AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ജന്മനാട്ടില്‍ തിരികെയെത്തി സഞ്ജു സാംസണ്‍; ലോകകപ്പ് ഹീറോയ്ക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം

Sanju Samson returns to Kerala after T20 World Cup: സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചു.

Sanju Samson: ജന്മനാട്ടില്‍ തിരികെയെത്തി സഞ്ജു സാംസണ്‍; ലോകകപ്പ് ഹീറോയ്ക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം
സഞ്ജുവിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം
Jayadevan AM
Jayadevan AM | Updated On: 09 Mar 2026 | 07:30 PM

തിരുവനന്തപുരം: ടി20 ലോകകപ്പിലെ ഹീറോ സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരികെയെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് സഞ്ജുവിന് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സഞ്ജുവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. എഎ റഹീം എംപിയും ഒപ്പമുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കുകയും, പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും സഞ്ജു നന്ദി അറിയിച്ചു. തുടര്‍ന്ന് താരം വീട്ടിലേക്ക് മടങ്ങി.

ചെറിയൊരു വിഷമത്തിലാണ് ലോകകപ്പിലേക്ക് പോയത്. തിരുവനന്തപുരത്തെ കളിയില്‍ വിചാരിച്ചത് പോലെ ചെയ്യാനാകാത്തതില്‍ വിഷമമുണ്ടായിരുന്നു. ഇത്രയും വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിചാരിച്ചില്ല. വലിയ സന്തോഷം. പറയാന്‍ വാക്കുകളില്ല. ഈ പ്രകടനം എല്ലാ നാട്ടുകാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു.

ഇനി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സഞ്ജു ഐപിഎല്‍ തിരക്കുകളിലേക്ക് പ്രവേശിക്കും. മുന്‍ വര്‍ഷങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു സഞ്ജു, ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ്. ചെന്നൈ ക്യാമ്പില്‍ സഞ്ജു ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന.

ചെന്നൈ ഉള്‍പ്പെടെയുള്ള വിവിധ ഐപിഎല്‍ ഫ്രാഞ്ചെസികള്‍ ഇതിനകം ക്യാമ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ, സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഇനി അധികം വിശ്രമിക്കാന്‍ സമയമില്ല. ടി20 ലോകകപ്പിലെ മൂന്നാം കിരീടമാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്. കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലും സഞ്ജുവുണ്ടായിരുന്നെങ്കിലും, ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Also Read: Sanju Samson: നന്ദി പറയേണ്ടത് ഗംഭീറിനോടും, സൂര്യയോടും മാത്രം; രോഹിതും, കോഹ്ലിയും ക്രെഡിറ്റ് അര്‍ഹിക്കുന്നില്ല

ഇത്തവണ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളിച്ചത്. വെറും അഞ്ച് മത്സരങ്ങള്‍ കൊണ്ട് ലോകകപ്പിലെ താരമാകാനും സഞ്ജുവിന് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തിലും, ഇംഗ്ലണ്ടിനെതിരെ നടന്ന സെമിയിലും, ന്യൂസിലന്‍ഡിനെതിരെ നടന്ന ഫൈനലിലും താരം തുടര്‍ച്ചയായി അര്‍ധ ശതകങ്ങള്‍ നേടി. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നഷ്ടപ്പെട്ടത്.

24 സിക്‌സുകളാണ് താരം ലോകകപ്പില്‍ നേടിയത്. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഇത്തവണ നേടിയതും സഞ്ജുവായിരുന്നു. അഞ്ച് മത്സരങ്ങളില്‍ 321 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

Follow Us