Asia Cup 2025: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി അസ്മതുള്ള ഒമർസായ്; ഹോങ്കോങിനെ തകർത്ത് അഫ്ഗാനിസ്ഥാൻ

Afghanistan Wins Against Hong Kong: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഹോങ്കോങിനെ 94 റൺസിനാണ് അഫ്ഗാൻ തോല്പിച്ചത്.

Asia Cup 2025: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി അസ്മതുള്ള ഒമർസായ്; ഹോങ്കോങിനെ തകർത്ത് അഫ്ഗാനിസ്ഥാൻ

അസ്മതുള്ള ഒമർസായ്

Published: 

10 Sep 2025 06:29 AM

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 94 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 188 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങിന് 9 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുക്കാനേ സാധിച്ചുള്ളൂ.

വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ് നിരയിൽ ബാബർ ഹയാത്ത് (39), യാസിം മുസ്തഫ (16) എന്നിവർക്കൊഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ അൻഷുമാൻ റാത്തിനെ (0) മടക്കി ഫസലുൽ ഹഖ് ഫറൂഖിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സീഷൻ അലിയെ (5) വീഴ്ത്തി അസ്മതുള്ള ഒമർസായ് തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി.

Also Read: Asia Cup 2025: ഒമർസായിയും, അടലും മിന്നിച്ചു, ഹോങ്കോങിനെതിരെ അഫ്ഗാന് മികച്ച സ്‌കോർ

നിസാകത് ഖാൻ (0), കൽഹൻ ചല്ലു (0) എന്നിവർ റണ്ണൗട്ടായി. കിൻചിത് ഷായെ (6) നൂർ അഹ്മദ് പുറത്താക്കിയപ്പോൾ പിടിച്ചുനിന്ന ബാബർ ഹയാത്തിനെ മടക്കി ഗുൽബദിൻ നയ്ബും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. അയ്സാൻ ഖാൻ (6) റാഷിദ് ഖാൻ്റെ ഇരയായി. യാസിം മുതഫയെ ഗുൽബദിനും എഹ്സാൻ ഖാനെ (6) ഫസലുൽ ഹഖും മടക്കി അയച്ചു. ഗുൽബദീനും ഫസലും ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കരിം ജന്നത് അല്ലാഹ് ഗസൻഫർ എന്നിവരൊഴികെ മറ്റുള്ളവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

സെദീഖുള്ള അതൽ (52 പന്തിൽ 73), അസ്മതുള്ള ഒമർസായ് (21 പന്തിൽ 53) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ സ്വന്തമാക്കിയത്. 26 പന്തിൽ 33 റൺസ് നേടിയ മുഹമ്മദ് നബിയും തിളങ്ങി. ഹോങ്കോങിനായി ആയുഷ് ശുക്ല, കിൻചിത് ഷാ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി