AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: ബുംറ ഏഷ്യാ കപ്പില്‍ എല്ലാ മത്സരങ്ങളിലും കളിക്കില്ല? ഡിവില്ലിയേഴ്‌സ് പറയുന്നു

Jasprit Bumrah Asia Cup 2025: ബുംറ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധ്യതയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ശക്തമായ ടീമുകള്‍ക്കെതിരെ മാത്രമാകും ബുംറ കളിക്കുന്നതെന്ന് ഡി വില്ലിയേഴ്‌സ്

Jayadevan AM
Jayadevan AM | Updated On: 01 Sep 2025 | 05:38 PM
ജസ്പ്രീത് ബുംറ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം നേടുമോയെന്നായിരുന്നു ടീം പ്രഖ്യാപനത്തിന് മുമ്പ് വരെ ആരാധകരുടെ മനസിലുണ്ടായിരുന്ന ചോദ്യം. വര്‍ക്ക്‌ലോഡ്, പരിക്ക് തുടങ്ങിയവ മൂലം ബുംറയെ പരിഗണിച്ചേക്കില്ലെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ താരം ഇടം നേടി (Image Credits: PTI)

1 / 5
വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ മൂന്നെണ്ണം മാത്രമാണ് ബുംറ കളിച്ചിരുന്നത്. ഏഷ്യാ കപ്പ് അടക്കം മുന്നില്‍ക്കണ്ടായിരുന്നു ഈ ക്രമീകരണം. ബുംറയുടെ സാന്നിധ്യം ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് കരുത്തേകും  (Image Credits: PTI)

2 / 5
എന്നാല്‍ ബുംറ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധ്യതയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ശക്തമായ ടീമുകള്‍ക്കെതിരെ മാത്രമാകും ബുംറ കളിക്കുന്നതെന്ന് ഡി വില്ലിയേഴ്‌സ് വിലയിരുത്തി  (Image Credits: PTI)

3 / 5
ബുംറയെ സ്‌ക്വാഡില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ മാത്രമേ ബുംറ കളിക്കൂവെന്ന റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടു. സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു  (Image Credits: PTI)

4 / 5
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ ഡിവില്ലിയേഴ്‌സ് അഭിനന്ദിച്ചു. മുതിര്‍ന്ന താരങ്ങളെ ഈ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാ കപ്പില്‍ ബുംറ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഡിവില്ലിയേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു  (Image Credits: PTI)

5 / 5