India vs England: റെക്കോർഡുകളും കണക്കുകളും തിരുത്തിയെഴുതിയ അഞ്ച് മത്സരങ്ങൾ; ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫി ചരിത്രത്തിലേക്ക്

Records Broken In Tendulkar Anderson Trophy: ടെൻഡുൽക്കർ - ആൻഡേഴൺ ട്രോഫി പരമ്പരയിൽ തകർന്നത് നിരവധി റെക്കോർഡുകൾ. പരമ്പര 2-2 എന്ന നിലയിൽ സമനില ആവുകയായിരുന്നു.

India vs England: റെക്കോർഡുകളും കണക്കുകളും തിരുത്തിയെഴുതിയ അഞ്ച് മത്സരങ്ങൾ; ടെൻഡുൽക്കർ - ആൻഡേഴ്സൺ ട്രോഫി ചരിത്രത്തിലേക്ക്

ടെൻഡുൽക്കർ - ആൻഡേഴ്സൺ ട്രോഫി

Updated On: 

05 Aug 2025 08:55 AM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിൽ സമനില ആയി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പരമ്പരകളിലൊന്ന് എന്ന വിശേഷണം സ്വന്തമാക്കിയാണ് ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫി അവസാനിച്ചത്. ആ വിശേഷണത്തെ ശരിവെക്കുന്ന തരത്തിൽ പല റെക്കോർഡുകളും കണക്കുകളുമാണ് ഈ പരമ്പരയിൽ തിരുത്തി എഴുതിയത്.

പരമ്പരയിൽ രണ്ട് ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 7187 റൺസാണ്. ചരിത്രത്തിൽ ഏറ്റവുമധികം റൺസ് പിറന്ന രണ്ടാമത്തെ പരമ്പര. ഇന്ത്യ ആകെ നേടിയത് 3807 റൺസ്. ഇതും ചരിത്രത്തിൽ രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റെടുത്താൽ ഈ രണ്ട് റെക്കോർഡുകളും ഒന്നാമതാണ്. പരമ്പരയിൽ രണ്ട് ടീമുകളും ചേർന്ന് 14 തവണ ഒരു ഇന്നിംഗ്സിൽ 300 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഈ റെക്കോർഡിൽ പരമ്പര ഒന്നാം സ്ഥാനം പങ്കിടുകയാണ്.

Also Read: India vs England: 123 വര്‍ഷത്തിനിടെ ഇതാദ്യം, അമ്പരപ്പിക്കുന്ന നേട്ടവുമായി ഇന്ത്യന്‍ ടീം

ഏറ്റവുമധികം ബാറ്റർമാർ പരമ്പരയിലാകെ 400ലധികം റൺസ് കണ്ടെത്തുന്ന പരമ്പരയും ഇത് തന്നെ. 9 താരങ്ങളാണ് ഈ നേട്ടം കുറിച്ചത്. 50 ഫിഫ്റ്റി പ്ലസ് സ്കോറുകൾ പിറന്നു. ഇതും റെക്കോർഡാണ്. ഏറ്റവുമധികം സെഞ്ചുറികൾ (21), ഏറ്റവുമധികം 100 റൺസ് കൂട്ടുകെട്ടുകൾ എന്നീ റെക്കോർഡുകളിലും ഈ പരമ്പര ഇനി ഒന്നാം സ്ഥാനം പങ്കിടും. ഇന്ത്യൻ താരങ്ങൾ മാത്രം 12 സെഞ്ചുറികൾ നേടി. ഈ റെക്കോർഡ് പങ്കിടുകയാണ്.

മൂന്ന് ടെസ്റ്റുകളിലെയും ആദ്യ ഇന്നിംഗ്സ് ലീഡ് 30 റൺസിൽ താഴെ ആയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ആകെ നാല് പരമ്പരകളിലാണ് ഇങ്ങനെ ഒരു സവിശേഷത ഉണ്ടായിട്ടുള്ളത്. 17 താരങ്ങൾ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ച് ഓണേഴ്സ് ബോർഡിൽ ഇടം നേടി. ഇത് മറ്റൊരു റെക്കോർഡ്. 45 താരങ്ങൾ ബൗൾഡായി. 1984ന് ശേഷം ഇത് ആദ്യമാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്