India vs Pakistan, Asian Games Final Live : ലക്ഷ്യം സ്വർണം, എതിരാളികൾ പാകിസ്താൻ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തത്സമയം
IND vs PAK Asian Games Final Live Score Updates in Malayalam : ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് മത്സരം. ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ പാകിസ്താൻ നേരിടാൻ ഫൈനലിലേക്കെത്തിയത്. കഴിഞ്ഞ ഹാങ്ചൂ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.

Asian Games Cricket India Vs Pakistan Live
LIVE NEWS & UPDATES
-
India vs Pakistan T20 Match History : 2020ന് ശേഷം പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത് രണ്ട് തവണ
2020ന് ശേഷം ഇന്ത്യയും പാകിസ്താനും ഒമ്പത് തവണ ടി20 ഏറ്റുമുട്ടിട്ടുള്ളത്. ഐസിസി മത്സരങ്ങളിൽ മാത്രം നേർക്കുനേരയെത്തുന്ന ചിരകാല വൈരികളുടെ പോരാട്ടങ്ങളിൽ ഇന്ത്യയുടെ സമ്പൂർണ മേധാവിത്വമാണ്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്നും ആകെ രണ്ട് തവണ മാത്രം പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം പാക് ടീമിന് ഇന്ത്യക്ക് മേൽ ജയം സാധ്യമായത് 2022 ഏഷ്യ കപ്പിൽ ദുബായിൽ വെച്ചാണ്.
-
IND vs PAK Pakistan Playing XI : പാകിസ്താൻ്റെ പ്ലേയിങ് ഇലവൻ
ഒരു മാറ്റവുമായിട്ടാണ് പാകിസ്താൻ ഇന്ന് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്. മുഹമ്മദ് വാസിം ജൂനിയറിന് പകരം സാദ് മസൂദാണ് പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്.
പാകിസ്താൻ്റെ പ്ലേയിങ് ഇലവൻ : സൂഫ്യൻ മൊഖിം, ഹസൻ നവാസ്, അബ്രാർ അഹമ്മദ്, അബ്ദുൽ സമദ്, സാദ് മസൂദ്, സഹിബ്സാദ് ഫർഹാൻ, സായിം അയൂബ്, അഹമ്മദ് ദനിയാൾ, ഉസ്മാൻ ഖാൻ, അർഫാത്ത് മിൻഹാസ്, മാസ് സാദാഖത്ത്
-
India vs Pakistan Asian Games Playing XI : മാറ്റമില്ലാതെ ഇന്ത്യ
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : ശ്രയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദൂബെ, തിലക് വർമ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്നോയി, ജസ്പ്രിത് ബുമ്ര
-
India vs Pakistan Match Toss Update : ഇന്ത്യക്ക് ടോസ്
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്. ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
-
India vs Pakistan Asian Games : പാകിസ്താൻ ഫൈനലിൽ
ബംഗ്ലാദേശിനെ തകർത്താണ് പാകിസ്താൻ ഫൈനലിലേക്ക് പ്രവേശിച്ചത്
-
ലങ്ക ദഹനം കഴിഞ്ഞു, ഇനി ചിരികാല വൈരികൾ
സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
-
ഇന്ത്യ പാകിസ്താൻ സ്വർണപോരാട്ടം
ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്കാണ് മത്സരം ആരംഭിക്കുക.
-
ഏഷ്യൻ ഗെയിംസ് ഇന്ത്യ പാകിസ്താൻ ഫൈനൽ മത്സരം
നമസ്കാരം എല്ലാവർക്കും ഏഷ്യൻ ഗെയിംസ് ഇന്ത്യ പാകിസ്താൻ സ്വർണം പോരാട്ടത്തിനായിട്ടുള്ള മത്സരത്തിൻ്റെ തത്സമയം വിവരണത്തിലേക്ക് സ്വാഗതം.
സ്വർണം ലക്ഷ്യം വെച്ച് ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നു. ഇന്ത്യൻ സമയം രാവിലെ 10 മണി മുതലാണ് ചിരകാല വൈരികളുമായി ഇന്ത്യ ഏറ്റുമുട്ടുക. സെമി ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണപോരാട്ടത്തിനായി ഫൈനലിലേക്ക് പ്രവേശിച്ചത്. പാകിസ്താനാകാട്ടെ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. ഹാങ്ചുവിൽ വെച്ച് നടന്ന കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയിരുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : ശ്രയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദൂബെ, തിലക് വർമ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്നോയി, ജസ്പ്രിത് ബുമ്ര
പാകിസ്താൻ്റെ പ്ലേയിങ് ഇലവൻ : സൂഫ്യൻ മൊഖിം, ഹസൻ നവാസ്, അബ്രാർ അഹമ്മദ്, അബ്ദുൽ സമദ്, സാദ് മസൂദ്, സഹിബ്സാദ് ഫർഹാൻ, സായിം അയൂബ്, അഹമ്മദ് ദനിയാൾ, ഉസ്മാൻ ഖാൻ, അർഫാത്ത് മിൻഹാസ്, മാസ് സാദാഖത്ത്