വിധ പിന്തുണയുമായി ബിസിസിഐയും സജീവമായി രംഗത്തുണ്ട്. 2027 ലോകകപ്പ് സ്വന്തമാക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, ഏകദിന ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ ബിസിസിഐക്ക് മുന്നിൽ ഒരു പ്രത്യേക അഭ്യർഥന വയ്ക്കുകയും ഈ ആവശ്യം നിറവേറ്റിക്കൊടുക്കാൻ ബിസിസിഐ നടപടികൾ ആരംഭിക്കുകയും ചെയ്തതായി റിപ്പോർട്ട്.
2027 ലെ ലോകകപ്പ് പ്രധാനമായും ദക്ഷിണാഫ്രിക്കയിലാണ് നടക്കുന്നത്. അതിനാൽ, ടൂർണമെന്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയിൽ കളിച്ച് അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കാൻ ഗംഭീറും ഗില്ലും ആഗ്രഹിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ബിസിസിഐ സൗത്ത് ആഫ്രിക്കയുമായി ചർച്ചകൾ ആരംഭിച്ചു എന്ന് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ദക്ഷിണാഫ്രിക്കൻ ഗ്രൗണ്ടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ലോകകപ്പിന് തൊട്ടുമുമ്പ് 4 മുതൽ 6 വരെ ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഐപിഎൽ 2027-ന് ശേഷമുള്ള ഫ്യൂച്ചർ ടൂർ പ്രോഗ്രാം ബിസിസിഐ നിലവിൽ പൂർണ്ണമായി നിശ്ചയിച്ചിട്ടില്ല. അതിനാൽ ഈ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കായി സമയം കണ്ടെത്താൻ സാധിക്കും എന്നാണ് ബിസിസിഐ കണക്കുകൂട്ടൽ.
ടീം മാനേജ്‌മെന്റിന്റെയും സെലക്ടർമാരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് വരുന്ന മാസങ്ങളിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന, ചർച്ചകൾ പുരോഗമിക്കുകയാണ്. ലോകകപ്പിന് ഇനി ഒരു വർഷം അവശേഷിക്കുന്നുണ്ട്, ഈ മത്സരത്തിലേക്കായി പ്രധാന താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബിസിസിഐ ഇപ്പോഴേ നീക്കങ്ങൾ ആരംഭിച്ചു.
ലോകകപ്പ് ലക്ഷ്യമിട്ട് താരങ്ങളുടെ കായിക ക്ഷമതയിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ബിസിസിഐ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി കളിക്കാരുടെ കായികക്ഷമത ഉറപ്പാക്കുന്നതിനായി പ്രത്യേക ഫിറ്റ്നസ് പ്ലാനുകൾ ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് പ്രോഗ്രാം പ്ലാനിനെക്കുറിച്ച് കളിക്കാരുടെ നിലപാട് അറിയിക്കാൻ അവലോകന യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനോട് ബിസിസിഐ ആവശ്യപ്പെട്ടു.
പേസർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഫിറ്റ്‌നസ് ആണ് പ്രധാന ശ്രദ്ധാകേന്ദ്രം. അടുത്തിടെയായി ടീം സെലക്ഷനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അധികൃതർ ഏറെ പഴി കേൾക്കുന്നുണ്ട്. പരിക്കേറ്റ കളിക്കാരെ ധൃതിപിടിച്ച് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നു എന്നതാണ് പ്രധാന ആക്ഷേപം.
ടീം സെലക്ഷനും താരങ്ങളുടെ ആരോഗ്യവും ചർച്ചാകുന്ന പശ്ചാത്തലത്തിൽ, ഒരു കളിക്കാരന് പൂർണ്ണ ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇനി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ അനുമതി നൽകൂ എന്ന് ബിസിസിഐ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. സെലക്ഷൻ റിപ്പോർട്ടുകളിലും ഫിറ്റ്നസ് ഡീറ്റെയിൽസിലും പൂർണ്ണ സുതാര്യത ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കുന്നുണ്ട്.
English Summary
The 2027 World Cup will be held primarily in South Africa. Hence, Gambhir and Gill are keen to play in South Africa ahead of the tournament and understand the conditions there. New reports claim that the BCCI has started talks with South Africa to meet this demand. The Indian team management is aiming to play a series of 4 to 6 ODIs just before the World Cup to adapt to the conditions on the South African grounds.