AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: അവസാന ഓവറുകളിലെ വെടിക്കെട്ട്; മുംബൈക്ക് മുന്നിൽ മികച്ച വിജയലക്ഷ്യം വച്ച് ഗുജറാത്ത്

Mumbai vs Gujarat WPL: ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിൻ്റെ വിജയലക്ഷ്യം 168 റൺസ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 167 റൺസ് നേടിയത്.

WPL 2026: അവസാന ഓവറുകളിലെ വെടിക്കെട്ട്; മുംബൈക്ക് മുന്നിൽ മികച്ച വിജയലക്ഷ്യം വച്ച് ഗുജറാത്ത്
മുംബൈ - ഗുജറാത്ത്Image Credit source: WPL X
Abdul Basith
Abdul Basith | Published: 30 Jan 2026 | 09:40 PM

വനിതാ പ്രീമിയർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച സ്കോർ ഉയർത്തി ഗുജറാത്ത് ജയൻ്റ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസാണ് നേടിയത്. 46 റൺസ് നേടിയ ആഷ്ലി ഗാർഡ്നർ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ മുംബൈക്കായി അമേലിയ കെർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബെത്ത് മൂണിയെ (5) ഷബ്നിം ഇസ്മയിൽ വേഗം മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ സോഫി ഡിവൈനും അനുഷ്ക ശർമ്മയും ചേർന്ന് ഗുജറാത്തിനെ സുരക്ഷിതമായ നിലയിലെത്തിച്ചു. 48 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും ചേർന്ന് പങ്കാളികളായത്. അനുഷ്കയെ (33) വീഴ്ത്തി അമേലിയ കെർ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സോഫി ഡിവൈനെ (25) നാറ്റ് സിവർ ബ്രണ്ട് മടക്കി.

Also Read: Ishan Kishan: കാര്യവട്ടത്ത് ഇഷാൻ കിഷൻ കളിക്കുമോ? വ്യക്തമാക്കി പരിശീലകൻ

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ നിന്ന് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറും ജോർജിയ വെയർഹമും ഒത്തുചേർന്നു. സാവധാനത്തിൽ തുടങ്ങിയ ഇരുവരും അവസാന ഓവറുകളിൽ അക്രമം അഴിച്ചുവിട്ടു. 71 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ഈ സഖ്യം 18ആം ഓവറിലാണ് വേർപിരിയുന്നത്. 28 പന്തിൽ 46 റൺസ് നേടിയ ഗാർഡ്നറെ വീഴ്ത്തി അമേലിയ കെർ ആണ് മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 26 പന്തിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന ജോർജിയ വെയർഹം ഗുജറാത്തിനെ 170നരികെ എത്തിച്ചു.

ഈ കളി വിജയിക്കുന്ന ടീം പ്ലേ ഓഫിലെത്തും. 8 പോയിൻ്റുമായി ഗുജറാത്ത് രണ്ടാമതും 6 പോയിൻ്റുമായി മുംബൈ മൂന്നാമതുമാണ്. ഇന്ന് ഗുജറാത്ത് ജയിച്ചാൽ ഡൽഹിയുടെ അവസാന മത്സരഫലം അനുസരിച്ചാവും മുംബൈയുടെ സാധ്യതകൾ. മുംബൈ ജയിച്ചാൽ അവർക്കും എട്ട് പോയിൻ്റാവും. മികച്ച നെറ്റ് റൺ റേറ്റ് മുംബൈയ്ക്ക് ഗുണം ചെയ്യും.