AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘റോയല്‍സിലെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് ടീം വിട്ടത്; ആദ്യമായിട്ടാണ് ആര്‍ആറിനെതിരെ കളിക്കുന്നത്‌’

Sanju Samson on leaving Rajasthan Royals: റോയല്‍സിലെ തന്റെ സമയം കഴിഞ്ഞെന്ന് വിശ്വസിച്ചതുകൊണ്ടാണ് ടീം വിട്ടതെന്ന്‌ സഞ്ജു സാംസണ്‍. ആദ്യമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരായി കളിക്കാന്‍ പോകുന്നതെന്നും, അതില്‍ ആകാംക്ഷയുണ്ടെന്നും സഞ്ജു.

Sanju Samson: ‘റോയല്‍സിലെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് ടീം വിട്ടത്; ആദ്യമായിട്ടാണ് ആര്‍ആറിനെതിരെ കളിക്കുന്നത്‌’
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Mar 2026 | 11:58 AM

രാജസ്ഥാന്‍ റോയല്‍സിലെ തന്റെ സമയം കഴിഞ്ഞെന്ന് വിശ്വസിച്ചതുകൊണ്ടാണ് അവിടെ നിന്നും പോയതെന്ന് സഞ്ജു സാംസണ്‍. ആദ്യമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരായി കളിക്കാന്‍ പോകുന്നതെന്നും, അതില്‍ ആകാംക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സഞ്ജു വ്യക്തമാക്കി. ഗ്രൗണ്ടില്‍ ഇമോഷന്‍സ് അധികമുണ്ടാകാറില്ല. റോയല്‍സിനെതിരെ സന്തോഷത്തോടെ കളിക്കാനാണ് താല്‍പര്യമെന്നും സഞ്ജു വ്യക്തമാക്കി.

ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിക്കൊപ്പം കളിക്കുന്നതിന്റെ സന്തോഷവും സഞ്ജു പങ്കുവെച്ചു. മഹി ഭായിയുമായി കുറേ സംസാരിച്ചിട്ടുണ്ട്. ഫോണിലും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആദ്യമായിട്ടാണ് രണ്ട് മാസം ഒരു ടീമില്‍ കളിക്കാന്‍ പോകുന്നത്‌. അതില്‍ ആകാംക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.

അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് ഇന്‍ഫ്‌ളുവന്‍സുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം രണ്ട് മാസം കളിക്കുന്നത് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. അദ്ദേഹം ക്രിക്കറ്റിനെ സമീപിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കണ്ടുപഠിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും സഞ്ജു വ്യക്തമാക്കി.

Also Read: Chennai Super Kings: സഞ്ജുവും, ദുബെയും മിന്നും ഫോമില്‍; ചെന്നൈയ്ക്ക് ഇത്തവണ ‘ഡബിള്‍ എഞ്ചിന്‍’ പവര്‍

ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ നിരാശജനകമായ പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. എന്നാല്‍ ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാറ്റം എങ്ങനെയാണ് സാധ്യമായതെന്നും സഞ്ജു വിശദീകരിച്ചു.

ന്യൂസിലന്‍ഡ് സീരിസില്‍ നന്നായി പെര്‍ഫോം ചെയ്യാനാകാത്തതില്‍ വിഷമമുണ്ടായിരുന്നു. അതുകഴിഞ്ഞ് റീ ബില്‍ഡ് ചെയ്യാന്‍ സമയം കിട്ടി. ആ കാലയളവില്‍ തനിക്ക് ന്യൂസിലന്‍ഡ് പരമ്പരയില്‍ സംഭവിച്ച പിഴവുകളെക്കുറിച്ചും, ഇനി എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും ആലോചിച്ചെന്ന് സഞ്ജു പറഞ്ഞു.

വിജയത്തെക്കാള്‍ കൂടുതല്‍ പരാജയങ്ങളാണ് കിട്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പരാജയങ്ങളില്‍ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന പാഠം പഠിച്ചിട്ടുണ്ട്. കൂടുതല്‍ വലിച്ചടിക്കണ്ട, ബോള്‍ നോക്കി ടൈം ചെയ്യാനുള്ള ടാലന്റും തനിക്കുണ്ടെന്ന് അറിയാമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Follow Us