AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഏഷ്യൻ ഗെയിംസ് ടീമിലെ ഇന്ത്യൻ ക്രിക്കറ്റ്‌ താരത്തിനെതിരെ പീഡന പരാതി; വീടിന് മുന്നിൽ യുവതിയുടെ പ്രതിഷേധം

Vipraj Nigam Controversy: വിപ്രജ് നിഗമിനെതിരെ പീഡന പരാതി. 2025 ജൂലൈയിൽ നോയിഡയിലെ ഒരു ഹോട്ടലിൽ വെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് കേസ്. കേസിലെ പരാതിക്കാരിയായ ഹൈദരാബാദ് സ്വദേശിയായ യുവതി ഞായറാഴ്ച മണിക്കൂറുകളോളം നിഗമിന്റെ വീടിന് പുറത്ത് ഇരുന്നതായി ജാഗരൺ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യൻ ഗെയിംസ് ടീമിലെ ഇന്ത്യൻ ക്രിക്കറ്റ്‌ താരത്തിനെതിരെ പീഡന പരാതി; വീടിന് മുന്നിൽ യുവതിയുടെ പ്രതിഷേധം
Vipraj NigamImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Sep 2026 | 10:32 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിപ്രജ് നിഗമിനെതിരെ പീഡന പരാതി. 2025 ജൂലൈയിൽ നോയിഡയിലെ ഒരു ഹോട്ടലിൽ വെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് കേസ്. കേസിലെ പരാതിക്കാരിയായ ഹൈദരാബാദ് സ്വദേശിയായ യുവതി ഞായറാഴ്ച മണിക്കൂറുകളോളം നിഗമിന്റെ വീടിന് പുറത്ത് ഇരുന്നതായി ജാഗരൺ റിപ്പോര്‍ട്ട് ചെയ്തു. താരത്തെ നേരിട്ട് കാണണമെന്ന ആവശ്യവുമായാണ് യുവതി എത്തിയത്. വിപ്രജ് നിഗമിന്റെ പിതാവ് ഫോണിലൂടെ യുവതിയോട് സംസാരിക്കുകയും ഒരു ആഴ്ചയ്ക്ക് ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

താൻ ഒരു തർക്കത്തിന് ആഗ്രഹിക്കുന്നില്ലെന്നും നിഗമിനോട് സംസാരിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. നിഗമും യുവതിയും പരസ്പരം കേസുകൾ നൽകിയിട്ടുണ്ട്. 2025 നവംബർ 8-ന് ബാരബങ്കി കൊട്വാലി പോലീസ് സ്റ്റേഷനിൽ നിഗം യുവതിക്കെതിരെ പരാതി നൽകിയിരുന്നു. യുവതി വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വിളിച്ച് വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.

തുടർന്ന്, ഗൗതം ബുദ്ധ നഗറിലെ എക്‌സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ യുവതി നിഗമിനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് പരാതി നൽകി. 2025 മെയ് മാസത്തിൽ സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും, വിവാഹ വാഗ്ദാനം നൽകി നിഗം തന്നെയെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

Also Read: രോഹിത്തും കോഹ്ലിയും വിരമിച്ചതോടെ സർവാധികാരിയായി, ​ഒടുവിൽ കൈപൊള്ളി! അ‌ജിത് അ‌ഗാർക്കറുടെ രാജിയുടെ കാരണങ്ങൾ

2025 ജൂലൈ 29-ന് നിഗം യുവതിയെ നോയിഡയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. 2025 ഡിസംബർ 16-നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.

വിപ്രജ് നിഗം ജപ്പാനില്‍

ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് വിപ്രജ് നിഗം ഇപ്പോള്‍ ജപ്പാനിലാണ്. ചൊവ്വാഴ്ച നടക്കുന്ന ജപ്പാനെതിരായ ടി20-ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും വിപ്രജ് നിഗം ഉള്‍പ്പെട്ടിട്ടുണ്ട്. ജപ്പാനെതിരെ നടക്കുന്ന മത്സരത്തില്‍ താരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്. പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് വിപ്രജ് നിഗം ഇന്ത്യന്‍ സ്‌ക്വാഡിലെത്തിയത്.

സ്പിൻ ബൗളറും ലോവർ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനുമാണ് നിഗം. 22 വയസ്സുകാരനായ താരം ഉത്തർപ്രദേശിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനായി 19 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

English Summary

Asian Games-bound Indian cricketer Vipraj Nigam is facing legal trouble over physical abuse and fraud allegations. A Hyderabad woman sat outside his home seeking a meeting before he left for Japan. Both parties have filed police complaints against each other over the Noida hotel incident. The 22-year-old spinner had recently earned his maiden international call-up.

Follow Us