AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ സാരംഗ്പൂർ ഭക്തിസാന്ദ്രം; ഗംഭീരമായി പുഷ്പദോളോത്സവം

ബിഎപിഎസ് സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയ മേധാവി മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ, സാരംഗ്പൂരിൽ പുഷ്പദോളോത്സവം ആഘോഷിച്ചു.

മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ സാരംഗ്പൂർ ഭക്തിസാന്ദ്രം; ഗംഭീരമായി പുഷ്പദോളോത്സവം
Mahant Swami Maharaj
Jayadevan AM
Jayadevan AM | Published: 09 Mar 2026 | 08:58 PM

ബിഎപിഎസ് സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയ മേധാവി മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ, സാരംഗ്പൂരിൽ പുഷ്പദോളോത്സവം ആഘോഷിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 75,000-ത്തിലധികം ഭക്തർ പങ്കെടുത്തു. baps.org-ലെ തത്സമയ വെബ്‌കാസ്റ്റിലൂടെയും നിരവധി പേര്‍ ആഘോഷങ്ങളുടെ ഭാഗമായി.

പ്രമുഖ് സ്വാമി മഹാരാജ് സാരംഗ്പൂരിൽ വർഷംതോറും സംഘടിപ്പിക്കാറുള്ള ആഘോഷമാണ് ഇപ്പോള്‍ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. സാരംഗ്പൂരിലെ ബിഎപിഎസ് സ്വാമിനാരായണ മന്ദിറിന്റെ വിശാലമായ പരിസരവും ബിഎപിഎസ് വിദ്യാമന്ദിർ കാമ്പസും ഭക്തരാല്‍ നിറഞ്ഞു.

Iran Us Israel

ബിഎപിഎസ് വിദ്യാമന്ദിർ കാമ്പസിൽ കൂറ്റൻ പവലിയന്‍ ഒരുക്കിയിരുന്നു. ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനില്‍ 125 അടി നീളവും 40 അടി വീതിയുമുള്ള വേദിയും ഒരുക്കിയിരുന്നു. ഭഗവാൻ സ്വാമിനാരായണന്റെ യുംഗുരുപരമ്പരയുടെയും ദിവ്യരൂപങ്ങൾ കൊണ്ട് അലങ്കരിച്ചതായിരുന്നു വേദി. എല്ലാ ഭക്തർക്കും പ്രസാദമായി ഭക്ഷണപ്പൊതികൾ നൽകി.

വൈകുന്നേരം 4:45 ന് സ്വാമിമാരും യുവാക്കളും ആലപിച്ച ഭക്തിനിർഭരമായ കീർത്തനങ്ങളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മഹന്ത് സ്വാമി മഹാരാജിന്റെ ദിവ്യജീവിതം, പ്രവൃത്തികൾ, സ്വാധീനം, ആത്മീയ സന്ദേശം എന്നിവ മനോഹരമായി ചിത്രീകരിച്ചു.

Pushpadolotsav

മുതിർന്ന സ്വാമിയായ പൂജ്യ വിവേകസാഗർ സ്വാമി പുഷ്പോത്സവത്തിന്റെ സാരാംശം വിശദീകരിച്ചു. പൂജ്യ ആത്മതൃപ്തി സ്വാമി, പൂജ്യ ഭദ്രേഷ് സ്വാമി, പൂജ്യ ആനന്ദസ്വരൂപ് സ്വാമി എന്നിവരും മുതിർന്ന സ്വാമിമാരായ പൂജ്യ ഈശ്വരചരൺ സ്വാമി, പൂജ്യ ത്യാഗ്വല്ലഭ് സ്വാമി, പൂജ്യ കോത്താരി സ്വാമി എന്നിവരും പ്രഭാഷണങ്ങൾ നടത്തി. ജ്യ ഡോക്ടർ സ്വാമിയും വിശ്വാസികളെ അഭിസംബോധന ചെയ്തു.

മഹന്ത് സ്വാമി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. നമ്മുടെ ആന്തരിക വ്യക്തിത്വത്തെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അവരുടെ ആന്തരിക അസ്തിത്വം ശുദ്ധീകരിക്കുകയും ഭക്തിയുടെ നിറങ്ങൾ ഉൾക്കൊള്ളുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Pushpadolotsav

അക്ഷര-പുരുഷോത്തം മഹാരാജിന്റെ വിഗ്രഹങ്ങളിൽ പൂജ നടത്തി മഹന്ത് സ്വാമി മഹാരാജ് രംഗോത്സവത്തിന് തുടക്കം കുറിച്ചു. മുതിർന്ന സ്വാമിമാർക്കും ഭക്തർക്കും മേൽ നിറങ്ങള്‍ വര്‍ഷിച്ച്‌ അദ്ദേഹം അനുഗ്രഹം ചൊരിഞ്ഞു. തുടർന്ന് സ്വാമിമാർ മഹന്ത് സ്വാമി മഹാരാജിനെ കലാപരമായ പുഷ്പമാലകൾ അണിയിച്ചു ആദരിച്ചു.

തുടർന്ന്, മുൻവശത്തെ വേദിയിൽ സ്ഥാപിച്ചിരുന്ന വാട്ടർ സ്പ്രേയറുകളിൽ നിന്ന് മുതിർന്ന സ്വാമിമാർക്കും ഭക്തർക്കും മേൽ സുഗന്ധജലം തളിച്ച് അദ്ദേഹം അനുഗ്രഹം ചൊരിഞ്ഞു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ ഏകദേശം 5,000-ത്തോളം വോളണ്ടിയര്‍മാര്‍ 30-ഓളം വിവിധ വിഭാഗങ്ങളിലായി സേവനമനുഷ്ഠിച്ചു.

 

Follow Us