Prithvi Shaw-Akriti Agarwal : വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി; പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു

Prithvi Shaw Finacee Akriti Agarwal Separation : ഈ കഴിഞ്ഞ മാർച്ചിലായിരുന്നു പൃഥ്വ ഷോയും അകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന് അറിയിച്ചുകൊണ്ട് അകൃതി അഗർവാൾ തന്നെയാണ് തങ്ങൾ വേർപിരിയുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

Prithvi Shaw-Akriti Agarwal : വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി; പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു

Prithvi Shaw, Akriti Agarwal

Published: 

17 Sep 2026 | 05:48 PM

ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വ ഷായുമായിട്ടുള്ള വിവാഹം ഉപേക്ഷിച്ച് പ്രതിശ്രുത വധു അകൃതി അഗർവാൾ. പൃഥ്വി ഷായും അകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് തങ്ങൾ വേർപിരിയുന്നതായി അറിയിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ചിലായിരുന്നു പൃഥ്വി ഷായും അകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. സോഷ്യൽ മീഡിയ താരവും കൂടിയായ അകൃതി തന്നെയാണ് വിവാഹം വേണ്ടെന്ന് വെച്ചുള്ള തീരുമാനം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഭാവി ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്നാണ് അകൃതി തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.

“ഭാരമേറിയ ഹൃദയത്തോടെ, ഞാനും എന്റെ പ്രതിശ്രുത വരനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന്മനസ്സിലാക്കായണ് ഈ തീരൂമാനം. പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതുപോലെ, ഞങ്ങളുടെ വഴികൾ ഒരുമിച്ചായിരിക്കാനുള്ളതല്ലെന്ന് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്തങ്ങളും നിലവിൽ നേരിടുന്ന സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ പരസ്പരം വേർപിരിയാൻ തീരുമാനിച്ചു” അകൃതി അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ALSO READ : Bhuvneshwar Kumar: 10.75 കോടിയുടെ ആ കോൾ വന്നത് മത്സരത്തിനിടെ! ആർസിബിയിലെ സർപ്രൈസ് എൻട്രിയെക്കുറിച്ച് ഭുവി

അതേസമയം പൃഥ്വി ഷാ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത നൽകിട്ടില്ല. അകൃതിയുമായിട്ടുള്ള വിവാഹനിശ്ചത്തിൻ്റെ ചിത്രം ഷാ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. മാർച്ച് എട്ടിന് നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിൻ്റെ നിരവധി ചിത്രങ്ങളായിരുന്നു പൃഥ്വി ഷാ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നത്. ‘ഇവൾ എൻ്റെ പെർഫെക്ട് ഇന്നിങ്സാണെന്ന്’ കുറിച്ചുകൊണ്ടായിരുന്നു ക്രിക്കറ്റ് താരം അന്ന് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.

ജീവിതത്തിലെ പോലെ തന്നെ കരിയറിലും പൃഥ്വി ഷാ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭാവി സച്ചിൻ എന്നായിരുന്നു പൃഥ്വി ഷായെ ക്രിക്കറ്റ് വിദഗ്ധർ വിശേഷിപ്പിച്ചിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ 2018ൽ സെഞ്ചുറി നേടി രാജ്യാന്തര ക്രിക്കറ്റ് കരിയർ ആരംഭിച്ച് ഷായ്ക്ക് പിന്നീട് അത് തുടരാനായില്ല. ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് സ്ഥിരത പാലിക്കാൻ സാധിച്ചില്ല. ഏറ്റവും ഒടുവിൽ വെറും 75 ലക്ഷം രൂപയ്ക്ക് മാത്രമായിരുന്ന ഡൽഹി ക്യാപിറ്റൽസ് പൃഥ്വി ഷായെ നേടിയത്. എന്നാൽ ഒരു മത്സരത്തിൽ പോലും താരത്തെ ഡി.സി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല

Loading...
Unable to load recommendations.
Follow Us
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും