Asian Games 2026 : ഇത് സിമ്പിൾ! 5 ഓവറിൽ ജപ്പാനെ തകർത്തു; ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ

Asian Games 2026 Cricket India vs Japan Match Updates : എട്ട് വിക്കറ്റിനാണ് ഇന്ത്യ ജപ്പാനെ തകർത്തത്. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിലാണ് ഇന്ത്യ മറികടന്നത്. സെമി ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി

Asian Games 2026 : ഇത് സിമ്പിൾ! 5 ഓവറിൽ ജപ്പാനെ തകർത്തു; ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ

Asian Games 2026, Indian Women Cricket Team

Updated On: 

18 Sep 2026 | 03:35 PM

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിലാണ് ഇന്ത്യൻ വനിതകൾ മറികടന്നത്. ഇന്ത്യക്ക് വേണ്ടി സ്പിൻ താരം ശ്രീചരണി നാല് വിക്കറ്റുകൾ സ്വന്തമാക്കി. ഓപ്പണർ ഷെഫാലി വെർമ പുറത്താകാതെ 40 റൺസെടുത്താണ് ഇന്ത്യയെ അനയാസം വിജയത്തിലേക്കെത്തിച്ചത്.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ശക്തമായ ഇന്ത്യയുടെ ബോളിങ് നിരയെ വളരെ ജാഗ്രതയോടെയാണ് ജാപ്പനീസ് ഓപ്പണർമാർ നേരിട്ടത്. എന്നാൽ പവർപ്ലേ കഴിഞ്ഞ പന്തെറിയാൻ സ്പിന്നർമാരെത്തിയതോടെ ജപ്പാൻ്റെ പ്രതിരോധം തകർന്നു. ഓപ്പണർ ഹരുണ ഇവസാക്കിയെ പുറത്താക്കി കൊണ്ട് തന്നെ ശ്രീചരണി തൻ്റെ വിക്കറ്റ് നേട്ടത്തിന് തുടക്കം കുറിച്ചു. തൊട്ടടുത്ത പന്തിൽ ജാപ്പനീസ് ക്യാപ്റ്റൻ മയീ യാനഗിഡയെ ഗോൾഡൻ ഡക്കായി പുറത്താക്കി കൊണ്ട് ശ്രീചരണി വീണ്ടും ഞെട്ടിച്ചതോടെ അതിഥേയർ സമ്മർദ്ദത്തിലായി. ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 19.5 ഓവറിൽ 57 റൺസ് മാത്രമെടുത്ത് ജപ്പാൻ പുറത്താകുകയായിരുന്നു. നാല് വിക്കറ്റെടുത്ത ശ്രീചരണിക്ക് പുറമെ ഷെഫാലി വെർമ രണ്ടും ശ്രെയങ്ക പാട്ടിലും ദീപ്തി ശർമയും ഓരോ താരങ്ങളെ വീതം പുറത്താക്കി.

ALSO READ : ഏഷ്യാ കപ്പ് ട്രോഫി വിവാദം: തീരുമാനം ബോധപൂർവം, വനിതാ ടീമിനെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്ന് ബിസിസിഐ

58 റൺസ് വിജയലക്ഷ്യം അനയാസം മറികടക്കാമെന്ന് പ്രതീക്ഷിച്ച ഇന്ത്യക്ക് തുടക്കത്തിൽ ഒന്ന് പിഴച്ചു. സ്മൃതി മന്ദനയ്ക്ക് പകരം ഷെഫാലി വെർമയ്ക്കൊപ്പം ഇന്ന് ഓപ്പണിങ്ങിന് ഇറങ്ങിയത് യുവതാരം ഗുണാലൻ കാമലിനിയാണ്. എന്നാൽ ഗുണാലൻ കാമലിനി റൺസൊന്നുമെടുക്കാതെ രണ്ടാം ഓവറിൽ പുറത്തായി. ശേഷം അടുത്ത ഓവറിൽ ഭാരത് ഫുൾമാലിയും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യ സമ്മർദ്ദിലാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഷെഫാലി ഈ സമ്മർദ്ദത്തെ എല്ലാം ബൗണ്ടറികളിലൂടെ മറികടക്കുകയായിരുന്നു. 15 പന്തിൽ ആറ് ഫോറും രണ്ട് സിക്സറുമടക്കം താരം പുറത്താകാതെ 40 റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആറ് പന്തിൽ 12 റൺസെടുത്ത റിച്ച ഘോഷും ഷെഫാലിയുടെ ഇന്നിങ്സിന് പിന്തുണ നൽകി.

സെമി ഫൈനൽ പോരാട്ടം

സെപ്റ്റംബർ 20നാണ് ഗെയിംസിലെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യക്കും ബംഗ്ലാദേശിനും പുറമെ പാകിസ്താനും ശ്രീലങ്കയും കഴിഞ്ഞ ദിവസം സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. സെപ്റ്റംബർ 22-ാം തീയതിയാണ് സ്വർണമെഡലിനുള്ള ഫൈനൽ പോരാട്ടം. 22-ാം തീയതി വെങ്കല മെഡലിനുള്ള പോരാട്ടവും നടക്കും.

English Summary

Asian Games 2026 Women’s T20 Cup, India Beats Host Japan for 8 Wickets And Enter Semi Final. In  Semi Final Indian Team Will Face Bangladesh on Sepetember 20th

Loading...
Unable to load recommendations.
Follow Us
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി