AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bangladesh Cricket Team Captain : ഏകദിനത്തിൽ ബംഗ്ലാദേശിനെ മെഹ്ദി ഹസൻ മിറാസ് നയിക്കും

Mehidy Hasan Miraz Bangladesh Cricket Team Captain : നജ്മുൾ ഹൊസൈൻ ഷാൻ്റോയ്ക്ക് പകരക്കാരനായിട്ടാണ് മെഹ്ദി ഹസൻ മിറാസിനെ പുതിയ ക്യാപ്റ്റാൻ നിയമിച്ചത്.

Bangladesh Cricket Team Captain : ഏകദിനത്തിൽ ബംഗ്ലാദേശിനെ മെഹ്ദി ഹസൻ മിറാസ് നയിക്കും
Mehidy Hasan MirazImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 12 Jun 2025 22:25 PM

ഓൾറൗണ്ട് താരം മെഹ്ദി ഹസൻ മിറാസിനെ ബെംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു. നജ്മുൾ ഹൊസൈൻ ഷാൻ്റോയ്ക്ക് പകരക്കാരനായിട്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മെഹ്ദി ഹസനെ നിയമിച്ചത്. ജൂലൈ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയോടെ മെഹ്ദി ഹസൻ ബംഗ്ലാദേശിൻ്റെ ക്യാപ്റ്റൻസി ചുമതലേൽക്കും. ഓഫ് സ്പിന്നർ താരവും കൂടിയാണ് മെഹ്ദി ഹസൻ.

ദേശീയ ടീമിൻ്റെ നയിക്കുക എന്ന സ്വപനം സാക്ഷാത്കരിച്ചു. തനിക്കും തൻ്റെ കുടുംബത്തിനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് മെഹ്ദി ഹസൻ പറഞ്ഞതായി ഐസിസി അറിയിച്ചു. ഷാൻ്റോയുടെ ഒഴിവിൽ മെഹ്ദി ഹസൻ നാല് തവണ ബംഗ്ലാദേശ് ടീമിനെ നയിച്ചിട്ടുണ്ട്. ഐസിസിയുടെ ഓൾറൗണ്ട് താരങ്ങളുടെ പട്ടകിയി നാലാം സ്ഥാനക്കാരനാണ് മെഹ്ദി ഹസൻ.

ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിന പരമ്പരയാണ് മെഹ്ദി ഹസൻ നയിക്കുന്ന ബംഗ്ലാദേശിനുള്ളത്. ഏകദിനത്തിന് മുന്നോടിയായി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശിനുണ്ട്. ടെസ്റ്റിൽ മെഹ്ദി ഹസൻ ടീമിൻ്റെ വൈസ് ക്യാപ്റ്റാനാണ്. ഷാൻ്റോയാണ് ബംഗ്ലാദേശിനെ റെഡ് ബോൾ ഫോർമാറ്റിൽ നയിക്കുന്നത്.