ടിവിയില്‍ കാണുന്ന ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ ‘ലൈവ്’ ആണോ? ഇതിന് പിന്നിലെ സത്യം അറിയാം

Live cricket broadcast lag explained: 'ബ്രോഡ്കാസ്റ്റ് ലാഗ്' അല്ലെങ്കില്‍ 'ലാറ്റന്‍സി' എന്നാണ് അറിയപ്പെടുന്നത്. ഗ്രൗണ്ടിലെ ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ഡാറ്റയായി മാറ്റേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ ആവശ്യമാണ്. മത്സരത്തിനിടെ സംഭവിക്കാവുന്ന സാംസ്‌കാരിക വിരുദ്ധ ദൃശ്യങ്ങളോ, അസഭ്യ വാക്കുകളോ ഒഴിവാക്കാന്‍ സംപ്രേഷകര്‍ മനഃപൂര്‍വം അഞ്ച് മുതല്‍ 10 സെക്കന്‍ഡ് വരെ സാങ്കേതിക താമസം വരുത്താറുണ്ട്.

ടിവിയില്‍ കാണുന്ന ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ ലൈവ് ആണോ? ഇതിന് പിന്നിലെ സത്യം അറിയാം

പ്രതീകാത്മക ചിത്രം

Published: 

28 Sep 2026 | 10:29 AM

ഗ്രൗണ്ടില്‍ ബാറ്റര്‍ സിക്‌സ് അടിക്കുമ്പോള്‍ തൊട്ടടുത്ത് നിമിഷം നമ്മള്‍ അത് ടിവിയില്‍ കാണുന്നുവെന്ന് വിചാരിച്ചാല്‍ തെറ്റി! സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ഇരുന്ന് മത്സരം കാണുന്ന ഒരാളും, സ്വന്തം വീട്ടിലിരുന്ന കളി കാണുന്ന കാണുന്ന നിങ്ങളും തമ്മില്‍ ‘സെക്കന്‍ഡുകളു’ടെ വ്യത്യാസമുണ്ട്. ഒടിടിയിലാണ് കളി കാണുന്നതെങ്കില്‍ ഈ ‘ലാഗ്’ വീണ്ടും കൂടാം. ടിവി സ്‌ക്രീനിന്റെ മൂലയില്‍ ‘ലൈവ്’ എന്ന് തെളിഞ്ഞു കത്തുന്നുണ്ടെങ്കിലും സംപ്രേക്ഷണം 100 ശതമാനം തത്സമയമാണെന്ന് പറയാനാകില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇതിലെ ‘സത്യം’ മറനീക്കി പുറത്തെത്തിച്ചത്. കാര്യവട്ടത്ത് നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് അനുരാജ് രാജന്‍ എന്നയാളാണ് ഇതിലെ യാഥാര്‍ത്ഥ്യം തെളിവുസഹിതം പുറത്തെത്തിച്ചത്.

വൈറല്‍ വീഡിയോ കാണാം:

കുല്‍ദീപ് യാദവ് എറിഞ്ഞ 20-ാം ഓവറിലെ രണ്ടാം പന്തിന്റെ ദൃശ്യങ്ങളാണ് അനുരാജ് പങ്കുവെച്ചത്. ഈ പന്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംബെല്‍ പ്രസിദ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 60 പന്തില്‍ 62 റണ്‍സെടുത്തായിരുന്നു കാംബെല്ലിന്റെ മടക്കം. എന്നാല്‍ വിക്കറ്റ് വീണതിനുശേഷം ഏകദേശം 20 സെക്കന്‍ഡുകള്‍ കഴിഞ്ഞാണ് അത് ടിവിയില്‍ കാണിച്ചത്. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിലര്‍ക്ക് ഇത് പുതിയ അറിവായിരുന്നു.

Also Read: തിരുവനന്തപുരത്ത് ‘കോലി ഷോ’! കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

എന്താണ് കാരണം?

ഇത് ‘ബ്രോഡ്കാസ്റ്റ് ലാഗ്’ അല്ലെങ്കില്‍ ‘ലാറ്റന്‍സി’ എന്നാണ് അറിയപ്പെടുന്നത്. ഗ്രൗണ്ടിലെ ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ഡാറ്റയായി മാറ്റേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ ആവശ്യമാണ്.

മത്സരത്തിനിടെ സംഭവിക്കാവുന്ന സാംസ്‌കാരിക വിരുദ്ധ ദൃശ്യങ്ങളോ, അസഭ്യ വാക്കുകളോ ഒഴിവാക്കാന്‍ സംപ്രേഷകര്‍ മനഃപൂര്‍വം അഞ്ച് മുതല്‍ 10 സെക്കന്‍ഡ് വരെ സാങ്കേതിക താമസം വരുത്താറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ തത്സമയ സംപ്രേഷണം തടയാന്‍ ഇത് സഹായിക്കുന്നു. ഒടിടിയിലെത്തുമ്പോള്‍ ഇതിലും താമസമുണ്ടാകാം. ഏകദേശം 25 സെക്കന്‍ഡുകള്‍ വരെ താമസമുണ്ടാകാമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 295 റണ്‍സെടുത്തു. ഇന്ത്യ 41.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും (88 പന്തില്‍ 139 നോട്ടൗട്ട്), ശുഭ്മാന്‍ ഗില്ലും (108 പന്തില്‍ 110) സെഞ്ചുറികള്‍ നേടി.

English Summary

Live cricket telecasts on TV usually lag behind ground action. Digital OTT streaming increases this delay further. This time gap happens due to video encoding, satellite transmission, and safety delay filters.

Loading...
Unable to load recommendations.
Follow Us
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി