AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘നിങ്ങൾ രാജാവിനോട് സംസാരിക്ക്, ഞാൻ ഇവരോട് സംസാരിക്കട്ടെ’; വനിതാ ടീം അംഗങ്ങളുമായി സംസാരിക്കുന്ന ഋഷഭ് പന്തിൻ്റെ വിഡിയോ വൈറൽ

Rishabh Pant Chatting With Womens Cricket Team Players: വനിതാ ടീം അംഗങ്ങളുമായി സംസാരിക്കുന്ന ഋഷഭ് പന്തിൻ്റെ വിഡിയോ വൈറൽ. പുരുഷ ടീം, ടെസ്റ്റ് പരമ്പരയ്ക്കും വനിതാ ടീം പരിമിത ഓവർ മത്സരങ്ങൾക്കുമായാണ് ഇംഗ്ലണ്ടിലെത്തിയത്.

India vs England: ‘നിങ്ങൾ രാജാവിനോട് സംസാരിക്ക്, ഞാൻ ഇവരോട് സംസാരിക്കട്ടെ’; വനിതാ ടീം അംഗങ്ങളുമായി സംസാരിക്കുന്ന ഋഷഭ് പന്തിൻ്റെ വിഡിയോ വൈറൽ
ഋഷഭ് പന്ത്Image Credit source: Screengrab
abdul-basith
Abdul Basith | Published: 16 Jul 2025 15:09 PM

ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് യുകെ രാജാവായ ചാൾസ് മൂന്നാമൻ കഴിഞ്ഞ ദിവസം സ്വീകരണം നൽകിയിരുന്നു. പുരുഷ ടീം, ടെസ്റ്റ് പരമ്പരയ്ക്കും വനിതാ ടീം പരിമിത ഓവർ മത്സരങ്ങൾക്കുമായാണ് ഇംഗ്ലണ്ടിലെത്തിയത്. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം പുരുഷ ടീമിനെയും ഒപ്പം വനിതാ ടീമിനെയും ലണ്ടനിലെ സെൻ്റ് ജെയിംഗ്സ് കൊട്ടാത്തിലേക്ക് ചാൾസ് രാജാവ് വിളിച്ചുവരുത്തുകയായിരുന്നു.

സ്വീകരണത്തിനിടെ പുരുഷ ടീം അംഗങ്ങളുമായി ചാൾസ് മൂന്നാമൻ രാജാവ് സംസാരിക്കുമ്പോൾ ഋഷഭ് പന്ത് വനിതാ ടീം അംഗങ്ങളുമായി സംസാരിക്കുകയാണ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഡിയോ കാണാം:

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ലീഡ്സിൽ നടന്ന ആദ്യ കളി ഇംഗ്ലണ്ട് 5 വിക്കറ്റിന് വിജയിച്ചപ്പോൾ ബിർമിംഗ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ 336 റൺസിന് വിജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റിൽ ആധികാരികമായ നിലയിൽ നിന്നാണ് ഇന്ത്യ കളി അടിയറവ് വച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടും ഇന്ത്യയും 387 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് പക്ഷേ, 170 റൺസേ നേടാനായുള്ളൂ. 8 വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിൽ നിന്ന് ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 61 റൺസ് നേടി ജഡേജ നോട്ടൗട്ടായിരുന്നു.

Also Read: Sachin Tendulkar: സച്ചിൻ പുതുക്കിപ്പണിത ഡോറബ് വില്ല; കോടികളുടെ സ്വപ്‌നഭവനം

വനിതാ ടീം ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര വിജയിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-2നായിരുന്നു ഇന്ത്യയുടെ ജയം. ഇന്ന് മുതൽ ഏകദിന പരമ്പര ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.