Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തിന് പോലീസ് ക്ലിയറൻസില്ല; ലോകകപ്പടക്കം പ്രതിസന്ധിയിൽ

No Police Clearance For Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തിന് പോലീസ് ക്ലിയറൻസില്ല. മഹാരാജ ടി20 നടത്താൻ പോലീസ് അനുമതി നിഷേധിച്ചു.

Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തിന് പോലീസ് ക്ലിയറൻസില്ല; ലോകകപ്പടക്കം പ്രതിസന്ധിയിൽ

ചിന്നസ്വാമി സ്റ്റേഡിയം

Published: 

03 Aug 2025 | 12:02 PM

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് ക്ലിയറൻസ് നൽകാൻ വിസമ്മതിച്ച് പോലീസ്. സ്റ്റേഡിയത്തിൽ മഹാരാജ ടി20 നടത്താനുള്ള അനുമതിയ്ക്കായാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പോലീസിനെ സമീപിച്ചത്. എന്നാൽ, അനുമതി നൽകാൻ ബെംഗളൂരു പോലീസ് തയ്യാറായില്ല. ഓഗസ്റ്റ് 11 മുതൽ 27 വരെയാണ് മഹാരാജ ടി20 നടക്കുക.

ചിന്നസ്വാമിയിൽ നടന്ന ആർസിബിയുടെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്ലിയറൻസ് വിസമ്മതിച്ചത്. ഈ വർഷം ജൂൺ നാലിന് നടന്ന ആഘോഷത്തിനിടെയാണ് ചിന്നസ്വാമിയിൽ അപകടമുണ്ടായത്. തങ്ങളുടെ പ്രഥമ കിരീടധാരണവുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നടത്തിയ ആഘോഷത്തിനിടെ 11 പേർ മരണപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Also Read: Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചിന്നസ്വാമിയിൽ മത്സരം നടത്താൻ അനുവാദമില്ലാത്തതിനാൽ മഹാരാജ ടി20 ലീഗിലെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടക്കുമെന്ന് കഴിഞ്ഞ മാസം കർണാടക ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഇപ്പോൾ മറ്റ് വേദികൾ പരിഗണിക്കുകയാണ്. ആലൂരിലും വഡയാറിലുമുള്ള സ്റ്റേഡിയങ്ങൾ ഉൾപ്പെടെ പരിഗണനയിലുണ്ട്.

എന്നാൽ, വനിതാ ഏകദിന ലോകകപ്പടക്കം നടക്കേണ്ട വേദിയാണ് ചിന്നസ്വാമി സ്റ്റേഡിയം. വനിതാ ഏകദിനലോകകപ്പിലെ ഉദ്ഘാടനമത്സരം സെപ്തംബർ 30ന് ചിന്നസ്വാമിയിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ മത്സരത്തിനൊപ്പം ഒരു സെമിഫൈനലും ചിന്നസ്വാമിയിൽ തീരുമാനിച്ചിട്ടുണ്ട്. ടൂർണമെൻ്റിന് മുൻപ് രണ്ട് സന്നാഹമത്സരങ്ങളും ചിന്നസ്വാമിയിൽ നടക്കേണ്ടതാണ്. ഈ മത്സരങ്ങളടക്കം ഇപ്പോൾ പ്രതിസന്ധിയി നേരിടുകയാണ്.

ജൂൺ നാലിന് വൈകുന്നേരമാണ് ചിന്നസ്വാമിയിൽ ദുരന്തമുണ്ടായത്. ടീമിൻ്റെ റോഡ് ഷോയ്ക്കായി ടീമിനെ കാത്തുനിൽക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തു.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്