സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ എടുത്തത് കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനം: ഗംഭീർ

Gautam Gambhir's latest comments on Sanju Samson and Vaibhav Suryavanshi: ഇംഗ്ലണ്ട് പരമ്പരയ്ക്കായി സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ തിരഞ്ഞെടുത്തതാണ് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമെന്ന് ഗൗതം ഗംഭീർ. വൈഭവിനെ സംബന്ധിച്ചിടത്തോളം, അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന കാര്യം വളരെ വ്യക്തമായിത്തന്നെ സംസാരിച്ചിട്ടുണ്ട്. അവനിലെ പ്രതിഭയെക്കുറിച്ചും അവന് എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും ഞങ്ങൾക്ക് ബോധ്യമുണ്ടെന്നും ഗംഭീർ പറഞ്ഞു.

സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ എടുത്തത് കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനം: ഗംഭീർ

Gautam Gambhir's Latest Comments On Sanju Samson And Vaibhav Suryavanshi

Published: 

18 Sep 2026 | 12:00 PM

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് സഞ്ജു സാംസൺ തഴയപ്പെടുന്നു എന്ന വിമർശനങ്ങളിലും ​വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും പ്രതികരിച്ച് കോച്ച് ഗൗതം ഗംഭീർ. സഞ്ജുവിന്റെ പ്രതിഭ മാത്രം മതി അദ്ദേഹത്തിന് ടീമിൽ ഇടം ലഭിക്കാൻ എന്നാണ് താൻ കരുതുന്നതെന്നും സഞ്ജുവിന് എന്താണ് ചെയ്യാൻ കഴിയുക എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരയ്ക്കായി സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ തിരഞ്ഞെടുത്തതാണ് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമെന്നും അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ വിജയിച്ച ശേഷമുള്ള പത്രസമ്മേളനത്തിൽ ഗംഭീർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ പുതുമുഖങ്ങളേക്കാൾ മുന്നിലായിരിക്കുമെന്ന് ഗംഭീർ പറഞ്ഞു. 15 വയസ്സുകാരനായ ഇന്ത്യയുടെ കൗമാര വിസ്മയം ​വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ദേശീയ ടീമിലെ അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും ഗംഭീർ പറഞ്ഞു. അവസരം ലഭിക്കുമ്പോൾ സൂര്യവംശിക്ക് ടീമിൽ കൂടുതൽ സമയം (ലോംഗർ റൺ) ലഭിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Also Read: ഒന്ന് പരിഗണിക്കാമായിരുന്നു, ആ രണ്ട് ഇന്ത്യൻ ബോളർമാരുടെയും ക്രിക്കറ്റ് മോഹങ്ങൾ അ‌വസാനിച്ചു: ആകാശ് ചോപ്ര

“വൈഭവിനെ സംബന്ധിച്ചിടത്തോളം, അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന കാര്യം വളരെ വ്യക്തമായിത്തന്നെ സംസാരിച്ചിട്ടുണ്ട്. അവനിലെ പ്രതിഭയെക്കുറിച്ചും അവന് എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി മികച്ച പ്രകടനം നടത്തുന്ന ഒരാൾ, ടീമിലേക്ക് പുതുതായി എത്തുന്ന ഒരാളേക്കാൾ എപ്പോഴും മുന്നിലായിരിക്കും. അവന് അവസരം ലഭിക്കുമ്പോൾ, അത് ദീർഘകാലത്തേക്കുള്ളതായിരിക്കും. അതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ രീതി”

”ഡ്രസ്സിംഗ് റൂമിൽ മത്സരബുദ്ധിയും പ്രതിഭയും ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ക്രിക്കറ്റ് അങ്ങനെയാണ് മുന്നോട്ട് പോകുന്നത്. 15 വയസ്സുകാരനായാലും 30 വയസ്സുകാരനായാലും, അവസരത്തിനായി കാത്തിരിക്കേണ്ടിവരുമ്പോൾ കാത്തിരിക്കുക തന്നെ വേണം,” എന്ന് ഗംഭീർ പ്രതികരിച്ചു. സഞ്ജുവിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ഗംഭീർ പ്രതികരിച്ചു. വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജുവിന്റെ പ്രതിഭയും മുൻകാല പ്രകടനങ്ങളും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ന്യായീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

”പ്രതിഭയില്ലാതെ ഒരാൾക്ക് ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആകാൻ കഴിയില്ല. അതിനാൽ അദ്ദേഹം വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തീർച്ചയായും, അതൊരു കടുപ്പമേറിയ തീരുമാനമായിരുന്നു- അതിനുമുമ്പ് അദ്ദേഹം കാഴ്ചവെച്ച പ്രകടനം പരിഗണിക്കുമ്പോൾ, ഇംഗ്ലണ്ട് പരമ്പരയിൽ അദ്ദേഹത്തെ ഒഴിവാക്കിയത് എന്റെ പരിശീലക കാലയളവിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു” എന്ന് ഗംഭീർ പറഞ്ഞു.

”T20 ലോകകപ്പ് നേടിയ ടീം കോമ്പിനേഷനിലേക്ക് മടങ്ങാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നതായി ഗംഭീർ പറഞ്ഞു; ഏതാനും മത്സരങ്ങളിലെ പരാജയം കൊണ്ട് മികച്ച താരങ്ങൾ മോശക്കാരാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ കളിച്ച ക്രിക്കറ്റ് നോക്കൂ – ഒരു ലോകകപ്പിൽ നിന്ന് അടുത്ത ലോകകപ്പ് വരെ തോൽവി അറിയാതെ കുതിക്കുകയും ഒടുവിൽ കിരീടം നേടുകയും ചെയ്ത ഒരു ടീം തീർച്ചയായും മികച്ചതാണ്”.

”ഒന്നോ രണ്ടോ പരമ്പരകൾ കൊണ്ട് പെട്ടെന്നൊന്നും അതൊരു മോശം ടീമായി മാറില്ല, അതുപോലെ രണ്ടോ മൂന്നോ പരാജയങ്ങൾ കൊണ്ട് കളിക്കാർ മോശക്കാരുമാകുന്നില്ല. അതാണ് ഇവർ ഇവിടെയും തെളിയിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കവെ, ഏഷ്യൻ ഗെയിംസ് ഷെഡ്യൂൾ ടീം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് ഗംഭീർ സമ്മതിച്ചു. അ‌തേസമയം തന്നെ വരാനിരിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങൾ പുതുമുഖങ്ങൾക്ക് ‘വൈറ്റ്-ബോൾ’ ഫോർമാറ്റിൽ തങ്ങളുടെ കഴിവ് തെളിയിക്കാനും, അതുവഴി ഇന്ത്യയുടെ കളിക്കാരുടെ നിര വിപുലീകരിക്കാനും സഹായിക്കുമെന്നും ഗംഭീർ പറഞ്ഞു.

English Summary

Indian cricket team head coach Gautam Gambhir stated that selecting Vaibhav over Sanju for the England series was the toughest decision of his coaching career. Regarding Vaibhav, he clearly communicated that the player would have to wait for his opportunity. Gambhir added that they are fully aware of Vaibhav’s talent and his capabilities.

Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു