Virat Kohli: ചിന്നസ്വാമിയിലേക്ക് ആഭ്യന്തര മത്സരം കളിക്കാൻ കോലി എത്തുന്നു; സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കി

Virat Kohli To Play At Chinnaswamy Stadium: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വിരാട് കോലി എത്തുന്നു. സ്റ്റേഡിയത്തിൻ്റെ വിലക്ക് സംസ്ഥാന സർക്കാർ നീക്കി.

Virat Kohli: ചിന്നസ്വാമിയിലേക്ക് ആഭ്യന്തര മത്സരം കളിക്കാൻ കോലി എത്തുന്നു; സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കി

വിരാട് കോലി

Published: 

14 Dec 2025 10:54 AM

ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കി കർണാടക ക്രിക്കറ്റ് അസോസിയേഷൻ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ പ്രസിഡൻ്റ് വെങ്കടേഷ് പ്രസാദാണ് സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ വിരാട് കോലി ഉടൻ തന്നെ ആഭ്യന്തര മത്സരം കളിക്കാൻ ഇവിടെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കൊല്ലത്തെ ഐപിഎൽ കിരീടനേട്ടത്തിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നടത്തിയ ആഘോഷപരിപാടിക്കിടെ 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിൻ ജോൺ മൈക്കൽ ഡി കുൻഹയാണ് ചിന്നസ്വാമി സ്റ്റേഡിയം വലിയ പരിപാടികൾ നടത്താൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് മറികടന്നാണ് സംസ്ഥാന സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ക്ലിയറൻസ് നൽകിയത്.

Also Read: T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി

ഇത്തവണ രോഹിത് ശർമ്മയും വിരാട് കോലിയും വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ കളിക്കുമെന്നാണ് സൂചന. കോലി ഡൽഹിയ്ക്കായി വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ കളിക്കുകയാണെങ്കിൽ ഈ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തിയേക്കും. കർണാടകയുടെ മത്സരങ്ങൾ ആലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റും. കോലിയ്ക്കൊപ്പം ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഡൽഹിയ്ക്കായി ഇറങ്ങിയേക്കും.

സ്റ്റേഡിയത്തിൽ പുതിയ രണ്ട് സ്റ്റാൻഡുകൾ തുറന്ന് 2000 മുതൽ 3000 വരെ ആരാധകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. വരുന്ന സീസണിലെ ഐപിഎൽ മത്സരങ്ങൾ ഇവിടെത്തന്നെ നടത്താനാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻ്റെ ശ്രമം. ഇക്കാര്യം സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിരുന്നു. ഇത് നടത്താൻ സ്റ്റേഡിയം സജ്ജമാണെന്നറിയിക്കാൻ കൂടിയാണ് ഇപ്പോൾ വിജയ് ഹസാരെ ട്രോഫി നടത്തുന്നത്.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം