AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഗില്ലിന് സെഞ്ചുറി, മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റി ക്യാപ്റ്റന്‍

India vs England 4th Test Day 5: 90 റണ്‍സ് നേടിയ രാഹുലിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. 103 റണ്‍സ് നേടിയ ഗില്ലിനെ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ജാമി സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കി

India vs England: ഗില്ലിന് സെഞ്ചുറി, മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റി ക്യാപ്റ്റന്‍
ശുഭ്മാൻ ഗിൽImage Credit source: PTI
jayadevan-am
Jayadevan AM | Published: 27 Jul 2025 17:40 PM

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് സ്വന്തമാക്കിയ കൂറ്റന്‍ ലീഡിന് മുന്നില്‍ പതറാതെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വീരോചിത പ്രകടനം. സെഞ്ചുറി നേടിയതിന് ശേഷമാണ് ഗില്‍ പുറത്തായത്. 238 പന്തില്‍ 103 റണ്‍സ് നേടിയ ഗില്ലിനെ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ജാമി സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെയും, തൊട്ടുപിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശനെയും പൂജ്യത്തിന് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നടത്തിയ പ്രതിരോധം ഇന്ത്യയ്ക്ക് ജീവവായു പകരുകയായിരുന്നു.

സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടപ്പെട്ടു. 230 പന്തില്‍ 90 റണ്‍സ് നേടിയ രാഹുലിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പൂജ്യത്തിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് ഗില്‍-രാഹുല്‍ സഖ്യം 188 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് സമ്മാനിച്ചത്.

Read Also: India vs England: ആ താരത്തിന് സമ്മര്‍ദ്ദമുണ്ടാകുന്നു, ഗംഭീറിനെയും ഗില്ലിനെയും വിമര്‍ശിച്ച് റിക്കി പോണ്ടിങ്‌

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 61 പന്തില്‍ 21 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും, റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു. 669 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.