Asia Cup 2025: ശ്രീലങ്കക്കെതിരെ ഹാർദിക്കിനും അഭിഷേകിനും പരിക്ക്; പാകിസ്താനെതിരായ ഫൈനൽ നഷ്ടമാവുമോ?
Hardik Pandya And Abhishek Sharma Injury: ഹാർദിക് പാണ്ഡ്യക്കും അഭിഷേക് ശർമ്മയ്ക്കും പരിക്ക്. ഫൈനലിൽ ഇവർ കളിക്കുമോ എന്ന് സംശയമാണ്.

ഹാർദിക് പാണ്ഡ്യ
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്ക്. ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. മത്സരത്തിൽ കേവലം ഒരു ഓവർ മാത്രം എറിഞ്ഞ് ഹാർദിക് പാണ്ഡ്യ മടങ്ങിയിരുന്നു. ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്താനും താരത്തിന് കഴിഞ്ഞു. ആദ്യ ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ ഓവറിലെ നാലാം പന്തിൽ തന്നെ കുശാൽ മെൻഡിസിനെ വീഴ്ത്തിയിരുന്നു. ഓവർ പൂർത്തിയാക്കിയ ഉടൻ ഹാർദിക് പാണ്ഡ്യ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. താരത്തിന് പാകിസ്താനെതിരായ ഫൈനൽ നഷ്ടമാവുമോ എന്ന് സംശയമുണ്ട്.
Also Read: Asia Cup 2025: ‘അവർക്ക് സംസാരിക്കാൻ മാത്രമേ അറിയാവൂ’; പാകിസ്താനെ പരിഹസിച്ച് അമിത് മിശ്ര
മത്സരത്തിന് ശേഷം ബൗളിംഗ് പരിശീലകൻ മോർണെ മോർക്കൽ ഹാർദിക്കിൻ്റെ പരിക്കിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ദുബായിലെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഹാർദ്ദിക്കിന് ക്രാമ്പ്സ് വരികയായിരുന്നു എന്നാണ് വാർത്താസമ്മേളനത്തിൽ മോർക്കലിൻ്റെ വിശദീകരണം. താരത്തിന് ഗുരുതര പരിക്കില്ലെന്നും മോർക്കൽ പറഞ്ഞു. പാകിസ്താനെതിരായ ഫൈനലിൽ താരം കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ശനിയാഴ്ച ഹാർദിക്കിൻ്റെ സ്ഥിതി പരിശോധിച്ചതിന് ശേഷമാവും താരത്തെ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
അഭിഷേക് ശർമ്മയ്ക്കും ക്രാമ്പ്സുണ്ടായിരുന്നു. ഇതോടെ ശ്രീലങ്കൻ ഇന്നിംഗ്സിൽ അഭിഷേക് ഫീൽഡിംഗിനിറങ്ങിയില്ല. ഫൈനലിൽ അഭിഷേക് ശർമ്മ കളിക്കുമോ എന്നതിൽ തീരുമാനമെടുക്കാൻ കഴിയില്ല. താരത്തിൻ്റെ സ്ഥിതിയനുസരിച്ചാവും ഇത് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.