Manoj Tiwary: സീറ്റ് തരണമെങ്കില്‍ അഞ്ച് കോടി തരണമെന്ന് പറഞ്ഞു; തൃണമൂലിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം

Manoj Tiwary Slams TMC : തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മനോജ് തിവാരി. ഹൗറയിലെ ഷിബ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തന്നോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും, അത് കൊടുക്കാത്തതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നും മനോജ് തിവാരി ആരോപിച്ചു.

Manoj Tiwary: സീറ്റ് തരണമെങ്കില്‍ അഞ്ച് കോടി തരണമെന്ന് പറഞ്ഞു; തൃണമൂലിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം

മനോജ് തിവാരി

Published: 

05 May 2026 | 10:04 PM

കൊല്‍ക്കത്ത, 5-5-2026: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുന്‍ ക്രിക്കറ്റ് താരവും, എംഎല്‍എയുമായിരുന്ന മനോജ് തിവാരി. ഹൗറയിലെ ഷിബ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തന്നോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും, അത് കൊടുക്കാത്തതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നും മനോജ് തിവാരി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ തൃണമൂലിനെ തകര്‍ത്ത് ബിജെപി അധികാരത്തിലെത്തിയതിന് പിന്നിലാണ്, പാര്‍ട്ടിയുമായുള്ള ബന്ധം മനോജ് തിവാരി ഉപേക്ഷിച്ചത്.

മമത ബാനർജി സർക്കാരിലെ കായിക സഹമന്ത്രിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗാൾ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് (10,195 ഫസ്റ്റ് ക്ലാസ് റൺസ്) നേടിയ താരം കൂടിയാണ് 40-കാരനായ തിവാരി.

പരാജയത്തിൽ അത്ഭുതമില്ല

തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിൽ തനിക്ക് ഒട്ടും അത്ഭുതമില്ലെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞു. പാർട്ടി മുഴുവൻ അഴിമതിയിൽ മുഴുകിയപ്പോൾ ഒരു മേഖലയിലും വികസനം ഉണ്ടായില്ല. ഈ തോല്‍വി സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Also Read: West Bengal Election 2026 : ‘ഞാൻ രാജിവെക്കില്ല’; ബംഗാളിൽ തൃണമൂൽ തോറ്റിട്ടില്ലെന്ന് മമത ബാനർജി

വലിയ തുക നൽകാൻ കഴിയുന്നവർക്ക് മാത്രമേ മത്സരിക്കാനാകൂ. ഇത്തവണ കുറഞ്ഞത് 70-72 സ്ഥാനാർത്ഥികളെങ്കിലും ടിക്കറ്റ് ലഭിക്കാൻ ഏകദേശം 5 കോടി രൂപ നൽകി. തന്നോടും പണം ചോദിച്ചു. പക്ഷേ താന്‍ പണം നൽകാൻ വിസമ്മതിച്ചു. പണം നൽകിയവരിൽ എത്ര പേർ വിജയിച്ചുവെന്ന് നോക്കൂ. തനിക്ക് ടിഎംസിയെന്ന അധ്യായം അവസാനിച്ചെന്നും മനോജ് തിവാരി വ്യക്തമാക്കി.

2019-ൽ ടിഎംസി ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താല്‍പര്യമില്ലായിരുന്നു. പിന്നീട് തൃണമൂലിന് വഴങ്ങി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബ്പൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചു. താന്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയും, രഞ്ജി ട്രോഫിയിലും സജീവമായി കളിക്കുന്ന സമയത്താണ് ദീദി (മമത ബാനര്‍ജി) ലോക്‌സഭയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

താന്‍ ആ ഓഫര്‍ മാന്യമായി നിരസിച്ചു. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ദീദി തന്നെ വീണ്ടും വിളിച്ചു. ഷിബ്പൂരില്‍ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് താൻ അന്ന് പ്രതീക്ഷിച്ചിരുന്നതായും മനോജ് തിവാരി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം ഇല്ലെന്ന് തിവാരി ആരോപിച്ചു. എല്ലാ ടിഎംസി മന്ത്രിമാരെയും വിളിച്ചു ചേർത്ത യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് സഹമന്ത്രിസ്ഥാനമെന്ന ‘ലോലിപോപ്പ്’ തന്നു. അതില്‍ പ്രത്യേകിച്ച് കാര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ മമതയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചാൽ അവർ പാതിവഴിയിൽ തടയുകയും തനിക്ക് സമയമില്ലെന്ന് പറയുകയും ചെയ്യുമായിരുന്നുവെന്നും മനോജ് തിവാരി ആരോപിച്ചു.

ഹൗറ ജില്ലയിലെ ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. ആ പ്രശ്‌നം പരിഹരിക്കാന്‍ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ല. ഒരു സിറ്റിംഗ് എംഎൽഎ ആയതിനാൽ, തന്റെ നിയോജകമണ്ഡലത്തിലെ ഡ്രെയിനേജ് ജോലികൾക്കായി ഓടിനടന്നു. പക്ഷേ ഹൗറ മുനിസിപ്പാലിറ്റിയെ വർഷങ്ങളോളം നിയന്ത്രിച്ചിരുന്ന ആളുകൾ ഒരിക്കലും അത് കാര്യമാക്കിയില്ല. അവർ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമായിരുന്നു. പദ്ധതികൾ പൂർത്തിയാക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary

Manoj Tiwary has left the Trinamool Congress party. He claimed the party demanded 5 crore rupees to give him an election ticket. Manoj Tiwary also criticized the party for corruption and poor development. Now, he plans to become the head coach for the Bengal cricket team.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്