India vs Australia: രോഹിതിന് സെഞ്ചുറി, കോലിയ്ക്ക് ഫിഫ്റ്റി; രോ – കോ ഫോമിലെത്തിയപ്പോൾ ഇന്ത്യക്ക് ആശ്വാസജയം

India Wins Against Australia: മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. രോഹിത് ശർമ്മ സെഞ്ചുറിയും വിരാട് കോലി ഫിഫ്റ്റിയും നേടി.

India vs Australia: രോഹിതിന് സെഞ്ചുറി, കോലിയ്ക്ക് ഫിഫ്റ്റി; രോ - കോ ഫോമിലെത്തിയപ്പോൾ ഇന്ത്യക്ക് ആശ്വാസജയം

രോഹിത് ശർമ്മ, വിരാട് കോലി

Updated On: 

25 Oct 2025 | 03:59 PM

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആശ്വാസജയം. രോഹിത് ശർമ്മയും വിരാട് കോലിയും ഫോമിലെത്തിയ മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി രോഹിത് ശർമ്മ സെഞ്ചുറിയടിച്ചപ്പോൾ വിരാട് കോലി ഫിഫ്റ്റി കണ്ടെത്തി. ആദ്യ രണ്ട് കളി പരാജയപ്പെട്ടതോടെ ഇന്ത്യക്ക് 2-1 എന്ന നിലയിൽ പരമ്പര നഷ്ടമായിരുന്നു.

താരതമ്യേന കുറഞ്ഞ സ്കോറിന് ഓസ്ട്രേലിയയെ വീഴ്ത്തിയ ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. കഴിഞ്ഞ കളി നിർത്തിയ ഇടത്തുനിന്ന് കളി പുനരാരംഭിച്ച താരം അനായാസം ബൗണ്ടറികൾ കണ്ടെത്തി. ശുഭ്മൻ ഗില്ലും തകർപ്പൻ ഫോമിലായിരുന്നു. ആദ്യ വിക്കറ്റിൽ രോഹിതും ശുഭ്മൻ ഗില്ലും ചേർന്ന് 69 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 24 റൺസ് നേടിയ ഗില്ലിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച് ജോഷ് ഹേസൽവുഡ് ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇതോടെ കോലി ക്രീസിലെത്തി.

Also Read: India vs Australia: ഓസ്ട്രേലിയയിൽ അവസാന മത്സരം; കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് സിഡ്നി കാണികൾ

ആദ്യ രണ്ട് മത്സരങ്ങളിൽ റൺസെടുക്കാതെ പുറത്തായ കോലി ആദ്യ പന്തിൽ ആദ്യ റൺ നേടിയതോടെ ഗ്യാലറി ആർത്തുവിളിച്ചു. തുടർന്ന് രണ്ട് ഇതിഹാസതാരങ്ങൾ ചേർന്ന് അനായാസം  ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ അവസാന മത്സരത്തിനിറങ്ങിയ ഇരുവരും ആധികാരികതയോടെ ബാറ്റ് വീശി.

63 പന്തിലാണ് രോഹിത് തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി കണ്ടെത്തിയത്. ഫിഫ്റ്റിക്ക് ശേഷം ആക്രമണം കടുപ്പിച്ച രോഹിത് തുടർ ബൗണ്ടറികളിലൂടെ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ 56 പന്തിൽ കോലി ഫിഫ്റ്റിയിലെത്തി. 105 പന്തിൽ സെഞ്ചുറി തികച്ച രോഹിത് വീണ്ടും ആക്രമണം തുടർന്നു. കോലിയും ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി.

അപരാജിതമായ 168 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. 125 പന്തിൽ 121 റൺസുമായി രോഹിതും 81 പന്തിൽ 74 റൺസുമായി കോലിയും പുറത്താവാതെ നിന്നു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ