Asia Cup 2025: ‘മുക്കിയും മൂളി’യും 50 കടന്ന് യുഎഇ, ഇന്ത്യയ്ക്ക് 58 റണ്‍സ് വിജയലക്ഷ്യം

Asia Cup 2025 India vs UAE: യുഎഇയ്‌ക്കെതിരെ വെറും 58 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ വിജയലക്ഷ്യം.  13.1 ഓവറില്‍ 57 റണ്‍സിന് യുഎഇ ഓള്‍ ഔട്ടായി. ഓപ്പണര്‍ അലിഷന്‍ ഷറഫു നല്‍കിയ മികച്ച തുടക്കം മറ്റ് യുഎഇ ബാറ്റര്‍മാര്‍ക്ക് മുതലാക്കാനാകാതെ പോയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്

Asia Cup 2025: മുക്കിയും മൂളിയും 50 കടന്ന് യുഎഇ, ഇന്ത്യയ്ക്ക് 58 റണ്‍സ് വിജയലക്ഷ്യം

Asia Cup 2025 India vs UAE

Published: 

10 Sep 2025 | 09:26 PM

ദുബായ്: ഇന്ത്യന്‍ ബൗളര്‍മാരുടെ വീര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാകാതെ യുഎഇ ബാറ്റര്‍മാര്‍. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇയ്‌ക്കെതിരെ വെറും 58 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ വിജയലക്ഷ്യം.  13.1 ഓവറില്‍ 57 റണ്‍സിന് യുഎഇ ഓള്‍ ഔട്ടായി. ഓപ്പണര്‍ അലിഷന്‍ ഷറഫു നല്‍കിയ മികച്ച തുടക്കം മറ്റ് യുഎഇ ബാറ്റര്‍മാര്‍ക്ക് മുതലാക്കാനാകാതെ പോയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സാണ് ഷറഫു അടിച്ചുകൂട്ടിയത്. എന്നാല്‍ നാലാം ഓവറില്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായി ഷറഫു പുറത്തായതോടെ യുഎഇയുടെ തകര്‍ച്ച ആരംഭിച്ചു.

പിന്നീട് വന്നവരില്‍ ഒരു ബാറ്റര്‍ക്കു പോലും യുഎഇയ്ക്കായി പോരാടാനായില്ല. ഷറഫുവും യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വാസിമും മാത്രമാണ് രണ്ടക്കം കടന്നത്. വാസിം 22 പന്തില്‍ 19 റണ്‍സെടുത്തു. സൊഹൈബ് ഖാന്‍-അഞ്ച് പന്തില്‍ രണ്ട്, രാഹുല്‍ ചോപ്ര-ഏഴ് പന്തില്‍ മൂന്ന്, ആസിഫ് ഖാന്‍-ഏഴ് പന്തില്‍ രണ്ട്, ഹര്‍ഷിത് കൗശിക്-രണ്ട് പന്തില്‍ രണ്ട്, ധ്രുവ് പരാശര്‍-ഏഴ് പന്തില്‍ ഒന്ന്, സിമ്രാന്‍ജിത് സിങ് കങ്-അഞ്ച് പന്തില്‍ ഒന്ന്, ജുനൈദ് അലി-മൂന്ന് പന്തില്‍ പൂജ്യം, ഹെയ്ദര്‍ അലി-രണ്ട് പന്തില്‍ ഒന്ന്‌, മുഹമ്മദ് റോഹിദ്-രണ്ട് പന്തില്‍ രണ്ട് നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

Also Read: Asia Cup 2025 India vs UAE: യുഎഇയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ, സഞ്ജു വിക്കറ്റ് കീപ്പര്‍

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും, ശിവം ദുബെ മൂന്ന് വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബൗളര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നിരാശപ്പെടുത്തിയത്. ആദ്യ ഓവര്‍ മാത്രമെറിഞ്ഞ ഹാര്‍ദ്ദിക് 10 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. വിക്കറ്റ് കീപ്പിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ബുംറ എറിഞ്ഞ ഒരു വൈഡ് ഉജ്ജ്വല ഡൈവിങിലൂടെ സഞ്ജു തടഞ്ഞു. ആസിഫ് ഖാനെ തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ഹെയ്ദര്‍ അലിയുടെ ക്യാച്ചെടുത്തതും സഞ്ജുവായിരുന്നു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം