ഗംഭീറും സംഘവും ​വൈഭവിന് നൽകിയ പ്രിയപ്പെട്ട ‘ചോക്ലേറ്റ്’; വലിയ വില കൊടുക്കേണ്ടി വന്നത് ന്യൂസിലൻഡ്

Sadagopan Ramesh praises Vaibhav Suryavanshi: സൂര്യവംശിയെ ഓപ്പണറായി ഇറക്കിയതിലൂടെ ടീം മാനേജ്‌മെന്റ് ഈ കൗമാരക്കാരന് ഒരു 'ചോക്ലേറ്റ്' സമ്മാനിക്കുകയാണ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ് അഭിപ്രായപ്പെട്ടു. മൂന്നാം ടി20 മത്സരത്തിൽ അ‌ഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ എത്തിയ ​വൈഭവ് വെറും 19 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറുകളും സഹിതം 45 റൺസ് നേടി. 236.84 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലായിരുന്നു ​വൈഭവിന്റെ പെർഫോമൻസ്.

ഗംഭീറും സംഘവും ​വൈഭവിന് നൽകിയ പ്രിയപ്പെട്ട ചോക്ലേറ്റ്; വലിയ വില കൊടുക്കേണ്ടി വന്നത് ന്യൂസിലൻഡ്

Sadagopan Ramesh Praises Vaibhav Suryavanshi

Published: 

28 Oct 2026 | 08:28 AM

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ, ഓപ്പണിങ് സ്ഥാനത്തേക്ക് ​വൈഭവ് സൂര്യവംശിയെ തിരികെയെത്തിച്ചതിനെ അ‌ഭിനന്ദിച്ച് മുൻ താരം രംഗത്തെത്തി. സൂര്യവംശിയെ ഓപ്പണറായി ഇറക്കിയതിലൂടെ ടീം മാനേജ്‌മെന്റ് ഈ കൗമാരക്കാരന് ഒരു ‘ചോക്ലേറ്റ്’ സമ്മാനിക്കുകയാണ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ് അഭിപ്രായപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ​വൈഭവ് വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്, എന്നാൽ മൂന്നാം സ്ഥാനത്തിറങ്ങിയ ​വൈഭവ് എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടിയത്. ഇതിന് പിന്നാലെ ​വൈഭവിനെ ഓപ്പണിങ്ങിലേക്ക് തിരികെ എത്തിക്കണം എന്ന് ഒരുവിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.

മൂന്നാം ടി20 മത്സരത്തിൽ അ‌ഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണർ ആയാണ് ​വൈഭവ് ക്രീസിലെത്തിയത്. പിന്നാലെ രണ്ട് പേരും ചേർന്ന് വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ചവച്ചത്. ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ എത്തിയ ​വൈഭവ് വെറും 19 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറുകളും സഹിതം 45 റൺസ് നേടി. 236.84 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലായിരുന്നു ​വൈഭവിന്റെ പെർഫോമൻസ്. എന്നാൽ അ‌തിന് കനത്ത വില നൽകേണ്ടി വന്നത് ന്യൂസിലൻഡ് ആണ് എന്നുമാത്രം.

Also Read: ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം

“സൂര്യവംശിയെ ഓപ്പണറായി ഇറക്കിയപ്പോൾ ടീം മാനേജ്‌മെന്റ് അവനൊരു ചോക്ലേറ്റ് നൽകിയതുപോലെയായി. അടുത്ത രണ്ട് ദിവസങ്ങൾ അവധിയാണെന്നറിയുമ്പോൾ, വെള്ളിയാഴ്ച വൈകുന്നേരം മനസ്സ് സ്വതന്ത്രമായിരിക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അവൻ ബാറ്റ് ചെയ്തത്,” എന്ന് വീഡിയോയിലൂടെ സദഗോപൻ അ‌ഭിപ്രായപ്പെട്ടു. 19 ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സദഗോപൻ.

മിന്നൽ വേഗത്തിൽ സെഞ്ച്വറി കുറിച്ച അ‌ഭിഷേക് ശർമ്മയെയും സദഗോപൻ അ‌ഭിനന്ദിച്ചു. “പേര് കേൾക്കുമ്പോൾ തന്നെ ബൗളർമാർ ഭയപ്പെടുന്ന ഒരു താരത്തെപ്പോലെയാണ് അഭിഷേക് ശർമ്മ ബാറ്റ് ചെയ്യുന്നത്. ഇന്ന് ഒരു രാക്ഷസനെപ്പോലെയാണ് അവൻ കളിച്ചത്. ഏറ്റവും വേഗത്തിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടുകളുടെ മിക്ക റെക്കോർഡുകളും തകർക്കപ്പെട്ടു. ഏഴ് ഓവറിൽ 133 റൺസ് അടിച്ചുകൂട്ടുക എന്നാൽ ഓവറിന് 19 റൺസ് എന്ന നിരക്കാണ്, ഇത് അവിശ്വസനീയമാണ്!”

”ദീപാവലിക്ക് ഇനിയും സമയമുണ്ടെങ്കിലും, ഇന്ത്യൻ ബാറ്റർമാർ – പ്രത്യേകിച്ച് അഭിഷേക് – തങ്ങളുടെ ബാറ്റുകൊണ്ട് 1,000 രൂപയുടെയും 10,000 രൂപയുടെയും പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു,” – എന്ന് അദ്ദേഹം പറഞ്ഞു. വമ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് ജോഡിക്ക് നിരവധി അ‌ഭിന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനത്തെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ “അതിശയകരം” എന്നാണ് വിശേഷിപ്പിച്ചത്.

ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, വെറും 13.2 ഓവറുകളിൽ (40 പന്തുകൾ ബാക്കിനിൽക്കെ) വിജയം കുറിക്കുകയായിരുന്നു. ഇതോടെ അ‌ഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0ന് പരമ്പര വിജയം സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ നാലാം ടി20 ഒക്ടോബർ 30- നും അഞ്ചാം ടി20 നവംബർ 1 നും നടക്കും.

English Summary

Former Indian cricketer Sadagoppan Ramesh remarked that by fielding Vaibhav Suryavanshi as an opener in the third T20 match against New Zealand, the team management essentially gifted the teenager a ‘treat’ (likened to a ‘chocolate’). In a video, Ramesh observed that the youngster batted with the carefree spirit of a child who has just realized that the next two days are holidays. Sadagoppan Ramesh has represented India in 19 Test matches and 24 ODIs.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്