തിരുവനന്തപുരത്ത് ‘കോലി ഷോ’! കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
India beat West Indies by 8 wickets: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 295 റണ്‍സെടുത്തു. 50 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും, വിരാട് കോലിയുടെയും സെഞ്ചുറി മികവില്‍ എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 295 റണ്‍സെടുത്തു. 50 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 295, ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റിന് 300.
ഓപ്പണര്‍മാരായ ജോണ്‍ കാംബെല്ലും, ജസ്റ്റിന്‍ ഗ്രീവ്‌സും വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കമാണ് നല്‍കിയത്. 20-ാം ഓവറിലെ രണ്ടാം പന്തില്‍ 60 പന്തില്‍ 62 റണ്‍സെടുത്ത കാംബെല്ലിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. വണ്‍ ഡൗണായി ബാറ്റിങിന് എത്തിയ കീസി കാര്‍ട്ടിക്കും, പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനും സന്ദര്‍ശകര്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ല.
31 പന്തില്‍ 13 റണ്‍സെടുത്ത കാര്‍ട്ടിയെ പ്രസിദ് കൃഷ്ണയും, 11 പന്തില്‍ 12 റണ്‍സെടുത്ത ഹോപ്പിനെ കുല്‍ദീപും പുറത്താക്കി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗ്രീവ്‌സ് സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മടങ്ങിയത്. 108 പന്തില്‍ 101 റണ്‍സെടുത്ത ഗ്രീവ്‌സിനെയും കുല്‍ദീപാണ് വീഴ്ത്തിയത്. 36-ാം ഓവറിലാണ് ഗ്രീവ്‌സ് പുറത്തായത്.
Also Read: Virat Kohli: ഏകദിനത്തില്‍ 15,000 കടന്ന് കോലി; ഒപ്പം 55-ാം സെഞ്ചുറിയും
തുടര്‍ന്നെത്തിയവരില്‍ പുറത്താകാതെ 43 പന്തില്‍ 58 റണ്‍സെടുത്ത ആമിര്‍ ജാങ്കൂവിന് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനായത്. ജ്യൂവല്‍ ആന്‍ഡ്രൂ-ഗോള്‍ഡന്‍ ഡക്ക്, റോസ്റ്റണ്‍ ചേസ്-32 പന്തില്‍ 24, മാത്യു ഫോര്‍ഡ്-12 പന്തില്‍ ഏഴ്, ഗുദാകേഷ് മോട്ടി-നാലു പന്തില്‍ നാല് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റര്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ രണ്ടും, നിതീഷ് കുമാര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
കാര്യവട്ടത്ത് കോലി ഷോ
പുറത്താകാതെ 88 പന്തില്‍ 139 റണ്‍സ് നേടിയ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 10 ഫോറും, ഒമ്പത് സിക്‌സറും താരം അടിച്ചുകൂട്ടി. ഏകദിനത്തില്‍ 15,000 റണ്‍സെന്ന നാഴികക്കല്ലും, 55-ാം സെഞ്ചുറിയും താരം പിന്നിട്ടു. കോലിക്കൊപ്പം 19 പന്തില്‍ 13 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദും പുറത്താകാതെ നിന്നു.
108 പന്തില്‍ 110 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മടങ്ങിയത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. രോഹിത് ശര്‍മ 35 പന്തില്‍ 32 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ അല്‍സാരി ജോസഫും, ഗില്ലിനെ റോസ്റ്റണ്‍ ചേസും പുറത്താക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം സെപ്തംബര്‍ 30-ന് ഗുവാഹത്തിയില്‍ നടക്കും.
English Summary
India crushed West Indies by eight wickets in the ODI match held at the Greenfield Stadium in Karyavattom, Thiruvananthapuram. India chased down the target of 296 runs with 50 balls to spare. Shubman Gill and Virat Kohli scored centuries for India.