AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിനായി രംഗത്തുള്ളത് ആറ് ടീമുകൾ; ഐപിഎൽ ലേല റെക്കോർഡുകൾ പഴങ്കഥയായേക്കും

Mutiple Teams Want Sanju Samson: വിവിധ ഐപിഎൽ ടീമുകൾക്ക് സഞ്ജു സാംസണിൽ നോട്ടമുണ്ടെന്ന് അഭ്യൂഹങ്ങൾ. ലേലറെക്കോർഡുകൾ പഴങ്കഥയാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

Sanju Samson: സഞ്ജുവിനായി രംഗത്തുള്ളത് ആറ് ടീമുകൾ; ഐപിഎൽ ലേല റെക്കോർഡുകൾ പഴങ്കഥയായേക്കും
വിരാട് കോലി, സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Updated On: 25 Oct 2025 | 05:33 PM

മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ആറ് ടീമുകളെന്ന് റിപ്പോർട്ട്. ലഖ്നൗ സൂപ്പർ ജയൻ്റ്സ്, ഗുജറാത്ത് ജയൻ്റ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളൊഴികെ ബാക്കിയെല്ലാ ടീമുകളും സഞ്ജുവിനായി ശ്രമിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. സഞ്ജുവിനെ ടീമിലെത്തിച്ചാൽ വിക്കറ്റ് കീപ്പർ, ടോപ്പ് ഓർഡർ താരം, ക്യാപ്റ്റൻ എന്നീ മൂന്ന് റോളിലേക്കും പരിഗണിക്കാമെന്നതാണ് ടീമുകൾ കാണുന്ന ഗുണം.

സഞ്ജുവിനായി ഇതിനകം താത്പര്യം പ്രകടിപ്പിച്ചത് ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ്. ട്രേഡിങിലൂടെ സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ആദ്യം ശ്രമിച്ചുതുടങ്ങിയത്. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ട്രേഡിങിനുള്ള ശ്രമം നടത്തി. എന്നാൽ, രാജസ്ഥാൻ റോയൽസിൻ്റെ ആവശ്യങ്ങളും നിബന്ധനകളും അംഗീകരിക്കാൻ രണ്ട് ടീമുകളും തയ്യാറായില്ല. ഇതോടെ ലേലത്തിൽ സഞ്ജുവിനായി ശ്രമിക്കാമെന്ന് ഈ ടീമുകൾ തീരുമാനിക്കുകയായിരുന്നു.

Also Read: Sanju Samson: സഞ്ജു സാംസൺ ഓസ്‌ട്രേലിയയിൽ, ഇത്തവണ വരവ് വെറുതെയല്ല; നടത്തിയത് പ്രത്യേക പരിശീലനം

ഡൽഹി ക്യാപിറ്റൽസ് ആണ് സഞ്ജുവിനായി രംഗത്തുവന്ന മറ്റൊരു ടീം. അക്സർ പട്ടേലിന് പകരം സഞ്ജുവിനെ ക്യാപ്റ്റനാക്കാനാണ് ഡൽഹിയുടെ ശ്രമം. പിന്നാലെ, പ്രമുഖ താരങ്ങളെ റിലീസ് ചെയ്ത് സൺറൈസേഴ്സ് സഞ്ജുവിനായി ശ്രമിക്കുമെന്ന അഭ്യൂഹവും ഉയർന്നു. ഹെയ്‌ൻറിച് ക്ലാസൻ, ഇഷാൻ കിഷൻ തുടങ്ങിയവരെയൊക്കെ റിലീസ് ചെയ്താവും ഹൈദരാബാദ് ലേലത്തിലെത്തുക. ഈ പണം ഉപയോഗിച്ച് സഞ്ജുവിനെ ടീമിലെത്തിക്കാമെന്നതാണ് ഹൈദരാബാദിൻ്റെ പ്രതീക്ഷ.

ഈ ടീമുകൾക്കൊപ്പം കിംഗ്സ് ഇലവൻ പഞ്ചാബിനും സഞ്ജുവിൽ നോട്ടമുണ്ട്. മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നൽകാൻ സഞ്ജുവിന് കഴിയുമെന്ന് മാനേജ്മെൻ്റ് കണക്കുകൂട്ടുന്നു. മൂന്നാം നമ്പറിൽ മുംബൈ ഇന്ത്യൻസും സ്ഥിരതയുള്ള ഒരു ബാറ്ററെ തേടുന്നുണ്ട്. കഴിഞ്ഞ സീസണിൽ തിലക് വർമ്മയാണ് ഈ നമ്പറിൽ കളിച്ചത്.