India vs Australia: മഴക്കെടുതിയിൽ തകർന്ന് ടീം ഇന്ത്യ; ആദ്യ ഏകദിനത്തിൽ തോൽവി ഏഴ് വിക്കറ്റിന്

India Lost Against Australia: ഇന്ത്യക്കെതിരായ ആദ്യ കളി വിജയിച്ച് ഓസ്ട്രേലിയ. ഏഴ് വിക്കറ്റിനാണ് ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയുടെ വിജയം.

India vs Australia: മഴക്കെടുതിയിൽ തകർന്ന് ടീം ഇന്ത്യ; ആദ്യ ഏകദിനത്തിൽ തോൽവി ഏഴ് വിക്കറ്റിന്

മിച്ചൽ മാർഷ്

Published: 

19 Oct 2025 16:59 PM

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ദയനീയ പരാജയം. മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. മഴനിയമപ്രകാരം ഇന്ത്യ മുന്നോട്ടുവച്ച 121 റൺസ് വിജയലക്ഷ്യം 22ആം ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തു ഓസ്ട്രേലിയ മറികടന്നു. 46 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ മാർഷാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.

ഇന്ത്യക്കെതിരെ എപ്പോഴും തിളങ്ങുന്ന ട്രാവിസ് ഹെഡ് (8) രണ്ടാം ഓവറിൽ തന്നെ പുറത്തായി. താരത്തെ അർഷ്ദീപ് സിംഗ് ഹർഷിത് റാണയുടെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ, മറുവശത്ത് മിച്ചൽ മാർഷ് ആക്രമിച്ചുകളിച്ചു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം അനായാസം മുന്നോട്ടുകുതിച്ചു. ഇതിനിടെ മാത്യു ഷോർട്ടും (8) മടങ്ങി. ഷോർട്ടിനെ അക്സർ പട്ടേൽ രോഹിത് ശർമ്മയുടെ കൈകളിലെത്തിക്കുകയായിരുന്നു.

Also Read: India vs Australia: രോ-8, കോ-0; ഇതിഹാസങ്ങളുടെ തിരിച്ചുവരവിന് നിരാശാജനകമായ അന്ത്യം

മൂന്നാം വിക്കറ്റിൽ ഒരുമിച്ചുചേർന്ന മിച്ചൽ മാർഷും ജോഷ് ഫിലിപ്പെയും ചേർന്നാണ് ഓസീസിൻ്റെ വിജയമുറപ്പിച്ചത്. 55 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ ഫിലിപ്പെ മടങ്ങി. 29 പന്തിൽ 37 റൺസ് നേടിയ ഫിലിപ്പെയെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കുകയായിരുന്നു. അർഷ്ദീപ് സിംഗ് പിടിച്ചാണ് ഫിലിപ്പെ വീണത്. നാലാം വിക്കറ്റിൽ മാറ്റ് റെൻഷായും മിച്ചൽ മാർഷും ചേർന്ന കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചു. 32 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തി. മാർഷും (46) റെൻഷായും (21) നോട്ടൗട്ടാണ്.

മഴ കാരണം പലതവണ മുടങ്ങിയ മത്സരമായിരുന്നു ഇത്. ഇന്ത്യൻ ബാറ്റിംഗിനിടെ നാല് തവണയാണ് മഴ കളി മുടക്കിയത്. 49, 35, 32, 26 ഓവറുകളാക്കി കളി പുതുക്കുകയും ചെയ്തു. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ