India vs Japan: ഇത് ജപ്പാന്റെ സ്വന്തം അഭിഷേക്; വൈഭവിന്റെയും കിഷന്റെയും നാട്ടുകാരന്‍! ‘സഹോദരങ്ങളെ’ കാണാന്‍ കാത്തിരിപ്പ്‌

Abhishek Anand : ബിഹാറിലെ റോഹ്താസ് ജില്ലക്കാരനായ ഈ 28-കാരന്‍ ഇപ്പോള്‍ ജപ്പാന്റെ ക്രിക്കറ്റ് താരമാണ്. ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിനുള്ള ജാപ്പനീസ് സ്‌ക്വാഡില്‍ ഇടം നേടാനായില്ലെങ്കിലും അദ്ദേഹം ടീമിനൊപ്പം തന്നെ ഉണ്ടാകും. വൈഭവിനെയും ഇഷാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അഭിഷേക് ആനന്ദ് വ്യക്തമാക്കി.

India vs Japan: ഇത് ജപ്പാന്റെ സ്വന്തം അഭിഷേക്; വൈഭവിന്റെയും കിഷന്റെയും നാട്ടുകാരന്‍! സഹോദരങ്ങളെ കാണാന്‍ കാത്തിരിപ്പ്‌

Abhishek Anand

Updated On: 

21 Sep 2026 | 03:45 PM

സാനോയിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചൊവ്വാഴ്ച (സെപ്തംബര്‍ 22) ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടാനിരിക്കെ തന്റെ സ്വന്തം നാട്ടുകാരായ വൈഭവ് സൂര്യവംശിയെയും, ഇഷാന്‍ കിഷനെയും കാണാനുള്ള കാത്തിരിപ്പിലാണ് ബിഹാറുകാരനായ അഭിഷേക് ആനന്ദ്. ബിഹാറിലെ റോഹ്താസ് ജില്ലക്കാരനായ ഈ 28-കാരന്‍ ഇപ്പോള്‍ ജപ്പാന്റെ ക്രിക്കറ്റ് താരമാണ്. ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിനുള്ള ജാപ്പനീസ് സ്‌ക്വാഡില്‍ ഇടം നേടാനായില്ലെങ്കിലും അദ്ദേഹം ടീമിനൊപ്പം തന്നെ ഉണ്ടാകും. നിലവിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ വൈഭവ് സൂര്യവംശിയാണെന്നും അവസരം ലഭിച്ചാൽ വൈഭവിനെയും ഇഷാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അഭിഷേക് ആനന്ദ് വ്യക്തമാക്കി.

“നിലവിൽ എല്ലാവരുടെയും പ്രിയപ്പെട്ട കളിക്കാരൻ വൈഭവ് സൂര്യവംശിയാണ്. എങ്കിലും ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാരും ഒരുപോലെ മികച്ചവരാണ്. എൻ്റെ ബിഹാറി സഹോദരങ്ങളായ ഇഷാൻ കിഷനെയും സൂര്യവംശിയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” അഭിഷേക് ആനന്ദ് ഐഎഎന്‍എസിനോട് പറഞ്ഞു.

ആകാംക്ഷയോടെ കാത്തിരിക്കുന്നു

“ഇന്ത്യൻ ടീമിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ മത്സരത്തിനായി ഞങ്ങൾ ഏറെ ആവേശത്തോടെയാണ് ഇരിക്കുന്നത്. കൂടാതെ ഭാവിയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന രീതിയിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അഭിഷേക് കൂട്ടിച്ചേർത്തു.

Also Read: Asian Games 2026: അഭിഷേകിനെ ജപ്പാന് കൊടുത്തോ? കൊണ്ടുപോയത് ആറ് പെട്ടികള്‍! അതിനുള്ളിലുള്ളത് അറിഞ്ഞോ?

ഐഐടി കാൺപൂരിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അഭിഷേക് ആനന്ദ് ജോലിക്കായി ജപ്പാനിലേക്ക് കുടിയേറിയത്. തന്റെ ഔദ്യോഗിക ജീവത്തോടൊപ്പം തന്നെ ക്രിക്കറ്റും മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം ഒടുവിൽ ജപ്പാന്റെ ദേശീയ ടീമിൽ ഇടം നേടുകയും ചെയ്തു.

ഐഐടി കാൺപൂരിലെ കോളേജ് പഠനകാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. ബിരുദ പഠനത്തിന് ശേഷം ജോലി ആവശ്യങ്ങൾക്കായി അദ്ദേഹം ടോക്കിയോയിലേക്ക് മാറി. ജോലിക്കൊപ്പം ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോയ അദ്ദേഹം ജപ്പാനിലെ ക്ലബ് ക്രിക്കറ്റിൽ കളിക്കാൻ തുടങ്ങി. 2025 മേയ് 9-ന് കുക്ക് ഐലൻഡ്സിനെതിരെയുള്ള മത്സരത്തിലൂടെയാണ് അഭിഷേക് തന്റെ അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റം കുറിച്ചത്.

“ഞങ്ങളുടെ കോളേജിൽ പ്ലേസ്മെന്റുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ജാപ്പനീസ് കമ്പനികൾ ഞങ്ങളുടെ കോളേജിലേക്ക് വന്നത്. വിദേശത്ത് ഒരു ജോലി ലഭിക്കുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. വിദേശ കമ്പനികളുടെ ഇന്റർവ്യൂ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കൗതുകം കൊണ്ട് മാത്രമാണ് ഞാൻ അപേക്ഷിച്ചതും ഇന്റർവ്യൂവിന് പങ്കെടുത്തതും. തുടർന്ന് ആക്സഞ്ചർ ജപ്പാനിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു”, അഭിഷേക് വ്യക്തമാക്കി.

English Summary

Bihar-born cricketer Abhishek Anand plays for the Japan national team after moving there for an Accenture job. He is excited to meet fellow Bihar players Vaibhav Sooryavanshi and Ishan Kishan during India’s tour of Japan. Sooryavanshi is currently Abhishek’s favorite cricketer.

Loading...
Unable to load recommendations.
Follow Us
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു