Ansiba – Lakshmi Priya: ലക്ഷ്മിപ്രിയക്ക് നിർണായകം; അൻസിബയുടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്
Ansiba - Lakshmi Priya:നടി അൻസിബാ ഹസന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ലക്ഷ്മിപ്രിയ ഉന്നയിച്ചത്. അൻസിബ ഹസൻ മദ്യപാനി ആണെന്നും താൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട് എന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.എന്നാൽ ഇതിൽ കേസെടുക്കാൻ സാധിക്കില്ല എന്നായിരുന്നു എറണാകുളം മജിസ്റ്റേറ്റ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കേസെടുക്കാൻ ഉത്തരവിടണം എന്ന അൻസിബയുടെ ആവശ്യം എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു..........
കൊച്ചി: നടി ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ ക്രിമിനൽ കേസ് എടുക്കാൻ ആകില്ല എന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ അൻസിബാ ഹസൻ നൽകിയ ഹർജിയിൽ ഉത്തരവ് തിങ്കളാഴ്ച. പരാതിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുമെന്ന് റിപ്പോർട്ട്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പ്രിയ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ ആണ് ഹൻസിബ ഹാസൻ നടിക്കെതിരെ പരാതി നൽകിയിരുന്നത്.
എന്നാൽ ഇതിൽ കേസെടുക്കാൻ സാധിക്കില്ല എന്നായിരുന്നു എറണാകുളം മജിസ്റ്റേറ്റ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കേസെടുക്കാൻ ഉത്തരവിടണം എന്ന അൻസിബയുടെ ആവശ്യം എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. മാത്രമല്ല ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളിൽ ക്രിമിനൽ കേസ് എടുക്കാൻ ഗൗരവമേറിയ വിഷയങ്ങൾ ഇല്ല എന്നായിരുന്നു പോലീസ് സ്വീകരിച്ച നിലപാടും. അപകീർത്തിയുടെ വിഷയം മാത്രമാണ് ഉള്ളത് എന്നായിരുന്നു പോലീസ് നൽകുന്ന വിശദീകരണം.
അതേസമയം നടി അൻസിബാ ഹസന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ലക്ഷ്മിപ്രിയ ഉന്നയിച്ചത്. അൻസിബ ഹസൻ മദ്യപാനി ആണെന്നും താൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട് എന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. കൂടാതെ ഒരു വ്യക്തിക്കൊപ്പം മുറിയിൽ കണ്ടത് ചോദ്യം ചെയ്തപ്പോൾ അൻസിബ പറഞ്ഞത് അത് തന്റെ സഹോദരനാണ് എന്നാണ്. എന്നാൽ ഇത്രയും വലിയൊരു പെങ്ങളുടെ മുറിയിൽ ആങ്ങള മുഖം മറച്ച് നാല് മണിക്ക് പുലർച്ചെ എത്തേണ്ട കാര്യമില്ലല്ലോ എന്ന് ലക്ഷ്മപ്രിയ ആരോപണം ഉന്നയിച്ചിരുന്നു.
അൻസിബ ഹസന് താൻ മദ്യം വാങ്ങി നൽകിയിട്ടുണ്ട് അതിന്റെ പണം താൻ കൊടുത്തിട്ടുണ്ട്. കൂടാതെ ഈ ബ്രദറിന്റെ ആധാർ കാർഡ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് തന്നില്ല. തങ്ങൾ സെവൻ സ്റ്റാർ വരെയുള്ള ഹോട്ടലിൽ താമസിക്കാറുണ്ട് ആരും ആധാർ കാർഡ് ചോദിക്കാറില്ല എന്നാണ് പറഞ്ഞത്. മിഥിലാജ് എന്ന വ്യക്തിയാണ് അതെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. ഒരു ചാനൽ പരിപാടിയുടെ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ഇദ്ദേഹം. അന്ന് സ്റ്റേഷനിൽ വന്നതും ഇതേ വ്യക്തിയാണെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. അമ്മ സംഘടനയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പിന്നീട് അൻസിബ ഹസനും ലക്ഷ്മി പ്രിയയും തമ്മിലുള്ള വലിയ തർക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും എത്തിയത്.
ENGLISH SUMMARY
The order on the petition filed by Ansiba Hasan against the Ernakulam Magistrate’s Court order that a criminal case cannot be filed against actress Lakshmi Priya was passed on Monday. The High Court will reportedly pronounce its verdict on the complaint on Monday. Hansiba Hasan had filed the complaint against the actress over abusive remarks made by Lakshmi Priya in an interview given to an online channel.