AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli Rohit Sharma: കോലിയും രോഹിതും 2027 ലോകകപ്പിൽ കളിക്കുമോ?; താരങ്ങളുമായി ഉടൻ തുറന്നുസംസാരിക്കുമെന്ന് ബിസിസിഐ

BCCI To Hold Talks With Kohli And Rohit: 2027 ലോകകപ്പിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് കോലിയുമായും രോഹിതിമായും ചർച്ച നടത്തുമെന്ന് ബിസിസിഐ. കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കേണ്ടതുണ്ടെന്ന് ബിസിസിഐ പറഞ്ഞു.

Virat Kohli Rohit Sharma: കോലിയും രോഹിതും 2027 ലോകകപ്പിൽ കളിക്കുമോ?; താരങ്ങളുമായി ഉടൻ തുറന്നുസംസാരിക്കുമെന്ന് ബിസിസിഐ
രോഹിത് ശർമ്മ, വിരാട് കോലിImage Credit source: Social Media
abdul-basith
Abdul Basith | Published: 06 Aug 2025 07:07 AM

വിരാട് കോലിയും രോഹിത് ശർമ്മയും 2027 ലോകകപ്പിൽ കളിച്ചിട്ട് വിരമിക്കാനുള്ള ആലോചനയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ടി20കളിൽ നിന്നും ടെസ്റ്റിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു. എന്നാൽ, ഇരുവരും 2027 ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന വിഷയത്തിൽ ഉടൻ ചർച്ചനടത്തുമെന്ന് ബിസിസിഐ അറിയിച്ചു.

“അക്കാര്യത്തിൽ ഉടൻ ചർച്ച നടത്തും. അടുത്ത ലോകകപ്പിലേക്ക് ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്. അപ്പോഴേക്കും കോലിയും രോഹിതും 40 വയസിലെത്തും. 2011 ലോകകപ്പ് വിജയം പോലെ ഈ ലോകകപ്പിനും കൃത്യമായ പദ്ധതിയുണ്ടാവണം. ഈ സമയത്ത് കുറച്ച് യുവതാരങ്ങളെയും പരീക്ഷിക്കേണ്ടതുണ്ട്. ആരും അവരെ നിർബന്ധിച്ച് വിരമിപ്പിക്കില്ല. പക്ഷേ, അടുത്ത ഏകദിന സൈക്കിളിന് മുൻപ് വളരെ സുതാര്യവും ആത്മാർത്ഥവുമായ ചർച്ച ഇരുവരുമായും നടത്തും. മാനസികവും ശാരീരികവുമായി അവർ ഏത് നിലയിലാണ് ഉള്ളതെന്ന് മനസ്സിലാക്കണം.”- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ് ടെസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Also Read: BCCI: തോന്നുംപോലെ വിശ്രമിക്കാൻ പറ്റില്ല, താരങ്ങൾക്കെതിരെ ‘വടി’യെടുക്കാൻ ബിസിസിഐ

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം കോലിയും രോഹിതും ഒരു കളി പോലും കളിച്ചിട്ടില്ല. ഇക്കൊല്ലം നവംബറിൽ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് അടുത്ത ആഭ്യന്തര ടൂർണമെൻ്റ്. അത് വരെ ഇരുവരും പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കില്ലെന്നതും ആശങ്കയാണ്.

2024 ടി20 ലോകകപ്പിന് ശേഷം കോലിയും രോഹിതും ടി20 കരിയർ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും ടെസ്റ്റ്- ഏകദിന മത്സരങ്ങളിൽ മാത്രമേ കളിച്ചിരുന്നുള്ളൂ. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ പരാജയപ്പെട്ടതിന് ശേഷം ഇവർ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കുമെന്നായിരുന്നു ആദ്യത്തെ നിലപാടെങ്കിലും പിന്നീട് ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ രോഹിത് തീരുമാനിക്കുകയായിരുന്നു. രോഹിത് വിരമിച്ചതോടെ കോലിയും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.