India vs England: ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് പേസര്‍മാര്‍, ഇന്ത്യ ആത്മവിശ്വാസത്തില്‍, ഓവലില്‍ ആവേശം
India vs England Oval Test Day 4: ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും, ബെന്‍ ഡക്കറ്റും ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇരുവരും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് പിന്നിട്ടതും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

ഓവല്‍ ടെസ്റ്റ്
ഓവല്‍ ടെസ്റ്റില്‍ ആവേശം ഉച്ചസ്ഥായിയില്‍. 374 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി.ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 46 പന്തില്‍ 23 റണ്‍സുമായി ജോ റൂട്ടും, 30 പന്തില്‍ 38 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും, പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.
ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും, ബെന്‍ ഡക്കറ്റും ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇരുവരും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് പിന്നിട്ടതും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 36 പന്തില്‍ 12 റണ്‍സെടുത്ത ക്രൗളിയുടെ കുറ്റി സിറാജ് പിഴുതു.
Also Read: India vs England: ഓവലിൽ മഴസാധ്യത; നാലാം ദിനത്തിൽ പലതവണ കളി മുടങ്ങിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്
അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ഡക്കറ്റും മടങ്ങി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ രാഹുല്‍ ക്യാച്ചെടുക്കുകയായിരുന്നു. 83 പന്തില്‍ 54 റണ്‍സാണ് ഡക്കറ്റ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെയും നിലയുറപ്പിക്കാന്‍ സിറാജ് അനുവദിച്ചില്ല. 34 പന്തില്‍ 27 റണ്‍സെടുത്ത പോപ്പിനെ സിറാജ് എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് 247 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്തായി. പ്രതികൂല കാലാവസ്ഥ മത്സരത്തിന് ഭീഷണി.