AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: ലോകകപ്പ് കഴിഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം തീരുന്നില്ല; ഐപിഎല്‍ ‘ഓണ്‍ ദ വേ’

Indian Premier League 2026: ഐപിഎല്‍ 2026 സീസണ്‍ മാര്‍ച്ച് 28-ന് ആരംഭിക്കും. ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്ലേഓഫുകൾ 2026 മെയ് 26 മുതൽ ആരംഭിക്കും.

IPL 2026: ലോകകപ്പ് കഴിഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം തീരുന്നില്ല; ഐപിഎല്‍ ‘ഓണ്‍ ദ വേ’
RCB-File PicImage Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Mar 2026 | 08:18 PM

ലോകകപ്പ് ആവേശം കഴിഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം തീരുന്നില്ല. ആരാധകര്‍ കാത്തിരിക്കുന്ന ഐപിഎല്‍ 2026 സീസണ്‍ മാര്‍ച്ച് 28-ന് ആരംഭിക്കുമെന്ന് ടൂര്‍ണമെന്റിന്റെ ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്പോർട്സ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിനിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്‍ ആരംഭിക്കുന്ന തീയതി പുറത്തുവിട്ടത്. എന്നാല്‍ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്ലേഓഫുകൾ 2026 മെയ് 26 മുതൽ ആരംഭിക്കും.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ആണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ തവണ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇത്തവണ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം നടക്കുമോയെന്നതില്‍ അനിശ്ചിതത്വമുണ്ടായിരുന്നു.

എന്നാല്‍ ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങള്‍ ചിന്നസ്വാമിയില്‍ നടക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) സെക്രട്ടറി സന്തോഷ് മേനോൻ സ്ഥിരീകരിച്ചിരുന്നു. ഫൈനലും ടൂർണമെന്റിലെ ഒരു പ്ലേ-ഓഫ് മത്സരവും ചിന്നസ്വാമിയില്‍ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് പ്ലേഓഫ് മത്സരങ്ങൾ അഹമ്മദാബാദിലും റായ്പൂരിലും നടക്കാനാണ് സാധ്യത.

Also Read: Sanju Samson: ജന്മനാട്ടില്‍ തിരികെയെത്തി സഞ്ജു സാംസണ്‍; ലോകകപ്പ് ഹീറോയ്ക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം

ആര്‍സിബിയുടെ ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങള്‍ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ബെംഗളൂരുവിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും ആർ‌സി‌ബി കർണാടക സർക്കാരിനും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനും പൊലീസിനും നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് താല്‍ക്കാലികമായി വിലക്കിയിരുന്നു.

ബിസിസിഐ രണ്ട് ഘട്ടങ്ങളിലായി മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉദ്ഘാടന മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സും തമ്മിലായിരിക്കുമെന്നാണ് വിവരം. ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ്, റായ്പൂർ എന്നിവയുൾപ്പെടെ 10 പ്രധാന നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Follow Us