സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
The 'Flying Kremlin': Unveiling the Secrets of Putin's Presidential Jet: റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഇല്യൂഷിൻ ഐ.എൽ-96-300പിയു എന്ന വിമാനമാണ് ഉപയോഗിക്കുന്നത്. ഡൂംസ്ഡേ വിമാനം എന്നും അകാരത്തെ ഈ അതിസുരക്ഷാ ഭരണകേന്ദ്രത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ ഇന്ധനം നിറച്ചാൽ 11,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടൂക്കുന്നതിനായി ഇന്ത്യയിലെത്തിയ എറ്റവും പ്രമുഖനായ ലോക നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. മുന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച പുലർച്ചെയാണ് പുടിൻ ഇന്ത്യയിൽ വിമാനമിറങ്ങിയത്. ബ്രിക്സിലെ ചർച്ചകൾക്കും അന്താരാഷ്ട്ര വിഷയങ്ങൾക്കുമെല്ലാം അപ്പുറം പുടിൻ്റെ യാത്രകൾക്കായി ഉപയോഗിക്കുന്ന അതിവ സുരക്ഷാ സംവിധാനങ്ങളുള്ള പ്രത്യേക വിമാനത്തെ കുറിച്ചുള്ള കൗതുകം ആളുകളിൽ നിറയുന്നുണ്ട് “ആകാശത്തെ ക്രെംലിൻ’ എന്നാണ് ഈ വിമാനം വിശേഷിപ്പിക്കപ്പെടുന്നത്. കാരണം റഷ്യയുടെ ഭരണത്തെയും സൈനിയത്തെയും ലോകത്ത് എവിടെവച്ചും നിയന്ത്രിക്കാനാകുംവിധത്തിലുള്ള സംവിധാനങ്ങളാന് ഈ വിമാനത്തിൽ ഉള്ളത്.
പുടിൻ്റെ “ഡൂംസ്ഡേ” വിമാനം
റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഇല്യൂഷിൻ ഐ.എൽ-96-300പിയു എന്ന വിമാനമാണ് ഉപയോഗിക്കുന്നത്. ഡൂംസ്ഡേ വിമാനം എന്നും അകാരത്തെ ഈ അതിസുരക്ഷാ ഭരണകേന്ദ്രത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ ഇന്ധനം നിറച്ചാൽ 11,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും. അതിനാൽ ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് ഇന്ധനം നിറക്കേണ്ട ആവശ്യമില്ല. 55.35 മീറ്റർ നീളവും നാല് എഞ്ചിനുകളുമുള്ള ഈ വിമാനത്തിൻ്റെ സുരക്ഷാ ചുമതല റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രനാണ്.
രണ്ട് വിമാനങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള നേതാക്കളിൽ ഒരാളാണ് പുടിൻ. അതിനാൽ ശത്രുക്കളെ കബളിപ്പിക്കുന്നതിനായി ഒരേ രൂപത്തിലുള്ള രണ്ട് വിമാനങ്ങളിലാണ് റഷ്യൻ പ്രസിഡൻ്റും ഔദ്യോഗിക സംഘവും യാത്ര ചെയ്യുന്നത്. ഈ രണ്ട് വിമാനങ്ങളിൽ ഏതിലാണ് പ്രസിഡൻ്റ് ഉള്ളതെന്ന് ആർക്കും കണ്ടെത്താനാകില്ല. അത്ര രഹസ്യാത്മകമായാണ് പുടിൻ്റെ യാത്രകൾ ക്രമീകരിക്കാറുള്ളത്. സുരക്ഷ ശക്തമാക്കുന്നതിനായി മിക്ക ലോക നേതാക്കളും ഈ രീതി പിന്തുടരാറുണ്ട്.
ആകാശത്തെ മിലിറ്ററി കമാൻഡ് സെൻ്റർ
രാജ്യത്ത് അടിയന്ത്ര സാഹചര്യങ്ങൾ ഉണ്ടായാൽ സർവ്വസജ്ജമായ മിലിറ്ററി കമാൻഡ് സെൻ്ററായി മാറാൻ ഈ വിമാനത്തിന് കഴിയും. റഷ്യൻ സൈന്യത്തെയും രഹസ്യാന്വേഷണ സേനകളെയും ലോകത്തിൻ്റെ ഏത് കോണിൽ ഇരുന്നുകൊണ്ടും സുരക്ഷിതമായി ബന്ധപ്പെടാനും നിയന്ത്രിക്കാനും കഴിയുന്ന സംവിധാനങ്ങൾ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. റഡാർ ജാമിങ്,ഉൾപ്പടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും വിമാനത്തിലുണ്ട്. ഇതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് കണക്ഷനും സംവിധാനങ്ങളിൽ ഉൾപ്പെടുന്നു.
സ്വർണം പൂശിയ അകത്തളങ്ങൾ
സൈനിക കമാൻഡ് സെൻ്റർ മാത്രമല്ല വിസ്മയിപ്പിക്കുന്ന അത്യാഡംബര സൗകര്യങ്ങളും വിമാനത്തിൽ റഷ്യൻ പ്രസിഡൻ്റിനായി ഒരുക്കിയിട്ടുണ്ട്. പ്രസിഡൻഷ്യൽ സ്യൂട്ട് റൂമുകൾ, ആഡംബര സംവിധാനങ്ങൾ അടങ്ങിയ കുളിമുറികൾ, പ്രസിഡൻ്റിനായി ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള അടുക്കള, ഡയനിങ് ഏരിയ, മീറ്റിങ്ങുകൾക്കായി വിശാലമായ കോൺഫറസ് റൂം എന്നിവയും വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്വർണം പുശിയ ഫിറ്റിങ്ങുകളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ മരണപ്പണികളും ഇൻ്റീരിയറിൻ്റെ ഭാഗമാണ്. പ്രീമിയം ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.
English Summary
Vladimir Putin arrived in India for the BRICS summit aboard his luxurious ‘Doomsday plane.’ Traveling with a decoy, the gold-plated aircraft functions as a highly secure flying military command centre.