AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheteshwar Pujara: ചേതേശ്വർ പൂജാര കളി മതിയാക്കി; അവസാനിക്കുന്നത് ഇന്ത്യയുടെ അവസാന ടെസ്റ്റ് സ്പെഷ്യലിസ്റ്റിൻ്റെ കരിയർ

Cheteshwar Pujara Retires From Cricket: ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ചേതേശ്വർ പൂജാര. ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും പൂജാര വിരമിച്ചു.

Cheteshwar Pujara: ചേതേശ്വർ പൂജാര കളി മതിയാക്കി; അവസാനിക്കുന്നത് ഇന്ത്യയുടെ അവസാന ടെസ്റ്റ് സ്പെഷ്യലിസ്റ്റിൻ്റെ കരിയർ
ചേതേശ്വർ പൂജാരImage Credit source: Social Media
abdul-basith
Abdul Basith | Published: 24 Aug 2025 12:01 PM

ഇന്ത്യൻ താരം ചേതേശ്വർ പൂജാര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ രൂപങ്ങളിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരങ്ങളിൽ അവസാനത്തെ പേരായിരുന്നു പൂജാര. കുറേ നാളായി താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് താരം വിരമിക്കാൻ തീരുമാനിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന എട്ടാമത്തെ റൺ വേട്ടക്കാരനാണ് പൂജാര. 43.60 ശരാശരിയിൽ താരം ആകെ നേടിയത് 7195 റൺസാണ്. 19 സെഞ്ചുറികളും പൂജാര നേടി. ആകെ 103 ടെസ്റ്റുകൾ അദ്ദേഹം കളിച്ചു. 37 വയസുകാരനായ താരം 2010ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ 2023 ബോർഡർ ഗവാസ്കർ ട്രോഫിയിൽ അവസാനമായി കളിച്ചു.

Also Read: Dream11: ഡ്രീം ഇലവൻ്റെ പുറത്താവൽ; ഏഷ്യാ കപ്പിൽ ഇന്ത്യ സ്പോൺസർമാരില്ലാതെ കളിക്കുമോ?

‘ഇന്ത്യ ജഴ്സി അണിയുന്നതും ദേശീയഗാനം ആലപിക്കുന്നതും ഓരോ തവണ ഫീൽഡിലേക്കിറങ്ങുമ്പോഴും ഏറ്റവും മികച്ച പ്രകടനം നൽകുന്നതുമൊക്കെ എത്ര അർത്ഥവത്തായിരുന്നു എന്ന് പറയാൻ വാക്കുകളില്ല. പക്ഷേ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടെന്നാണല്ലോ. ഏറെ നന്ദിയോടെ ഞാൻ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കുന്നു. നിങ്ങളിടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.’- പൂജാര പറഞ്ഞു.

പൂജാരയുടെ എക്സ് പോസ്റ്റ്

ഇന്ത്യക്കായി അഞ്ച് ഏകദിനവും പൂജാര കളിച്ചിട്ടുണ്ട്. കേവലം 51 റൺസാണ് താരം നേടിയത്. സൗരാഷ്ട്രയ്ക്കായാണ് താരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്. വിവിധ ടീമുകൾക്കായി കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 9ന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്. 2013ൽ ഏകദിന അരങ്ങേറ്റം നടന്നു. എന്നാൽ, 2014ന് ശേഷം താരത്തെ ഏകദിനത്തിൽ പരിഗണിച്ചിട്ടില്ല.

ടി20 ക്രിക്കറ്റിൻ്റെ വേഗതയോട് പൊരുത്തപ്പെടാൻ ഒരിക്കലും കഴിയാതിരുന്ന പൂജാര ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കിംഗ്സ് ഇലവൻ പഞ്ചാബ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കായി കളിച്ചു. 30 മത്സരങ്ങളിൽ നിന്ന് 20 ശരാശരിയിൽ 390 റൺസ് നേടിയ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 99.74 ആണ്.