India vs England: നാലാം ടെസ്റ്റിൽ പല തലകളും ഉരുളും; അടുത്ത കളി ഗംഭീറിന് ജയിച്ചേ തീരൂ

Three Players To Be Dropped From Indian Team: മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ പല താരങ്ങൾക്കും അവസരം നഷ്ടമാവും. മൂന്ന് പേരെങ്കിലും പുറത്തിരിക്കുമെന്നാണ് സൂചന.

India vs England: നാലാം ടെസ്റ്റിൽ പല തലകളും ഉരുളും; അടുത്ത കളി ഗംഭീറിന് ജയിച്ചേ തീരൂ

ഇന്ത്യൻ ടീം

Published: 

16 Jul 2025 17:24 PM

ലോർഡ്സ് ടെസ്റ്റിലെ പരാജയത്തോടെ ഈ മാസം 23ന് ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യന്ന് നിർണായകമായിരിക്കുകയാണ്. ആ കളി തോറ്റാൽ പരമ്പര നഷ്ടമാവും. കളി ജയിച്ചാൽ അവസാന മത്സരത്തിലേക്ക് ആയുസ് നീട്ടിയെടുക്കാം. ഗൗതം ഗംഭീറിനും കളി വളരെ നിർണായകമാണ്. ഈ പരമ്പര നഷ്ടപ്പെട്ടാൽ ഗംഭീറിൻ്റെ ടെസ്റ്റ് പരിശീലക സ്ഥാനം ഏറെക്കുറെ നഷ്ടമാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ അടുത്ത കളി പല തലകളും ഉരുളാം.

കരുൺ നായരുടെ ‘രണ്ടാം അവസരം’
അഭ്യർത്ഥന മാനിച്ച് പ്രിയപ്പെട്ട ക്രിക്കറ്റ് നൽകിയ രണ്ടാം അവസരം മുതലെടുക്കാൻ കരുൺ നായർക്ക് സാധിച്ചില്ല. പല മത്സരങ്ങളിലും തുടക്കം ലഭിച്ചെങ്കിലും അത് ഒരു മികച്ച സ്കോറാക്കി മാറ്റുന്നതിൽ താരം പരാജയപ്പെട്ടു. ഇന്ത്യൻ പിച്ചുകളിലെ റൺസ് വിദേശരാജ്യത്ത് അത്ര ഗുണം ചെയ്യില്ലെന്നതിൻ്റെ അടുത്ത ഉദാഹരണം. ഒരു കളി പരീക്ഷിച്ച് ഒഴിവാക്കിയ സായ് സുദർശൻ കരുൺ നായർക്ക് പകരം തിരികെ എത്തിയേക്കും.

Also Read: India vs England: ലോർഡ്സ് ജയം തുണച്ചില്ല; പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ് ഇംഗ്ലണ്ട്

വാഷിംഗ്ടൺ സുന്ദറിൻ്റെ വൺ ഡയമൻഷൻ
ബാറ്റും ചെയ്യും പന്തും എറിയും എന്ന ടൂ ഡയമൻഷൻ പരിഗണിച്ചാണ് വാഷിംഗ്ടൺ സുന്ദർ ടീമിലെത്തിയത്. പന്ത് കൊണ്ട് നല്ല പ്രകടനങ്ങൾ നടത്തിയെങ്കിലും സുന്ദറിൻ്റെ ബാറ്റിംഗ് പോര. കുൽദീപ് യാദവ് എന്ന സ്പെഷ്യലിസ്റ്റ് സ്പിന്നറെ അടുത്ത കളി സുന്ദറിന് പകരം പരിഗണിച്ചേക്കും.

നിതീഷ് കുമാർ റെഡ്ഡിയുടെ വൺ ടൈം വണ്ടർ
ഓസ്ട്രേലിയയിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് നിതീഷ് കുമാർ റെഡ്ഡി ടീമിലുറച്ചത്. എന്നാൽ, ബാറ്റ് കൊണ്ടോ പന്തുകൊണ്ടോ ഇതുവരെ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ കളിയ്ക്ക് ശേഷം ഒഴിവാക്കിയ ശാർദുൽ താക്കൂർ തിരികെ എത്തിയേക്കാം.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ