Sanju Samson: ജപ്പാനെതിരായ പ്രകടനം തിരിച്ചടിയാകുമോ? സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തുടരുമോ?

Indian team management is all set to back Sanju Samson: ഏഷ്യന്‍ ഗെയിംസിലും സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറായി കളിക്കാനാണ് സാധ്യത. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തെ തുടര്‍ന്നും പിന്തുണച്ചേക്കും. വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കേണ്ടി വരും.ഗംഭീറിന്റെ വാക്കുകള്‍ തന്നെയാണ് സൂചന.

Sanju Samson: ജപ്പാനെതിരായ പ്രകടനം തിരിച്ചടിയാകുമോ? സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തുടരുമോ?

Sanju Samson Asian Games 2026

Published: 

26 Sep 2026 | 11:05 AM

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യ മത്സരം സെപ്തംബര്‍ 28-ന് നടക്കും. ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരു കളിക്കുമെന്നാണ് ആരാധകരുടെ സംശയം. രണ്ട് താരങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തിലെ സഞ്ജുവിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പല മത്സരങ്ങളിലും, സിംബാബ്‌വെ ടൂറിലും വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജു തിരിച്ചെത്തി. പരമ്പരയിലെ രണ്ടും, മൂന്നും മത്സരങ്ങളില്‍ അര്‍ധ ശതകങ്ങളുമായി ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

എന്നാല്‍ ജപ്പാനെതിരെ നടന്ന സൗഹൃദ ടി20 മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഓപ്പണറായി കളിച്ച താരത്തിന് ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ഈ പ്രകടനത്തിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ മാറ്റിനിര്‍ത്തില്ല. ഏഷ്യന്‍ ഗെയിംസിലും സഞ്ജു ഓപ്പണറായി കളിക്കുമെന്നത് ഏകദേശം ഉറപ്പാണ്.

ജപ്പാനെതിരായ മത്സരത്തില്‍ സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്. അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് പോലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ക്രീസിലെത്തിയ മറ്റ് ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, സഞ്ജുവും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

Also Read: Sanju Samson: ഇനി പിഴയ്ക്കില്ല! ഓപ്ഷണല്‍ ട്രെയിനിങില്‍ നിന്നു വിട്ടുനില്‍ക്കാതെ സഞ്ജു സാംസണ്‍; നയം വ്യക്തം

12 പന്തില്‍ 16 റണ്‍സെടുത്ത ശ്രേയസായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജുവായിരുന്നു രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ബൗണ്ടറി കണ്ടെത്തിയ രണ്ടേ രണ്ടു പേര്‍ ഇവര്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ, ജപ്പാനെതിരായ പ്രകടനം വരും മത്സരങ്ങളില്‍ സഞ്ജുവിന് പ്രതികൂലമാകില്ലെന്ന് തീര്‍ച്ച.

ഗംഭീറിന്റെ ആ വാക്കുകള്‍

ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തി, പകരം വൈഭവ് സൂര്യവംശിയെ കളിപ്പിച്ചത് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സഞ്ജുവിനെയും, അഭിഷേക് ശര്‍മയെയും പിന്തുണച്ച് മുന്നോട്ടു പോകുമെന്നും, വൈഭവിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഞ്ജു പ്ലേയിങ് ഇലവനില്‍ തുടര്‍ന്നുമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഗംഭീറിന്റെ ഈ വാക്കുകള്‍.

പ്ലേയിങ് ഇലവനില്‍ ആരൊക്കെ?

ജപ്പാനെതിരെ നടന്ന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് കാര്യമായ മാറ്റം ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ പ്രതീക്ഷിക്കുന്നില്ല. യാഷ് താക്കൂറിന് പകരം ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനില്‍ എത്തുന്നത് മാത്രമാകാം ഏക മാറ്റാം. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം:

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ അര്‍ഷ്ദീപ് സിങ്‌

English Summary

Sanju Samson is likely to continue as India’s opener in cricket at the 2026 Asian Games. His poor performance in the T20 match against Japan is unlikely to be a setback for him. Let us look at India’s probable playing XI for the Asian Games.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം