AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: വെള്ളി വിപണിയിൽ വൻ ഇടിവ്; പ്രതീക്ഷയ്ക്ക് വകയുണ്ടോ, അതോ നാല് ലക്ഷമോ?

Silver Price Forecast: ആഗോളതലത്തിൽ അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതും നിക്ഷേപകർ കൂട്ടത്തോടെ ലാഭം എടുത്തതുമാണ് വിലയിടിവിന് പ്രധാന കാരണം. വ്യവസായ ആവശ്യങ്ങൾക്കായി വെള്ളി ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

Nithya Vinu
Nithya Vinu | Updated On: 31 Jan 2026 | 02:05 PM
മലയാളികളുടെ പ്രിയപ്പെട്ട രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. കഴിഞ്ഞ ദിവസങ്ങളിലാണ് സ്വർണവും വെള്ളിയും റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. സ്വർണം ഒന്നേക്കാൽ ലക്ഷം കടന്നപ്പോൾ വെള്ളി നാല് ലക്ഷവും പിന്നിട്ടു. എന്നാൽ ഇപ്പോൾ വില വീണ്ടും താഴ്ന്നിരിക്കുകയാണ്.

1 / 5
ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വെള്ളി വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം 17 ശതമാനത്തോളം വില കുറഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു ​ദിവസം 92000 രൂപയുടെ ഇടിവാണ് വെള്ളി വില രേഖപ്പെടുത്തിയത്.

2 / 5
4 ലക്ഷം രൂപ മറികടന്ന വെള്ളി വില 3 ലക്ഷം രൂപയ്ക്ക് താഴെ പോയി. എം സി എക്‌സിൽ വെള്ളിയുടെ മാർച്ച് ഫ്യുച്ചേഴ്സ് 25 ശതമാനത്തിന്റെ നഷ്ടത്തിൽ അഥവാ 91973 രൂപയുടെ നഷ്ടത്തിൽ 291925 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  1980-കൾക്ക് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസത്തെ തകർച്ചയാണ് രേഖപ്പെടുത്തിയത്.

3 / 5
ആഗോളതലത്തിൽ അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതും നിക്ഷേപകർ കൂട്ടത്തോടെ ലാഭം എടുത്തതുമാണ് വിലയിടിവിന് പ്രധാന കാരണം. വ്യവസായ ആവശ്യങ്ങൾക്കായി വെള്ളി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആഗോളതലത്തിൽ ഉൽപ്പാദന മേഖലയിലുണ്ടായ മാന്ദ്യം വെള്ളിയുടെ ആവശ്യകത കുറച്ചു.

4 / 5
വില ഉയർന്നുനിന്ന സമയത്ത് നിക്ഷേപിച്ചവർ വലിയ തോതിൽ വെള്ളി വിറ്റൊഴിവാക്കി ലാഭമെടുത്തതാണ് മറ്റൊരു കാരണം. വെള്ളി വിലയിൽ ഉണ്ടായ ഈ വലിയ തിരുത്തൽ പുതിയ നിക്ഷേപകർക്ക് ഒരു നല്ല അവസരമാണെന്ന് വിദ​ഗ്ധർ പറയുന്നു. കുറഞ്ഞ വിലയിൽ വെള്ളി വാങ്ങി സൂക്ഷിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭം നൽകിയേക്കാം. (Image Credit: Getty Images)

5 / 5