AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ഇനി പിഴയ്ക്കില്ല! ഓപ്ഷണല്‍ ട്രെയിനിങില്‍ നിന്നു വിട്ടുനില്‍ക്കാതെ സഞ്ജു സാംസണ്‍; നയം വ്യക്തം

Sanju Samson participated in Team India's optional training session: സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലായിരുന്നു ട്രെയിനിങ്. 'ഇന്‍ഡോര്‍ ട്രെയിനിങ് സെഷനാ'ണ് ഇന്ത്യന്‍ ടീം സംഘടിപ്പിച്ചത്. ഓപ്ഷണലായിരുന്നു പരിശീലനം.

Sanju Samson: ഇനി പിഴയ്ക്കില്ല! ഓപ്ഷണല്‍ ട്രെയിനിങില്‍ നിന്നു വിട്ടുനില്‍ക്കാതെ സഞ്ജു സാംസണ്‍; നയം വ്യക്തം
Sanju Samson in Optional Training SessionImage Credit source: Indian Cricket Team Instagram
Jayadevan AM
Jayadevan AM | Updated On: 25 Sep 2026 | 07:05 AM

ജപ്പാനില്‍ പുരോഗമിക്കുന്ന ‘ഏഷ്യന്‍ ഗെയിംസ് 2026’ല്‍ ക്രിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. വനിതാ ക്രിക്കറ്റ് ടീമാണ് തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയത്. ഇന്ത്യയുടെ പുരുഷ ടീമും സ്വര്‍ണം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെപ്തംബര്‍ 28-നാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനത്തില്‍. സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലായിരുന്നു ട്രെയിനിങ്.

‘ഇന്‍ഡോര്‍ ട്രെയിനിങ് സെഷനാ’ണ് ഇന്ത്യന്‍ ടീം സംഘടിപ്പിച്ചത്. ഓപ്ഷണലായിരുന്നു പരിശീലനം. അതുകൊണ്ട് തന്നെ ആവശ്യമുള്ള താരങ്ങള്‍ മാത്രം ഇതില്‍ പങ്കെടുത്താല്‍ മതിയായിരുന്നു. എന്നാല്‍ സീനിയര്‍ താരമായിരുന്നിട്ട് പോലും സഞ്ജു ട്രെയിനിങില്‍ നിന്നു വിട്ടുനിന്നില്ല. കൂടുതലും ജൂനിയര്‍ താരങ്ങള്‍ പങ്കെടുത്ത ട്രെയ്‌നിങ് സെഷനില്‍ സഞ്ജുവും പങ്കെടുത്തു. സീനിയേഴ്‌സില്‍ സഞ്ജു മാത്രമാണ് പങ്കെടുത്തതെന്നാണ് ബിസിസിഐ പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇന്‍ഡോര്‍ ട്രെയ്‌നിങ് സെഷന്‍ വീഡിയോ കാണാം:

തകര്‍ത്തടിക്കാന്‍ സഞ്ജു

ഏഷ്യന്‍ ഗെയിംസില്‍ തകര്‍ത്തടിക്കാന്‍ ലക്ഷ്യമിടുകയാണ് സഞ്ജു. ഓപ്ഷണല്‍ ട്രെയിനിങില്‍ നിന്നു പോലും വിട്ടുനില്‍ക്കാതെ താരം പരിശീലിക്കുന്നതാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ജപ്പാനെതിരെ നടന്ന സൗഹൃദ ടി20യില്‍ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ സഞ്ജു മാത്രമല്ല, ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് പോലും തിളങ്ങാന്‍ സാധിച്ചില്ല. പ്രതികൂല കാലാവസ്ഥ മൂലം അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആവേശപ്പോരാട്ടത്തില്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റിന് 30 റണ്‍സെടുത്തു. രണ്ട് വിക്കറ്റിന് മാത്രമായിരുന്നു ദുര്‍ബലരായ ജപ്പാനെതിരെ ടി20 ജേതാക്കളായ ഇന്ത്യ സ്വന്തമാക്കിയ ജയം.

Also Read: Sanju Samson: സഞ്ജു വേണോ അതോ സൂര്യവംശിയോ? ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല! ഗംഭീറിന്റെ വെളിപ്പെടുത്തല്‍

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (12 പന്തില്‍ 16) കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ സഞ്ജുവായിരുന്നു. സഞ്ജുവിനും ശ്രേയസിനും മാത്രമാണ് ഈ മത്സരത്തില്‍ ബൗണ്ടറികള്‍ കണ്ടെത്താനായത്. ഇരുവരും ഓരോ ഫോര്‍ വീതമടിച്ചു.

മികച്ച ഫോമില്‍

അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ മാത്രമാണ് നിരാശപ്പെടുത്തയിത്. രണ്ടും, മൂന്നും മത്സരങ്ങളില്‍ താരം അര്‍ധ സെഞ്ചുറി നേടി.

English Summary

India won its first gold medal in the 2026 Asian Games through the women’s cricket team. The Indian men’s cricket team is currently preparing for their upcoming quarterfinal match on September 28. Wicketkeeper-batsman Sanju Samson actively participated in an optional indoor training session led by coach VVS Laxman. Despite a poor team performance in a rain-affected warm-up match against Japan, Samson aims to return to form following his recent half-centuries against Afghanistan.

Follow Us