AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചാറ്റ്ജിപിടി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ; മൂന്ന് ബ്രാൻഡുകളുമായി 130 കോടിയുടെ കരാർ ഒപ്പിട്ട് BCCI

ChatGPT now sponsors Indian cricket team: ചാറ്റ്ജിപിടി ഉൾപ്പെടെ മൂന്ന് കമ്പനികളുമായി പുതിയ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി‌സി‌സി‌ഐ). വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഹോം പരമ്പര മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്ന രണ്ട് സീസണുകളിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അസോസിയേറ്റ് പാർട്നേഴ്സായി കാമ്പ, എസ്‌ബി‌ഐ ലൈഫ്, ചാറ്റ്‌ജി‌പി‌ടി എന്നിവരെ നിയമിച്ചതായി ബി‌സി‌സി‌ഐ പ്രഖ്യാപിച്ചു.

ചാറ്റ്ജിപിടി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ; മൂന്ന് ബ്രാൻഡുകളുമായി 130 കോടിയുടെ കരാർ ഒപ്പിട്ട് BCCI
Chatgpt Now Sponsors Indian Cricket TeamImage Credit source: PTI, OPENAI
Prasanth Kumar
Prasanth Kumar | Published: 09 Sep 2026 | 07:03 AM

മും​ബൈ: ചാറ്റ്ജിപിടി ഉൾപ്പെടെ മൂന്ന് കമ്പനികളുമായി പുതിയ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി‌സി‌സി‌ഐ). വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഹോം പരമ്പര മുതൽ 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്ന രണ്ട് സീസണുകളിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അസോസിയേറ്റ് പാർട്നേഴ്സായി കാമ്പ, എസ്‌ബി‌ഐ ലൈഫ്, ചാറ്റ്‌ജി‌പി‌ടി എന്നിവരെ നിയമിച്ചതായി ബി‌സി‌സി‌ഐ പ്രഖ്യാപിച്ചു. ഈ മൂന്ന് പുതിയ സ്പോൺസർഷിപ്പുകളുടെ ആകെ കരാർ മൂല്യം 130 കോടിയിലധികം രൂപയാണ്. ഇത് മുൻ സൈക്കിളിനേക്കാൾ 44% വർദ്ധനവാണ് എന്ന് ബി‌സി‌സി‌ഐ പ്രസ്താവനയിൽ പറയുന്നു.

ബി‌ബി‌സി‌ഐയുടെ വാണിജ്യ പോർട്ട്‌ഫോളിയോയെ ഈ പാർട്നർഷിപ്പ് കൂടുതൽ വിശാലമാക്കുന്നതായി ബിസിസിഐ പറയുന്നു. പുതിയ കരാർ ബിവറേജ്, ഇൻഷുറൻസ്, എ‌ഐ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളെ ഒരുമിച്ച് കൊണ്ടുവരികയും ക്രിക്കറ്റ് ആരാധകരുമായി ബന്ധപ്പെടാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി.

Also Read: ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ

ഇന്ത്യയുടെ പുതിയ സ്പോൺസർമാരുടെ ലിസ്റ്റിൽ ചാറ്റ്ജിപിടിയുടെ കടന്നുവരവാണ് ഏവരെയും അ‌തിശയപ്പെടുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് വിപ്ലവം കൊണ്ടുവന്ന ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ഇന്ത്യൻ ക്രിക്കറ്റുമായി കൈകോർക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ജനപ്രീതിയിലും വിശ്വാസ്യതയിലുമുള്ള ബ്രാൻഡുകളുടെ താല്പര്യമാണ് ഈ കരാറിലൂടെ വ്യക്തമാകുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും ഓണററി സെക്രട്ടറി ദേവജിത് സെയ്കിയയും അഭിപ്രായപ്പെട്ടു.

ചാറ്റ്ജിപിടി

എഐ രംഗത്ത് ഇന്നുകാണുന്ന വിപ്ലവം കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച പേരാണ് ചാറ്റ്ജിപിടിയുടേത്. എഐയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഉൾപ്പെടെ വമ്പൻ കമ്പനികൾ ഗവേഷണങ്ങൾ നടത്തിവരവേ, ഓപ്പൺഎഐ അ‌വതരിപ്പിച്ച ചാറ്റ്ജിപിടി ചാറ്റ്ബോട്ട് പൊതുജനങ്ങൾക്ക് എഐയുടെ അ‌നന്തമായ ഉപയോഗ സാധ്യതകൾ കാട്ടിക്കൊടുത്തു. വളരെപ്പെട്ടെന്ന് ചാറ്റ്ജിപിടി തരംഗം ലോകമെങ്ങും പടർന്ന് പിടിച്ചു.

ചാറ്റ്ജിപിടിയുടെ ജനസ്വാധീനം കണ്ട് ഗൂഗിളിന് തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ജെമിനി അ‌തിവേഗം അ‌വതരിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഇന്ന് കാണുന്ന ജനകീയ എഐ വിപ്ലവത്തിന് തുടക്കം കുറിച്ചത് ചാറ്റ്ജിപിടിയുടെ കടന്നുവരവ് ആയിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ കൂടുതൽ ജനസ്വാധീനം ഉറപ്പിക്കാനാണ് ചാറ്റ്ജിപിടി നീക്കം.

English Summary

The Board of Control for Cricket in India (BCCI) has signed new sponsorship deals with three companies, including ChatGPT. The BCCI announced that Campa, SBI Life and ChatGPT have been appointed as associate partners for India’s domestic cricket matches for two seasons, starting with India’s upcoming home series against the West Indies and lasting until March 2028.

Follow Us